വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
azadi ka amrit mahotsav

ബ്രിക്സ് ഐസിടി വർക്കിംഗ് ഗ്രൂപ്പിന്റെ ഏഴാമത് യോഗത്തിന് പൂനെയിൽ ഇന്ത്യ ആതിഥേയത്വം വഹിച്ചു; പ്രതിരോധം, നൂതനാശയങ്ങൾ, സഹകരണം, സുസ്ഥിരത (Resilience, Innovation, Cooperation and Sustainability) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഡിജിറ്റൽ സഹകരണവും ഭാവി നെറ്റ്‌വർക്ക് സാങ്കേതികവിദ്യകളും ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിടുന്നു

*എഐ, ഭാവി തലമുറ വാർത്താവിനിമയ സംവിധാനങ്ങൾ, ഇൻഡസ്ട്രി 4.0, വൈദ്യുത കാന്തിക മണ്ഡലം (EMF) , ഡിജിറ്റൽ ആവാസവ്യവസ്ഥയുടെ സംയോജനം എന്നിവ ചർച്ച ചെയ്യുന്നതിനായി ബ്രിക്‌സ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേർന്നു

प्रविष्टि तिथि: 17 AUG 2026 8:08PM by PIB Thiruvananthpuram

വിവര-വാർത്താവിനിമയ സാങ്കേതികവിദ്യകളിലെ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയുടെ അധ്യക്ഷതയിൽ ബ്രിക്‌സ് വർക്കിംഗ് ഗ്രൂപ്പിന്റെ 7-ാമത് യോഗത്തിന് ഇന്ന് പൂനെയിൽ തുടക്കമായി . ഇതിന്റെ ഭാഗമായി  ബ്രിക്‌സ് ട്രാക്കിന്റെ നേരിട്ടുള്ള യോഗങ്ങൾ ആരംഭിച്ചു.

ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് സെക്രട്ടറി ശ്രീ അമിത് അഗർവാൾ യോഗം ഉദ്ഘാടനം ചെയ്യുകയും പ്രതിനിധികളെ സ്വാഗതം ചെയ്യുകയും ചെയ്തു. ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ഐസിടി ട്രാക്കിന്റെ " പ്രതിരോധശേഷിയുള്ള ഭാവിക്കായി നൂതനാശയങ്ങൾ, സഹകരണം, പരിവർത്തനം" എന്ന പ്രമേയത്തെക്കുറിച്ചും അതിന്റെ നാല് പ്രധാന സ്തംഭങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. പങ്കെടുത്ത ഓരോ അംഗരാജ്യവും യോഗത്തിൽ ആമുഖപ്രസ്താവന നടത്തി.

ചടങ്ങിൽ സംസാരിച്ച ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് സെക്രട്ടറി ശ്രീ അമിത് അഗർവാൾ ഇങ്ങനെ പറഞ്ഞു: 

" ബ്രിക്സ് ഐസിടി ട്രാക്കിന് കീഴിൽ ഒരാഴ്ച ദൈർഘ്യമുള്ള സുപ്രധാനമായ ഒരു കൂട്ടായ്മയ്ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുവരുന്ന സഹകരണ പ്രക്രിയയുടെ തുടർച്ചയാണിത്. ഈ വർഷം ആദ്യം ഇന്ത്യ ബ്രിക്‌സ് ഐസിടി ട്രാക്കിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതു മുതൽ, തുടർച്ചയായ പ്രവർത്തകസമിതി യോഗങ്ങൾ, പ്രമേയാധിഷ്ഠിത വെബിനാറുകൾ, ആശയ അധിഷ്ഠിത ചർച്ചകൾ, വിദഗ്ധരും ഉദ്യോഗസ്ഥരും തമ്മിലുള്ള പതിവ് ആശയവിനിമയങ്ങൾ എന്നിവയിലൂടെ നാം അടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഈ ഇടപെടലുകൾ അനുഭവങ്ങൾ പങ്കുവെക്കാനും നമ്മുടെ മുൻഗണനകളെക്കുറിച്ച് പൊതുവായ ധാരണ ഉണ്ടാക്കാനും ഇന്ന് നമ്മുടെ മുന്നിലുള്ള അജണ്ട കൂട്ടായി രൂപപ്പെടുത്താനും നമ്മെ പ്രാപ്തരാക്കി."

ബ്രിക്‌സ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്യൂച്ചർ നെറ്റ്‌വർക്ക്സ് കൗൺസിൽ ഇന്ന് യോഗം ചേരുകയും, നിർദ്ദിഷ്ട ദേശീയ ശാഖകളുടെ പ്രവർത്തനങ്ങളും നിർമ്മിത ബുദ്ധി, അടുത്ത തലമുറ വാർത്താ വിനിമയം, ഇൻഡസ്ട്രി 4.0 ലെ ഇന്റർനെറ്റ് സാധ്യതകൾ , വൈദ്യുത കാന്തിക ഫീൽഡ് പ്രസരണം എന്നീ പഠന ഗ്രൂപ്പുകളിൽ നിന്നുള്ള പുതിയ വിവരങ്ങൾ വിലയിരുത്തുകയും ചെയ്തു.

 

തുടർന്ന് അധ്യക്ഷരാജ്യം മുന്നോട്ടുവെച്ച മുൻഗണനാ വിഷയങ്ങളും ഓരോ മേഖലയ്ക്ക് കീഴിലും ചർച്ച ചെയ്യേണ്ട ചോദ്യങ്ങളും അംഗരാജ്യങ്ങളിൽ നിന്ന് സർവേ ചോദ്യാവലി വഴി ലഭിച്ച മറുപടികളുടെ സമാഹാരവും പ്രവർത്തകസമിതി വിശദമായി ചർച്ച ചെയ്തു. അംഗരാജ്യങ്ങൾ സമർപ്പിച്ച ആശയം രേഖപ്പെടുത്തിയ കുറിപ്പുകളും ചർച്ചയായി.

നാളെയും തുടരുന്ന പരിപാടിയിൽ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ഫോക്കസ് ഗ്രൂപ്പ് യോഗം, ഡിജിറ്റൽ ബ്രിക്സ് കർമ്മസമിതി യോഗം എന്നിവ നടക്കും .

***


(रिलीज़ आईडी: 2300684) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , Kannada