സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
azadi ka amrit mahotsav

പി എം വിശ്വകർമ പദ്ധതിയിലെ ഗുണഭോക്താക്കൾ ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രത്യേക അതിഥികൾ ആയി പങ്കെടുക്കും.

प्रविष्टि तिथि: 14 AUG 2026 10:45AM by PIB Thiruvananthpuram
2026 ഓഗസ്റ്റ് 15-ന് ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രത്യേക അതിഥികളായി' പങ്കെടുക്കാൻ ഡൽഹി-എൻ.സി.ആർ  മേഖലയിൽ നിന്നുള്ള 100 പി.എം വിശ്വകർമ ഗുണഭോക്താക്കളെ കേന്ദ്ര സർക്കാർ ക്ഷണിച്ചു. ഗുണഭോക്താക്കൾക്ക് തങ്ങളുടെ ജീവിത പങ്കാളിക്കൊപ്പം ഈ ദേശീയ ആഘോഷത്തിൽ പങ്കെടുക്കാം.
വിവിധ പാരമ്പര്യ തൊഴിൽ മേഖലകളിൽ നിന്നുള്ള വനിതാ കരകൗശല വിദഗ്ധരും പ്രത്യേക അതിഥികളിൽ ഉൾപ്പെടുന്നു. വനിതകളുടെ സാമ്പത്തിക ശാക്തീകരണം, ഉപജീവന മേഖലകളിലെ സജീവ പങ്കാളിത്തം, രാജ്യത്തിന്റെ സമ്പന്നമായ പരമ്പരാഗത കരകൗശല-സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ സ്ത്രീകളുടെ പങ്ക് എന്നിവ വർദ്ധിപ്പിക്കുന്നതിൽ ഈ പദ്ധതി നൽകുന്ന സംഭാവനയെയാണ് ഇത് വ്യക്തമാക്കുന്നത്.
 
 
ഗുണഭോക്താക്കൾക്കുള്ള അംഗീകാരവും ആദരവും
 
പങ്കാളിത്തത്തിന്റെ ഭാഗമായി, ഇന്ത്യയുടെ പരമ്പരാഗത കരകൗശല-സാംസ്കാരിക പൈതൃകത്തിന് പി.എം വിശ്വകർമ ഗുണഭോക്താക്കൾ നൽകിയ സംഭാവനകളെ മാനിച്ച് അവരെ ആദരിയ്ക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്യും. തുടർന്ന്, 2026 ഓഗസ്റ്റ് 14-ന് ഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ MSME മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി ഗുണഭോക്താക്കൾ ആശയവിനിമയം നടത്തും.
 
പി.എം വിശ്വകർമ പദ്ധതിയെക്കുറിച്ച്-
 
പാരമ്പര്യ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന കരകൗശല വിദഗ്ധർക്കും കൈവേലക്കാർക്കും സമഗ്രമായ പിന്തുണ നൽകുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രമുഖ പദ്ധതികളിലൊന്നാണ് പി.എം വിശ്വകർമ. കരകൗശല തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക ശാക്തീകരണം പ്രോത്സാഹിപ്പിക്കുക, പരമ്പരാഗത കരകൗശല വിദ്യകളെ ശക്തിപ്പെടുത്തുക, സുസ്ഥിരമായ ഉപജീവനം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ നൈപുണ്യ വികസനം, ആധുനിക ഉപകരണങ്ങൾ, സാമ്പത്തിക സഹായം, ഡിജിറ്റൽ ശാക്തീകരണം, വിപണി ബന്ധങ്ങൾ എന്നിവയിലൂടെ ഈ പദ്ധതി സഹായം ലഭ്യമാക്കുന്നു. ഈ പദ്ധതിക്ക് കീഴിൽ 30 ലക്ഷം പരമ്പരാഗത കരകൗശല വിദഗ്ധരെയും തൊഴിലാളികളെയുമാണ് സഹായങ്ങൾക്കായി ലക്ഷ്മിടുന്നത്.
 
ഇന്ത്യയിലെ പരമ്പരാഗത കരകൗശല വിദഗ്ധരുടെയും തൊഴിലാളികളുടെയും സംഭാവനകളെ ആദരിക്കുന്നു
 
പി.എം വിശ്വകർമ പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ള തയ്യൽക്കാർ, ആശാരിമാർ, സ്വർണ്ണപ്പണിക്കാർ, കൊല്ലന്മാർ,  തുടങ്ങിയ 18 പരമ്പരാഗത തൊഴിൽ മേഖലകളിൽ നിന്നുള്ളവരാണ് ക്ഷണിക്കപ്പെട്ട ഗുണഭോക്താക്കൾ. പദ്ധതി വഴിയുള്ള രജിസ്ട്രേഷൻ, അടിസ്ഥാന നൈപുണ്യ പരിശീലനം (Basic Skill Training), ഉപകരണക്കിറ്റ് വിതരണം (Toolkits), മറ്റ് സഹായങ്ങൾ എന്നിവ ലഭ്യമാക്കിയവരാണ് ഈ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നത്.
 
സ്വാതന്ത്ര്യദിനാഘോഷത്തിൽ പി.എം വിശ്വകർമ ഗുണഭോക്താക്കൾ പങ്കെടുക്കുന്നത്, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന് പരമ്പരാഗത കരകൗശല വിദഗ്ധരും തൊഴിലാളികളും നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്കുള്ള അംഗീകാരമാണ്. 
 
****
 

(रिलीज़ आईडी: 2299369) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Punjabi , Gujarati , Tamil , Telugu