ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ 'ഹർ ഘർ തിരംഗ' പ്രചാരണത്തിൻ്റെ ഭാഗമായി ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ത്രിവർണ്ണ പതാക ഉയർത്തി
प्रविष्टि तिथि:
13 AUG 2026 5:40PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ 'ഹർ ഘർ തിരംഗ' പ്രചാരണത്തിൻ്റെ ഭാഗമായി ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിൽ ത്രിവർണ്ണ പതാക ഉയർത്തി. ഈ പ്രസ്ഥാനത്തിൻ്റെ ഭാഗമാകാനും, വീടുകളിൽ ദേശീയപതാക ഉയർത്തി ആത്മാഭിമാനത്തോടെ ദേശസ്നേഹം ആഘോഷിക്കാനും, അതോടൊപ്പം പതാകയോടൊപ്പമുള്ള സെൽഫി http://harghartiranga.com എന്ന വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാനും അദ്ദേഹം രാജ്യത്തെ എല്ലാ പൗരന്മാരോടും അഭ്യർത്ഥിച്ചു.
എക്സിലെ പോസ്റ്റിൽ ആഭ്യന്തരമന്ത്രി ഇങ്ങനെ കുറിച്ചു: “ഇന്ന്, 'ഹർ ഘർ തിരംഗ' പ്രചാരണത്തിൻ്റെ ഭാഗമായി ന്യൂഡൽഹിയിലെ എൻ്റെ വസതിയിൽ ഞാൻ ത്രിവർണ്ണ പതാക ഉയർത്തി. മോദിജിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച ഈ പ്രചാരണം, ഇന്ന് ഓരോ ഇന്ത്യക്കാരൻ്റെയും ഹൃദയത്തിൽ രാജ്യസ്നേഹത്തിൻ്റെയും അഭിമാനത്തിൻ്റെയും വികാരം കൂടുതൽ ശക്തിപ്പെടുത്തുകയാണ്. ഇന്ന് കോടിക്കണക്കിന് ജനങ്ങൾ ത്രിവർണ്ണ പതാകയുമായി വൈകാരികമായി ബന്ധപ്പെടുകയും 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്ന സങ്കൽപ്പത്തിന് കരുത്തേകുകയും ചെയ്യുന്നു.”
മറ്റൊരു എക്സ് പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “നമ്മുടെ രാഷ്ട്രത്തെക്കുറിച്ചുള്ള വിശുദ്ധമായ അഭിമാനത്തിൻ്റെയും നമ്മുടെ ഒത്തൊരുമയുടെ കരുത്തിൻ്റെയും പ്രതീകമാണ് ത്രിവർണ്ണ പതാക. ദേശീയപതാക ഉയർത്തിക്കൊണ്ട് ഞാൻ 'ഹർ ഘർ തിരംഗ' പ്രസ്ഥാനത്തിൻ്റെ ഭാഗമായി. എല്ലാവരും ഈ പ്രസ്ഥാനത്തിൻ്റെ ഭാഗമാകാനും, സ്വന്തം വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തി http://harghartiranga.com എന്ന വെബ്‌സൈറ്റിൽ സെൽഫി അപ്‌ലോഡ് ചെയ്തുകൊണ്ട് രാജ്യസ്നേഹം ആഘോഷിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു.”
****
(रिलीज़ आईडी: 2299222)
आगंतुक पटल : 4