ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

മാലിദ്വീപിനും ഇന്ത്യയ്ക്കുമിടയിൽ അതിർത്തി കടന്നുള്ള പണമിടപാട് സംവിധാനമായ ഫവാര-യു.പി.ഐ നിലവിൽ വന്നു

प्रविष्टि तिथि: 31 JUL 2026 1:35PM by PIB Thiruvananthpuram
മാലിദ്വീപിലുള്ളവർക്ക് മൊബൈൽ ബാങ്കിങ് ആപ്പുകൾ വഴി ഇന്ത്യയിലെ യു.പി.ഐ അക്കൗണ്ടുകളിലേക്ക് ഇനി തത്സമയം പണമയക്കാം

മാലിദ്വീപ് തത്സമയ പണമിടപാട്  സംവിധാനമായ 'ഫവാര'യും ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസും (യുപിഐ) തമ്മിലെ  സംയോജനം 2026 ജൂലൈ 30-ന്  വിജയകരമായി ആരംഭിച്ചതായി മാലിദ്വീപ് മോണിറ്ററി അതോറിറ്റി അറിയിച്ചു.

മാലിദ്വീപുമായി ഇന്ത്യയുടെ അതിർത്തി കടന്നുള്ള ഡിജിറ്റൽ സാമ്പത്തിക ബന്ധത്തിലും ഉഭയകക്ഷി സാമ്പത്തിക സഹകരണത്തിലും വലിയൊരു നാഴികക്കല്ലാണിത്.

പ്രധാന സവിശേഷതകൾ:

തത്സമയ പണമിടപാട്: മാലിദ്വീപിലുള്ളവർക്ക് പുതിയ സേവനത്തിലൂടെ ഫവാര ഉപയോഗിച്ച് ഇന്ത്യയിലെ ഗുണഭോക്താക്കൾക്ക് തത്സമയം പണമയക്കാനാവും.  ഇടപാടുകൾ മാലിദ്വീപ് റൂഫിയയിൽ ആരംഭിക്കുകയും യു.പി.ഐ വഴി ഇന്ത്യൻ രൂപയായി  സ്വീകർത്താവിന്റെ അക്കൗണ്ടില്‍ തുകയെത്തുകയും  ചെയ്യും.

ആദ്യഘട്ട പങ്കാളിത്തം: ബാങ്ക് ഓഫ് മാലിദ്വീപ്, മാലദ്വീപ് ഇസ്ലാമിക് ബാങ്ക് എന്നീ രണ്ട് പ്രാദേശിക ബാങ്കുകളുടെ പങ്കാളിത്തത്തോടെയാണ് സേവനം ആരംഭിച്ചിരിക്കുന്നത്. ഈ ബാങ്കുകളിലെ ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ബാങ്കിങ് ആപ്പുകളും ഫവാര പണമിടപാട് സംവിധാനവും ഉപയോഗിച്ച് ഇന്ത്യയിലെ യു.പി.ഐ ബാങ്ക് അക്കൗണ്ടുകളിലേക്ക് വ്യക്തിഗത പണമിടപാടുകൾ  നടത്താം.  

അനുവദനീയ ഇടപാടുകൾ: വിദേശത്തുനിന്ന് പണമയക്കൽ, വിദേശത്തേക്ക് പണമയക്കൽ എന്നീ വിഭാഗങ്ങളില്‍‌  കുടുംബ ചെലവുകൾക്കായി പണമയക്കുന്നതും വിദേശത്തേക്ക് പണമയക്കുന്ന വിഭാഗത്തിന് കീഴിൽ  സമ്മാന തുക കൈമാറ്റങ്ങള്‍ക്കുമാണ് നിലവിൽ അനുമതി.  

സഹകരണ വിജയം: മാലിദ്വീപ് മോണിറ്ററി അതോറിറ്റി, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, എൻ.പി.സി.ഐ ഇന്റർനാഷണൽ പേയ്‌മെന്റ്സ് ലിമിറ്റഡ്, ഇരുരാജ്യങ്ങളിലെയും പങ്കാളിത്ത ബാങ്കുകൾ, ബന്ധപ്പെട്ട മറ്റ് ഏജൻസികൾ എന്നിവയുടെ അടുത്ത സഹകരണമാണ്  പദ്ധതിയുടെ വിജയം.


പശ്ചാത്തലവും ഭാവി കാഴ്ചപ്പാടും:


2025 ജൂലൈയിലാണ്  എൻ.പി.സി.ഐ ഇന്റർനാഷണൽ പേയ്‌മെന്റ്സ് ലിമിറ്റഡും മാലിദ്വീപ് മോണിറ്ററി അതോറിറ്റിയും തമ്മിൽ ഫവാര-യു.പി.ഐ സംയോജന കരാർ   ഒപ്പുവെച്ചത്. തുടർന്ന് 10 ദിവസത്തെ പരിശോധന, സാക്ഷ്യപ്പെടുത്തല്‍, തത്സമയ സ്ഥിരീകരണം എന്നിവ പൂർത്തിയാക്കി സംവിധാനം പൂർണ സജ്ജമാക്കുകയായിരുന്നു.


പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടങ്ങളിൽ വ്യാപാരികളുടെ ക്യുആർ അധിഷ്ഠിത പണമിടപാടുകളും മറ്റ് നൂതന ഡിജിറ്റൽ പണമിടപാട് സേവനങ്ങളും അവതരിപ്പിക്കും.  ഇന്ത്യയും മാലിദ്വീപും തമ്മിലെ സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാന്‍ ഇത് വഴിയൊരുക്കും.  


കംബോഡിയ, സിംഗപ്പൂർ, യുഎഇ, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ, ഖത്തർ, ശ്രീലങ്ക എന്നീ ഒൻപത് രാജ്യങ്ങളിൽ നിലവിൽ യു.പി.ഐ ഉപയോഗിക്കുന്നത് ഇന്ത്യൻ യാത്രക്കാർക്ക് വിദേശത്ത് തടസ്സമില്ലാതെ പണമിടപാടുകൾ നടത്താൻ സൗകര്യമൊരുക്കുന്നു.
 
SKY
******
 

(रिलीज़ आईडी: 2292456) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Tamil , Telugu