പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

താനെയിൽ കെട്ടിടം തകർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി

प्रविष्टि तिथि: 31 JUL 2026 1:08PM by PIB Thiruvananthpuram

ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി 

മഹാരാഷ്ട്രയിലെ താനെയിൽ കെട്ടിടം തകർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഈ ദാരുണ സംഭവത്തെക്കുറിച്ച് അറിഞ്ഞപ്പോൾ തനിക്ക് ഏറെ വേദനയുണ്ടായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ദുഃഖവേളയിൽ പ്രധാനമന്ത്രി തൻ്റെ ചിന്തകൾ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണെന്ന് അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.

'X'ലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി;

"മഹാരാഷ്ട്രയിലെ താനെയിൽ കെട്ടിടം തകർന്നുണ്ടായ ജീവഹാനിയെ കുറിച്ച് കേട്ടപ്പോൾ വേദന തോന്നി. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.

PMNRF-ൽ നിന്ന് മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ നൽകും: പ്രധാനമന്ത്രി @narendramodi."

***

SK


(रिलीज़ आईडी: 2292278) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , Marathi , हिन्दी , Assamese , Manipuri , Gujarati , Odia , Kannada