പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസ് 2026-ലെ വെള്ളി മെഡൽ നേട്ടത്തിൽ ശ്രീശങ്കറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
30 JUL 2026 5:24PM by PIB Thiruvananthpuram
ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസ് 2026-ലെ വെള്ളി മെഡൽ നേട്ടത്തിൽ ശ്രീശങ്കറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
അദ്ദേഹത്തിന്റെ പ്രകടനം അസാമാന്യമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിക്കുകയും ഏറ്റവും മികച്ച കുതിച്ചുചാട്ടത്തിലൂടെയാണ് അദ്ദേഹം ഈ മെഡൽ സ്വന്തമാക്കിയതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
അത്‌ലറ്റിക്സിൽ മികവ് പുലർത്താൻ ശ്രീശങ്കറിന്റെ വിജയം നിരവധി യുവാക്കൾക്ക് പ്രചോദനമാകുമെന്ന് ശ്രീ മോദി പറയുകയും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പരിശ്രമങ്ങൾക്ക് എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു
പ്രധാനമന്ത്രി 'X'ൽ കുറിച്ചു;
"ശ്രീശങ്കറിന് തിളക്കമാർന്ന വെള്ളി മെഡൽ! എന്തൊരു അസാമാന്യ പ്രകടനം!
മെഡൽ നേടിയതിനും അത് തന്റെ ഏറ്റവും മികച്ച കുതിച്ചുചാട്ടത്തിലൂടെ തന്നെ സ്വന്തമാക്കിയതിനും അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ വിജയം അത്‌ലറ്റിക്സിൽ മികവ് പുലർത്താൻ നിരവധി യുവാക്കൾക്ക് പ്രചോദനമാകും. മുന്നോട്ടുള്ള എല്ലാ പരിശ്രമങ്ങൾക്കും എന്റെ ആശംസകൾ.
#CWG2026"
SK
(रिलीज़ आईडी: 2291921)
आगंतुक पटल : 11