വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വേവ്സ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ മാധ്യമ-വിനോദ മേഖലയിലെ ബിസിനസ്, നിക്ഷേപ, നവീകരണ സാധ്യതകൾ വിപുലമാക്കുന്നു

प्रविष्टि तिथि: 29 JUL 2026 3:56PM by PIB Thiruvananthpuram

ആനിമേഷൻ, വിഷ്വൽ ഇഫക്റ്റ്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റൻഡഡ് റിയാലിറ്റി (AVGC-XR) എന്നീ മേഖലകളുടെ വളർച്ച ശക്തിപ്പെടുത്തുന്നതിനായി വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വേവ്സ് ബസാർ, വേവ് എക്സ് എന്നീ രണ്ട് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് രൂപം നൽകി.

സിനിമ, ആനിമേഷൻ, VFX, ഗെയിമിംഗ്, XR, ഇമ്മേഴ്സീവ് മീഡിയ, സംഗീതം, ഡിജിറ്റൽ ഉള്ളടക്കം എന്നിവയിലുടനീളം ഘടനാപരമായ ബിസിനസ് കണ്ടെത്തലുകൾ, ബിസിനസ്-ടു-ബിസിനസ് (B2B) കൂടിക്കാഴ്ചകൾ, വിപണി ലഭ്യത, നിക്ഷേപ പ്രോത്സാഹനം, അന്താരാഷ്ട്ര സഹകരണം എന്നിവ സുഗമമാക്കുന്ന വേവ്സ് ബസാർ, മാധ്യമ-വിനോദ മേഖലയ്ക്കായി വർഷം മുഴുവൻ പ്രവർത്തിക്കുന്ന ഒരു ആഗോള വിപണിയും സമ്പർക്ക പ്ലാറ്റ്‌ഫോമുമാണ്.

മാധ്യമ-വിനോദ മേഖലയിലെ നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച ഒരു സമർപ്പിത സ്റ്റാർട്ടപ്പ് പ്ലാറ്റ്‌ഫോമാണ് വേവ് എക്സ്  (WaveX). നിക്ഷേപകരുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള സംരംഭങ്ങളിലൂടെയും, പങ്കാളികളുടെയും ഇൻക്യുബേറ്ററുകളുടെയും ശൃംഖലയിലൂടെയും ധനസഹായം ലഭ്യമാക്കാൻ ഇത് സഹായിക്കുന്നു. വേവ് എക്സ് നേരിട്ട്  ധനസഹായം നൽകുന്നില്ലെങ്കിലും, ഇൻക്യുബേഷനിലൂടെയും പിച്ചിംഗ് നെറ്റ്‌വർക്കിംഗിലൂടെയും ഇത് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നു.

AVGC-XR മേഖലയ്ക്കായുള്ള ദേശീയ മികവിൻ്റെ കേന്ദ്രമായി, ഗവണ്മെന്റ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസ് (IICT) സ്ഥാപിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ഗവണ്മെന്റിൻ്റെയും വ്യവസായ സംഘടനകളുടെയും സഹകരണത്തോടെയാണ് IICT പ്രവർത്തിക്കുന്നത്.

AVGC-XR ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനായി IICT പ്രമുഖ ആഗോള സാങ്കേതിക കമ്പനികളുമായും അക്കാദമിക് സ്ഥാപനങ്ങളുമായും അന്താരാഷ്ട്ര പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. പാഠ്യപദ്ധതിയുടെ സംയുക്ത വികസനം, പ്രത്യേക നൈപുണ്യ വികസന പരിപാടികൾ, നൂതന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം, ഗവേഷണവും വികസനവും, ഇൻ്റേൺഷിപ്പുകൾ, സ്റ്റാർട്ടപ്പ് ഇൻക്യുബേഷൻ, സ്കോളർഷിപ്പുകൾ, വ്യവസായ മേഖലയിലെ വിദഗ്ദ്ധരുടെ മാർഗ്ഗനിർദ്ദേശം, അന്താരാഷ്ട്ര നൈപുണ്യ കൈമാറ്റം എന്നിവയിലാണ് ഈ പങ്കാളിത്തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, പാർലമെൻ്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് ലോക്‌സഭയിൽ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ അറിയിച്ചത്.

 

*****


(रिलीज़ आईडी: 2291286) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Bengali , Assamese , Tamil , Kannada