പ്രധാനമന്ത്രിയുടെ ഓഫീസ്
'മൻ കി ബാത്തി'ന്റെ 136-ാം എപ്പിസോഡിൽ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
26 JUL 2026 9:33PM by PIB Thiruvananthpuram
'മൻ കി ബാത്തി'ന്റെ 136-ാം എപ്പിസോഡിൽ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
'എക്‌സി'ലെ തുടർച്ചയായ പോസ്റ്റുകളിൽ ശ്രീ മോദി പറഞ്ഞു:
"നമ്മുടെ രാജ്യത്തെ സംരക്ഷിക്കുകയും അതിനെ കൂടുതൽ ശക്തമാക്കുകയും ചെയ്യുന്ന എല്ലാവർക്കും സല്യൂട്ട്!
#MannKiBaat"
"'ക്യാച്ച് ദി റെയിൻ' പ്രചാരണത്തിന് ലളിതമായ ഒരു സന്ദേശമാണ് നൽകുന്നത്... ഫലപ്രദമായി ജലം സംരക്ഷിക്കുക. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള ശ്രമങ്ങൾ എടുത്തുപറഞ്ഞു.
#MannKiBaat"
"കഠിനാധ്വാനം കൊണ്ട് നേടിയ വിജയം സവിശേഷമാണ്, എന്നാൽ ഒരു ചരിത്രപ്രസിദ്ധമായ വേദിയിലാണ് അത് സംഭവിക്കുന്നതെങ്കിൽ സന്തോഷം ഇരട്ടിയാക്കുന്നു!
ലോർഡ്സിൽ നമ്മുടെ വനിതാ ക്രിക്കറ്റ് ടീം വിജയിച്ചപ്പോൾ ഇതുതന്നെയാണ് സംഭവിച്ചത്! ടീമിന് അഭിനന്ദനങ്ങളും മുന്നോട്ടുള്ള അവരുടെ പരിശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.
#MannKiBaat"
"കേരളത്തിലെ എറണാകുളത്ത് ഫുട്ബോളിനെയും സംസ്കൃതത്തെയും മനോഹരമായി സമന്വയിപ്പിക്കുന്ന ഒരു വേറിട്ട ശ്രമം നടന്നു.
#MannKiBaat"
"കഴിഞ്ഞ മാസം ശാസ്ത്രത്തിനും ബഹിരാകാശ മേഖലയ്ക്കും മികച്ചതായിരുന്നു. വിക്രം-1 ന്റെ വിജയം രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റി. അതേസമയം വിവിധ ഒളിമ്പ്യാഡുകളിലെ വിജയങ്ങൾ ശാസ്ത്ര രംഗത്ത് തിളങ്ങാൻ കൂടുതൽ യുവാക്കൾക്ക് പ്രചോദനമാകും.
#MannKiBaat"
"വാഗൂ (Wagoo) പുനരുജ്ജീവിപ്പിക്കാനും പ്രചാരത്തിലാക്കാനുമുള്ള ജമ്മു കാശ്മീരിലെ ശ്രമങ്ങളിൽ അഭിമാനിക്കുന്നു... എല്ലാവരും ഒരെണ്ണം വീടുകളിൽ വാങ്ങി സൂക്ഷിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
#MannKiBaat"
"ഗുജറാത്തിലെയും ഉത്തർപ്രദേശിലെയും ശ്രദ്ധേയ പരിശ്രമങ്ങൾ പ്രകൃതിക്ക് നാം നൽകുന്ന പ്രാധാന്യത്തെയാണ് എടുത്തുകാണിക്കുന്നത്.
#MannKiBaat"
"നേട്ടങ്ങളും വിജയങ്ങളും ഉണ്ടാകുമ്പോഴും ഒരാൾ എപ്പോഴും തങ്ങളുടെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡോ. റൊണാൾഡോ ലൈഷ്രാമിന്റെ പ്രവൃത്തി തെളിയിച്ചു.
#MannKiBaat"
"കഴിഞ്ഞ 12 വർഷത്തിനിടെ ഖാദിയുടെ വിൽപ്പന ഗണ്യമായി വർധിച്ചതോടെ, അതിശയകരമായ ഒരു തിരിച്ചുവരവാണ് അത് നടത്തുന്നത്. വർധിച്ചുവരുന്ന ഈ ജനപ്രീതി പ്രാദേശിക സംരംഭങ്ങളെ ശക്തിപ്പെടുത്തുകയും എണ്ണമറ്റ കരകൗശല വിദഗ്ധർക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. വരാനിരിക്കുന്ന ഉത്സവ സീസണിൽ കുറഞ്ഞത് ഒരു ഖാദി ഉൽപ്പന്നമെങ്കിലും വാങ്ങി 'വോക്കൽ ഫോർ ലോക്കലിന്' കൂടുതൽ വേഗം പകരാം.
#MannKiBaat"
"ചോങ്‌പ്രേങ് (Chongpreng) ജനപ്രിയമാക്കുന്നതിൽ ത്രിപുരയിൽ നിന്നുള്ള ശ്രീ സൂരജ് കുമാർ ദേബ്ബർമ്മ ജിയുടെ പ്രവർത്തനം പ്രശംസനീയമാണ്. നമ്മുടെ സംഗീത പാരമ്പര്യങ്ങൾ വർഷങ്ങളായി എങ്ങനെ ജീവസ്സുറ്റതായി നിലനിൽക്കുന്നുവെന്ന് ഇത് എടുത്തുകാണിക്കുന്നു.
#MannKiBaat"
“उत्तर प्रदेश में बिजनौर जिले के सेल्फ हेल्प ग्रुप से जुड़ी महिलाओं ने एक ऐसी स्वदेशी हर्बल टी तैयार की है, जिसने कई माताओं-बहनों के जीवन में आत्मनिर्भरता की नई खुशबू घोल दी है। अपने अनोखे स्वाद और गुणों की वजह से उनके ब्रांड ने बहुत कम समय में ही लोगों के बीच खास पहचान बना ली है।
#MannKiBaat”
“बिहार के सीतामढ़ी में सिंगल यूज प्लास्टिक के कचरे से आकर्षक और टिकाऊ बेंच बनाई जा रही है। Waste to Wealth का यह अनोखा प्रयास बताता है कि Reduce, Reuse और Recycle आज केवल एक नारा नहीं, बल्कि जीवन का हिस्सा बनता जा रहा है।
#MannKiBaat”
“मुझे इस बात की बहुत प्रसन्नता है कि गणेश उत्सव पर मिट्टी की प्रतिमा बनाने के मेरे आग्रह पर देशवासियों ने बहुत सकारात्मक रुख दिखाया है। उन्होंने मुझे जो संदेश भेजे हैं, उनसे गणपति की भक्ति के साथ-साथ प्रकृति के प्रति उनके समर्पण भाव का पता चलता है।
#MannKiBaat”
***
NK
(रिलीज़ आईडी: 2289763)
आगंतुक पटल : 6