വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

വ്യാജ 'എയർ സുവിധ 2.0' വെബ്‌സൈറ്റുകൾ: ജാഗ്രതാ നിർദ്ദേശവുമായി വ്യോമയാന മന്ത്രാലയം

प्रविष्टि तिथि: 25 JUL 2026 3:59PM by PIB Thiruvananthpuram
അന്താരാഷ്ട്ര വിമാന യാത്രക്കാർക്കായി സജ്ജീകരിച്ചിട്ടുള്ള 'എയർ സുവിധ 2.0' പോർട്ടലിൻ്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ഔദ്യോഗിക വെബ്‌സൈറ്റിന് സമാനമായ വ്യാജ പോർട്ടലുകൾ നിർമ്മിച്ച്, സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമുകൾ സമർപ്പിക്കുന്ന യാത്രക്കാരെ പേയ്‌മെൻ്റ്  ഗേറ്റ്‌വേകളിലേക്ക് തിരിച്ചുവിട്ട് വ്യാജമായി പണം തട്ടാൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കേന്ദ്ര മന്ത്രാലയത്തിൻ്റെ ഈ നടപടി.

എയർ സുവിധ 2.0 സേവനം പൂർണ്ണമായും സൗജന്യമാണ്. ഇത് വഴി സെൽഫ് ഡെക്ലറേഷൻ ഫോം സമർപ്പിക്കുന്നതിന് യാതൊരു വിധ ഫീസും ആവശ്യമായി വരുന്നില്ല. ഔദ്യോഗിക ഗവണ്മെൻ്റ്  പോർട്ടൽ വഴി മാത്രം ഫോം സമർപ്പിക്കുക.

ഔദ്യോഗിക വെബ്‌സൈറ്റ് വിലാസം: https://airsuvidha.civilaviation.gov.in/

യാത്രക്കാർ വ്യക്തിവിവരങ്ങളോ യാത്രയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളോ പങ്കുവെക്കുന്നതിന് മുൻപും, വെബ്‌സൈറ്റുകൾ വഴി പണമിടപാടുകൾ നടത്തുന്നതിന് മുൻപും വെബ്‌സൈറ്റ് വിലാസം കൃത്യമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. എയർ സുവിധ 2.0 സേവനങ്ങൾ ലഭ്യമാക്കുമെന്ന അവകാശവാദവുമായി പ്രവർത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളിൽ വീഴരുതെന്നും മുന്നറിയിപ്പുണ്ട്.


സേവനങ്ങൾക്കായി ഔദ്യോഗിക പോർട്ടൽ മാത്രം ഉപയോഗിക്കേണ്ടതാണ്. ഔദ്യോഗിക വിവരങ്ങൾക്കും അറിയിപ്പുകൾക്കുമായി ഗവണ്മെൻ്റ്  സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക.

യാത്രക്കാരുടെ അറിവിലേക്കും പൊതുജനസുരക്ഷ മുൻനിർത്തിയും പുറപ്പെടുവിക്കുന്നത്.
 
 
***

(रिलीज़ आईडी: 2289398) आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Gujarati , Tamil