വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

അശ്ലീല ഉള്ളടക്കം,ഐടി ആക്ടിന്റെയും മറ്റ് നിയമങ്ങളുടെയും ലംഘനം എന്നിവ മുൻനിർത്തി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 50 ഒടിടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ചു.

प्रविष्टि तिथि: 22 JUL 2026 3:15PM by PIB Thiruvananthpuram
ഡിജിറ്റൽ മാധ്യമങ്ങളിലെ വാർത്താ പ്രസാധകർക്കും ഓൺലൈൻ ക്യൂറേറ്റഡ് ഉള്ളടക്കങ്ങൾ നൽകുന്നവർക്കും (ഒടിടി പ്ലാറ്റ്‌ഫോമുകൾ) ഒരു സ്ഥാപനപരമായ സംവിധാനം ഏർപ്പെടുത്തുന്നതിനായി, കേന്ദ്ര ഗവണ്മെന്റ് 2000-ലെ ഐടി ആക്ട് പ്രകാരം 2021 ഫെബ്രുവരി 25-ന് ഇൻഫർമേഷൻ ടെക്നോളജി (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മാധ്യമ , ധാർമിക ചട്ടവും ) ചട്ടങ്ങൾ , 2021 വിജ്ഞാപനം ചെയ്തു.
നിയമത്തിലെ പാർട്ട്-III, ഡിജിറ്റൽ വാർത്താ പ്രസാധകർക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കുമായുള്ള ധാർമിക പെരുമാറ്റച്ചട്ടം മുന്നോട്ടുവെക്കുന്നു. 2021-ലെ ഐടി നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നത്.
 
അനധികൃത ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനോ അവയുടെ ലഭ്യത തടയുന്നതിനോ ആയി ഇന്റർമീഡിയറി പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകാൻ ഐടി ആക്ട് 2000-ന്റെ വകുപ്പ് 79(3)(b) വ്യവസ്ഥ ചെയ്യുന്നുണ്ട്.
 
പരാതികളുടെ അടിസ്ഥാനത്തിൽ, ഇത്തരം നിയമലംഘനം നടത്തുന്ന ഇന്റർമീഡിയറികൾക്കും ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും എതിരെ ഗവണ്മെന്റ് തുടർച്ചയായി നടപടി സ്വീകരിക്കാറുണ്ട്. അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിനും ഐടി ആക്ടിലെ വകുപ്പ് 67, 67A, ബിഎൻഎസ് (BNS)-ലെ വകുപ്പ് 294, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമത്തിലെ വകുപ്പ് 4 എന്നിവ ലംഘിച്ചതിന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 50 ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം ഇന്ത്യയിൽ ഗവണ്മെന്റ് നിരോധിച്ചിട്ടുണ്ട് .
 
ലോക്‌സഭയിൽ ശ്രീ രാജാഭവു പരാഗ് പ്രകാശ് വാജെ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ വാർത്താവിതരണ, പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകനാണ് ഈ വിവരം അറിയിച്ചത്.
 
**
 

(रिलीज़ आईडी: 2287783) आगंतुक पटल : 14
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Gujarati , Tamil , Telugu , Kannada