വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

വേവ്സ് ഫിലിം ബസാർ സ്ക്രീൻ റൈറ്റേഴ്സ് ലാബ് 2025 പ്രൊജക്റ്റായ ‘യായാവർ – ദി മൈഗ്രേറ്റിംഗ് ബേർഡ്’ അന്താരാഷ്ട്ര സഹകരണത്തിനായുള്ള താൽപ്പര്യപത്രത്തിൽ ഒപ്പുവെച്ചു

प्रविष्टि तिथि: 22 JUL 2026 1:05PM by PIB Thiruvananthpuram
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (എൻ.എഫ്.ഡി.സി) സംഘടിപ്പിക്കുന്ന വേവ്സ് ഫിലിം ബസാറിൻ്റെ സ്ക്രീൻ റൈറ്റേഴ്സ് ലാബ് 2025-ലേക്ക് തെരഞ്ഞെടുക്കപ്പെട്ട “യായാവർ – ദി മൈഗ്രേറ്റിംഗ് ബേർഡ്”, എന്ന പ്രൊജക്റ്റ് അന്താരാഷ്ട്ര സഹകരണത്തിനായുള്ള ഒരു താൽപ്പര്യപത്രം ഒപ്പുവെച്ചതായി പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര പ്രേക്ഷകർക്കായി സിനിമ വികസിപ്പിക്കുന്നതിനും, ധനസഹായം നൽകുന്നതിനും, നിർമ്മിക്കുന്നതിനും, ആഗോളതലത്തിൽ എത്തിക്കുന്നതിനുമായി ഇന്ത്യയിലെ ഐറോളർ മീഡിയ ആൻഡ് എൻ്റർടൈൻമെൻ്റ്, ഫിൻലൻഡിലെ നോഴ്സ് കീ പ്രൊഡക്ഷൻസ് എന്നിവയുമായി ഈ പ്രൊജക്റ്റ് പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നു. ഈ താൽപ്പര്യപത്രം പ്രകാരം, ഐറോളർ മീഡിയ ആൻഡ് എൻ്റർടൈൻമെൻ്റ്  ലീഡ് പ്രൊഡ്യൂസറായി പ്രവർത്തിക്കുകയും ധനസഹായം, നിർമ്മാണ ആസൂത്രണം, അതിൻ്റെ നിർവ്വഹണം എന്നിവയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും. അതേസമയം നോഴ്സ് കീ പ്രൊഡക്ഷൻസ് ഫിൻലാൻഡിൽ ചിത്രത്തിൻ്റെ പോസ്റ്റ്-പ്രൊഡക്ഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും അവ ഏകോപിപ്പിക്കുകയും ചെയ്യും. ഒപ്പം പ്രൊജക്റ്റിൻ്റെ അന്താരാഷ്ട്ര തലത്തിലുള്ള പ്രചാരണത്തിനും വിവിധ ചലച്ചിത്ര മേളകളിലെ പങ്കാളിത്തത്തിനും പിന്തുണ നൽകുകയും ചെയ്യും.

ഇന്ത്യയിലെ പ്രതിഭാധനരായ തിരക്കഥാകൃത്തുക്കളെ വളർത്തിയെടുക്കുന്നതിലും, ആഗോള സഹകരണത്തിനായുള്ള അർത്ഥവത്തായ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും വേവ്സ് ഫിലിം ബസാർ സ്ക്രീൻ റൈറ്റേഴ്സ് ലാബ് ചെലുത്തുന്ന വർദ്ധിച്ചുവരുന്ന സ്വാധീനത്തെയാണ് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നത്. ലാബിൽ നിന്ന് ഒരു അന്താരാഷ്ട്ര പങ്കാളിത്തത്തിലേക്കുള്ള ഈ പ്രൊജക്റ്റിൻ്റെ വളർച്ച, തിരക്കഥാ വികസനത്തിനപ്പുറം തിരക്കഥാകൃത്തുക്കളെ പിന്തുണയ്ക്കുന്നതിനും, ചലച്ചിത്ര നിർമ്മാണത്തിലേക്കും അന്താരാഷ്ട്ര തലത്തിലുള്ള വ്യവസായ സാധ്യതകളിലേക്കുമുള്ള വഴികൾ സുഗമമാക്കുന്നതിനുമുള്ള ലാബിൻ്റെ പ്രതിബദ്ധത അടിവരയിടുന്നു.

എൻ.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ ശ്രീ പ്രകാശ് മഗ്ദും പറഞ്ഞു, 'ഇന്ത്യൻ സിനിമയുടെ തനത്  ശബ്ദങ്ങൾക്ക് ആഗോളതലത്തിൽ സഞ്ചരിക്കാൻ ആവശ്യമായ വൈദഗ്ധ്യം, മാർഗ്ഗനിർദ്ദേശം, വിപണി സാധ്യതകൾ എന്നിവ നൽകുന്നതിനാണ് സ്ക്രീൻ റൈറ്റേഴ്സ് ലാബ് വിഭാവനം ചെയ്തിട്ടുള്ളത്. ലാബിലെ എഴുത്തുമുറിയിൽ പിറന്ന ഒരു പ്രൊജക്റ്റ് അന്താരാഷ്ട്ര പങ്കാളിത്തത്തിലേക്ക് വളരുന്നത് ഈ പരിപാടിയുടെ ലക്ഷ്യം യാഥാർഥ്യമാകുന്നതിൻ്റെ  തെളിവാണ്.

ഈ പ്രൊജക്റ്റിൻ്റെ തിരക്കഥാകൃത്തും സംവിധായകനും നിർമ്മാതാവുമായ ഡോ. ദർശൻ അശ്വിൻ ത്രിവേദി പറഞ്ഞു, "എൻ.എഫ്.ഡി.സി സ്ക്രീൻ റൈറ്റേഴ്സ് ലാബിനോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. ഇന്ത്യയിലെ ഐറോളർ, ഫിൻലാൻഡിലെ നോഴ്സ് കീ എന്നിവയുമായുള്ള ഈ പങ്കാളിത്തത്തിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.'"

 ഈ നേട്ടം കൈവരിച്ചതിന്,  ഡോ. ദർശൻ അശ്വിൻ ത്രിവേദിയേയും സഹനിർമ്മാതാക്കളേയും വേവ്സ് ഫിലിം ബസാർ അഭിനന്ദിക്കുകയും, 'യായാവർ – ദി മൈഗ്രേറ്റിംഗ് ബേർഡ്' ആഗോള വേദിയിലേക്കുള്ള അതിൻ്റെ യാത്ര വിജയകരമായി തുടരട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

വേവ്സ് ഫിലിം ബസാർ സ്ക്രീൻ റൈറ്റേഴ്സ് ലാബ് 2026-ലേക്കുള്ള അപേക്ഷകൾ ഉടൻ ക്ഷണിക്കുന്നതാണ്. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ വേവ്സ് ഫിലിം ബസാർ, എൻ.എഫ്.ഡി.സി എന്നിവയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ പ്രഖ്യാപിക്കും.


വേവ്സ് ഫിലിം ബസാർ സ്‌ക്രീൻറൈറ്റേഴ്‌സ് ലാബിനെക്കുറിച്ച്

2007-ൽ ആരംഭിച്ച സ്ക്രീൻ റൈറ്റേഴ്സ് ലാബ്, എൻ.എഫ്.ഡി.സി-യുടെ വേവ്സ് ഫിലിം ബസാറിൻ്റെ ഒരു മുൻനിര പ്രതിഭാ വികസന സംരംഭമാണ്. തെരഞ്ഞെടുക്കപ്പെടുന്ന തിരക്കഥാകൃത്തുകൾ, ഇന്ത്യയിലേയും വിദേശത്തേയും പ്രമുഖ മാർഗ്ഗനിർദ്ദേശകരുടെ മേൽനോട്ടത്തിൽ, തീവ്രവും വിവിധ ഘട്ടങ്ങളുള്ളതുമായ ഒരു പ്രോഗ്രാമിലൂടെ അവരുടെ ഫീച്ചർ ഫിലിം തിരക്കഥകൾ വികസിപ്പിക്കുകയും ഇത് ഫിലിം ബസാറിൽ  അവതരിപ്പിക്കുകയും ചെയ്യുന്നു. ദ ലഞ്ച് ബോക്സ്, ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ, ദം ലഗാ കേ ഹൈഷ, തിത്‌ലി, എ ഡെത്ത് ഇൻ ദി ഗഞ്ച്, ഉള്ളൊഴുക്ക് എന്നിവ ഈ ലാബിലൂടെ വികസിപ്പിച്ചെടുത്ത ശ്രദ്ധേയമായ തിരക്കഥകളിൽ ഉൾപ്പെടുന്നു.
 
***

(रिलीज़ आईडी: 2287780) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Marathi , Bengali , Bengali-TR , Tamil , Telugu , Kannada