രാജ്യസഭാ സെക്രട്ടറിയേറ്റ്
പുതുതായി തിരഞ്ഞെടുക്കപ്പെട്ട / വീണ്ടും തിരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു; ചെയർമാൻ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു
പോസ്റ്റഡ് ഓണ്‍:
20 JUL 2026 1:55PM by PIB Thiruvananthpuram
പുതുതായി തിരഞ്ഞെടുക്കപ്പെട്ട/വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഒൻപത് രാജ്യസഭാ അംഗങ്ങൾ ഇന്ന് ചുമതലയേറ്റു. രാജ്യസഭാ ചേമ്പറിൽ നടന്ന ചടങ്ങിൽ രാജ്യസഭാ അധ്യക്ഷൻ ശ്രീ സി.പി. രാധാകൃഷ്ണൻ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡോ. മുകേഷ്ഭായ് ജെ. റാഠവ, ശ്രീ പവൻ ഖേര, ശ്രീ മഹേഷ് കേവത്, ശ്രീ ജെയിംസ് പങ്സാങ് കോങ്കൽ സാങ്മ, ശ്രീ ഖിയാങ്‌തെ ലാൽത്‌ലുവാങ്കിമ, ഡോ. സതീഷ് പൂനിയ, ശ്രീ പ്രകാശ് ചിക് ബരാക്, മിസ് സുസ്മിത ദേവ്, ശ്രീ സുഖേന്ദു ശേഖർ റേ എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.
ചടങ്ങിൽ അഞ്ച് അംഗങ്ങൾ ഹിന്ദിയിലും, രണ്ട് പേർ ഇംഗ്ലീഷിലും, രണ്ട് പേർ ബംഗാളിയിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പശ്ചിമ ബംഗാളിൽ നിന്നുള്ള മൂന്ന് അംഗങ്ങളും ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, മേഘാലയ, മിസോറാം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഓരോ അംഗവും ഇന്ന് സത്യപ്രതിജ്ഞ ചെയ്തവരിൽ ഉൾപ്പെടുന്നു.
*****
( റിലീസ് ഐ.ഡി: 2286565)
സന്ദര്‍ശക കൗണ്ടര്‍ : 45
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Gujarati
,
Tamil
,
Telugu
,
Kannada