പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വിക്രം-1 -ന്റെ വിജയകരമായ വിക്ഷേപണത്തിൽ സ്കൈറൂട്ട് എയറോസ്‌പേസ് സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 18 JUL 2026 1:51PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്കൈറൂട്ട് എയറോസ്‌പേസ് സംഘവുമായി ആശയവിനിമയം നടത്തുകയും വിക്രം-1 -ന്റെ വിജയകരമായ വിക്ഷേപണത്തിൽ അവരെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ നിർണായകമായ നിമിഷമാണിതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. നമ്മുടെ സ്വകാര്യ മേഖലയുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം പുതിയ അതിരുകൾ തുറക്കുകയും നൂതനാശയങ്ങൾക്കു വേഗത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

"ഈ നേട്ടം എണ്ണമറ്റ യുവാക്കളെ വലിയ സ്വപ്നങ്ങൾ കാണാനും ഭയമില്ലാതെ നൂതനാശയങ്ങൾ അവലംബിക്കാനും പ്രോത്സാഹിപ്പിക്കും", ശ്രീ മോദി പറഞ്ഞു.

ശ്രീ മോദി എക്സിൽ കുറിച്ചു:

"സ്കൈറൂട്ട് എയറോസ്‌പേസ് സംഘവുമായി സംവദിക്കുകയും വിക്രം-1-ന്റെ വിജയകരമായ വിക്ഷേപണത്തിൽ അവരെ അഭിനന്ദിക്കുകയും ചെയ്തു.

ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ നിർണായകമായ നിമിഷമാണിത്. നമ്മുടെ സ്വകാര്യ മേഖലയുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം പുതിയ അതിരുകൾ തുറക്കുകയും നവീകരണത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.

ഈ നേട്ടം എണ്ണമറ്റ യുവാക്കളെ വലിയ സ്വപ്നങ്ങൾ കാണാനും ഭയമില്ലാതെ നൂതനാശയങ്ങൾ അവലംബിക്കാനും പ്രോത്സാഹനം നൽകും"

@SkyrootA

****

-SK-

(रिलीज़ आईडी: 2286057) आगंतुक पटल : 16
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Gujarati , Tamil