വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യവസായസാങ്കേതിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ബ്രസ്സല്‍സില്‍ യൂറോപ്യന്‍ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍
प्रविष्टि तिथि:
15 JUL 2026 8:20PM by PIB Thiruvananthpuram
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര സാങ്കേതിക സമിതി മന്ത്രിതല യോഗത്തോടനുബന്ധിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ 2026 ജൂലൈ 14, 15 തീയതികളില്‍ ബ്രസ്സല്‍സില്‍ വ്യവസായ മേഖലയുമായി ബന്ധപ്പെട്ട നിരവധി കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു.
വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും സാങ്കേതിക പങ്കാളിത്തത്തിന് അവസരങ്ങള്‍ കണ്ടെത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ 2026 ജൂലൈ 14ന് ശ്രീ. പിയൂഷ് ഗോയല്‍ താലസ് ബെല്‍ജിയം സിഇഒ ശ്രീ. അലൈന്‍ ക്വെവെറിനുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വ്യാപാര അവസരങ്ങള്‍ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും വ്യവസായ സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും സിലോക്‌സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ശ്രീ. ജീന്‍ ക്രിസ്‌റ്റോഫ് ബൊഗാര്‍ട്ടുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. യൂറോപ്യന്‍ വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്താനും തുടര്‍ ചര്‍ച്ചകള്‍ക്ക് സാഹചര്യം സൃഷ്ടിക്കാനും മികച്ച വേദിയൊരുക്കി ബ്രസ്സല്‍സില്‍ കേന്ദ്രമന്ത്രി നടത്തിയ വ്യാവസായിക പ്രചാരണത്തിന്റെ തുടക്കമായി ഈ കൂടിക്കാഴ്ചകള്‍ മാറി.
2026 ജൂലൈ 15-ന് ഫെഡറേഷന്‍ ഓഫ് എന്‍റര്‍പ്രൈസസ് ഇന്‍ ബെല്‍ജിയം സംഘടിപ്പിച്ച വ്യാപാര വട്ടമേശ ചര്‍ച്ചയില്‍ വിദേശകാര്യ മന്ത്രിക്കും ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക സഹമന്ത്രിക്കുമൊപ്പം ശ്രീ. പിയൂഷ് ഗോയല്‍ പങ്കെടുത്തു. വ്യാപാരം സുഗമമാക്കല്‍, നിക്ഷേപ ഒഴുക്ക്, വിതരണ ശൃംഖലയുടെ പ്രതിരോധശേഷി, ഡിജിറ്റല്‍ നൂതനാശയങ്ങള്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പ്രമുഖ ഇന്ത്യന്‍, യൂറോപ്യന്‍ വ്യവസായ പ്രതിനിധികള്‍ ഈ ചര്‍ച്ചയില്‍ ഒത്തുചേര്‍ന്നു.
തുടര്‍ന്ന് ഹോട്ടല്‍ സ്റ്റീഗന്‍ബെര്‍ഗറില്‍ FICCI പ്രതിനിധി സംഘാംഗങ്ങളുമായും ശ്രീ. പിയൂഷ് ഗോയല്‍ സംവദിച്ചു. മത്സരശേഷി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും നിയന്ത്രണ വെല്ലുവിളികള്‍ പരിഹരിക്കുന്നതിനെക്കുറിച്ചും വ്യാപാര സാങ്കേതിക സമിതി ചട്ടക്കൂടിന് കീഴിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ഇന്ത്യന്‍ വ്യവസായ പ്രതിനിധികള്‍ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. വിപണി പ്രവേശം വ്യാപിപ്പിക്കാനും നൂതനാശയങ്ങളിലൂന്നിയ പങ്കാളിത്തം വളര്‍ത്താനും ഇന്ത്യന്‍ വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതില്‍ ഗവണ്‍മെന്റിന്റെ പ്രതിബദ്ധത മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.
വ്യവസായാധിഷ്ഠിത വളര്‍ച്ചയ്ക്ക് ഇന്ത്യ നല്‍കുന്ന പ്രാധാന്യം അടിവരയിടുന്നതായിരുന്നു ബ്രസ്സല്‍സില്‍ ശ്രീ. പിയൂഷ് ഗോയല്‍ നടത്തിയ കൂടിക്കാഴ്ചകള്‍. ഒപ്പം ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സാമ്പത്തിക സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വ്യാപാര വ്യവസായ മേഖലകളുടെ നിര്‍ണായക പങ്കിനെ ഈ കൂടിക്കാഴ്ചകള്‍ എടുത്തുകാട്ടി. ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ വ്യാപാര സാങ്കേതിക സമിതിയുടെ മന്ത്രിതല യോഗത്തോടനുബന്ധിച്ച് നടന്ന ഈ ചര്‍ച്ചകള്‍ വ്യവസായ പങ്കാളിത്തം ശക്തിപ്പെടുത്താനും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും വിപണി പ്രവേശം കൂടുതല്‍ സുഗമമാക്കാനും യൂറോപ്പില്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും ഗവണ്‍മെന്റ് പുലര്‍ത്തുന്ന പ്രതിബദ്ധത വ്യക്തമാക്കി.
***
(रिलीज़ आईडी: 2285181)
आगंतुक पटल : 7