ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ഭാരത് ടെക്സ് 2026 ഉദ്ഘാടനം ചെയ്തു; റെക്കോർഡ് അന്താരാഷ്ട്ര പങ്കാളിത്തത്തോടെ ഇന്ത്യയുടെ ഏറ്റവും വലിയ ആഗോള ടെക്സ്റ്റൈൽ മേളയ്ക്ക് തുടക്കമായി.
प्रविष्टि तिथि:
14 JUL 2026 7:24PM by PIB Thiruvananthpuram
കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ. ഗിരിരാജ് സിംഗ് ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഭാരത് ടെക്സ് 2026 ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്രതലത്തിലെ റെക്കോർഡ് പങ്കാളിത്തത്തോടെ ലോകത്തിലെ ഏറ്റവും വലിയ സംയോജിത ടെക്സ്റ്റൈൽ മൂല്യ ശൃംഖല പരിപാടിക്കാണ് ഇതോടെ തുടക്കമായത്. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയത്തിൻ്റെ പിന്തുണയോടെ ഭാരത് ടെക്സ് ട്രേഡ് ഫെഡറേഷൻ (BTTF) സംഘടിപ്പിക്കുന്ന ഭാരത് ടെക്സ് 2026-ൽ 130-ലധികം രാജ്യങ്ങളിൽ നിന്നുള്ള 6,000-ത്തിലധികം ബയർമാരും 1.3 ലക്ഷത്തിലധികം വ്യാപാര സന്ദർശകരും പങ്കെടുക്കുന്നുണ്ട്. 1.6 ദശലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയിലുള്ള പ്രദർശന സ്ഥലത്തായി 20,000-ത്തിലധികം ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങളാണ് അവതരിപ്പിക്കുന്നത്. ഇത് വിശ്വസനീയമായ ഒരു ആഗോള സ്രോതസായും സുസ്ഥിരവും നൂതനാശയധിഷ്ഠിതവുമായ ടെക്സ്റ്റൈൽ മൂല്യ ശൃംഖലയിലെ തന്ത്രപ്രധാന പങ്കാളിയായും ഇന്ത്യ ഉയർന്നുവരുന്നതിനെ പ്രതിഫലിപ്പിക്കുന്നു .





കേന്ദ്ര-സംസ്ഥാന-വ്യവസായ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഗുജറാത്ത്, ഉത്തർപ്രദേശ്, കർണാടക, മധ്യപ്രദേശ്, പഞ്ചാബ്, ബിഹാർ, മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾക്കായി പ്രത്യേക ' സംസ്ഥാന നിക്ഷേപക കണക്ട് സെഷനുകൾ' മേളയിലുടനീളം സംഘടിപ്പിക്കുന്നുണ്ട്. നയപരമായ പിന്തുണയെ യഥാർത്ഥ നിക്ഷേപങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്കായി പ്രത്യേക 'പിഎം മിത്ര മാസ്റ്റർ ഡെവലപ്പർ സെഷനും' ഇതിൽ ഉൾപ്പെടുന്നു.


ഭാരത് ടെക്സ് 2026 ഇന്ത്യയുടെ സമ്പൂർണ്ണ ടെക്സ്റ്റൈൽ ആവാസ വ്യവസ്ഥയെയാണ് പ്രദർശിപ്പിക്കുന്നത്. നാരുകൾ (fibres), നൂലുകൾ (yarns), തുണിത്തരങ്ങൾ (fabrics), വസ്ത്രങ്ങൾ-ഫാഷൻ (apparel and fashion), ഹോം ടെക്സ്റ്റൈൽസ്, ടെക്നിക്കൽ ടെക്സ്റ്റൈൽസ്, കൈത്തറി, കരകൗശല വസ്തുക്കൾ, യന്ത്രസാമഗ്രികൾ, അനുബന്ധ വ്യവസായങ്ങൾ എന്നിവയിൽ നിന്നുള്ള ആയിരക്കണക്കിന് ബിസിനസ്സ് പ്രദർശകരും ഇതിൽ പങ്കെടുക്കുന്നു. തിരുപ്പൂർ, ഇചൽക്കരഞ്ഞി, അഹമ്മദാബാദ് തുടങ്ങിയ ഇന്ത്യയിലെ പ്രശസ്തമായ ടെക്സ്റ്റൈൽ ക്ലസ്റ്ററുകളും ഇതിൻ്റെ ഭാഗമാണ്. അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ, പോർച്ചുഗൽ, സ്പെയിൻ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, നേപ്പാൾ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രദർശകർ മേളയിൽ പങ്കെടുക്കുന്നുണ്ട്. കൂടാതെ ഐക്യരാഷ്ട്രസഭ, യൂറോപ്യൻ യൂണിയൻ എന്നിവയിൽ നിന്നുള്ള പ്രതിനിധികളും , ട്രൈഡ ൻ്റ് , വർധ്മാൻ ടെക്സ്റ്റൈൽസ്, ആർഎസ്ഡബ്ല്യുഎം , ഷാഹി എക്സ്പോർട്ട്സ്, കളർജെറ്റ്, അരവിന്ദ്, പിഡിഎസ് ലിമിറ്റഡ്, സത്വ തുടങ്ങിയ പ്രമുഖ വ്യവസായ സ്പോൺസർമാരുടെ പങ്കാളിത്തവും ഇതിലുണ്ട്. നാല് ദിവസങ്ങളിലായി നടക്കുന്ന ഈ മേള, ആഗോള ടെക്സ്റ്റൈൽ മൂല്യ ശൃംഖലയിലെ പങ്കാളികളെ ഒന്നിപ്പിച്ചുകൊണ്ട് വ്യാപാരം, നിക്ഷേപം, നയപരമായ ചർച്ചകൾ, അന്താരാഷ്ട്ര ബിസിനസ്സ് ഇടപാടുകൾ എന്നിവയ്ക്കുള്ള സമഗ്ര വേദിയായി വർത്തിക്കുന്നു.
മൂന്ന് പതിപ്പുകൾക്കൊണ്ട് തന്നെ ഭാരത് ടെക്സ് വ്യാപാരം, നിക്ഷേപം, നൂതനാശയങ്ങൾ, നയപരമായ ചർച്ചകൾ എന്നിവയ്ക്കായി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു വേദിയായി മാറിയെന്ന് ശ്രീ. ഗിരിരാജ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ ഉൽപ്പാദന ശേഷി, നയപരമായ അന്തരീക്ഷം, ദീർഘകാല വളർച്ചാ സാധ്യതകൾ എന്നിവയിൽ ആഗോള ടെക്സ്റ്റൈൽ വ്യവസായത്തിനുള്ള വിശ്വാസമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ '5F' ദർശനത്തെ ( പാടത്തുനിന്ന് നാര്, ഫാക്ടറിയിൽ നിന്ന് ഫാഷൻ, തുടർന്ന് വിദേശ വിപണിയിലേക്ക് ) പരാമർശിച്ചുകൊണ്ട്, ഭാരത് ടെക്സ് ഇന്ത്യൻ സംരംഭങ്ങളെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര ടെക്സ്റ്റൈൽ മൂല്യ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തമാക്കുന്നതിനുമുള്ള ശക്തമായ പ്ലാറ്റ്‌ഫോമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പങ്കാളിത്തം പ്രധാനമായും മൂന്ന് മേഖലകളിലായി ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നു: ഭാരത് ടെക്സും പ്രീമിയർ വിഷൻ പാരീസും (Première Vision Paris) തമ്മിലുള്ള ഒരു പ്രദർശന പങ്കാളിത്തം, യൂറോപ്യൻ-ആഗോള വിപണികളിൽ ഇന്ത്യൻ, ഫ്രഞ്ച് നിർമ്മാതാക്കളുടെ ദൃശ്യപരത വർദ്ധിപ്പിക്കുന്നതിനുള്ള സംയുക്ത കയറ്റുമതി പ്രോത്സാഹനം, കൂടാതെ ഇതിൻ്റെ നടപ്പാക്കലിന് മേൽനോട്ടം വഹിക്കാൻ ഒരു ജോയിൻ്റ് സ്റ്റിയറിംഗ് കമ്മിറ്റി എന്നിവയാണവ. ഈ പങ്കാളിത്തത്തിലൂടെ സ്ഥാപനപരമായ കൂടുതൽ സഹകരണം, പ്രമുഖ ടെക്സ്റ്റൈൽ മേളകളിലെ പരസ്പര പങ്കാളിത്തം, ആഗോളതലത്തിലെ മികച്ച മാതൃകകളുടെ കൈമാറ്റം, സുസ്ഥിരമായ ഉറവിടങ്ങളുടെ പ്രോത്സാഹനം, ഇന്ത്യൻ വ്യവസായവും അന്താരാഷ്ട്ര ഫാഷൻ ആവാസവ്യവസ്ഥയും തമ്മിലുള്ള ശക്തമായ ബിസിനസ്സ് ബന്ധങ്ങൾ എന്നിവ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഭാരത് ടെക്സിനെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു ടെക്സ്റ്റൈൽ പ്ലാറ്റ്‌ഫോമായി മാറ്റും.
അടുത്ത നാല് ദിവസങ്ങളിലായി ഭാരത് ടെക്സ് 2026-ൽ 100-ലധികം വൈജ്ഞാനിക സെഷനുകൾ നടക്കും. ഇതിൽ 39 പാനൽ ചർച്ചകൾ, 16 യോഗങ്ങൾ , 37 മാസ്റ്റർ ക്ലാസുകൾ, 8 സ്റ്റേറ്റ് സെഷനുകൾ എന്നിവ ഉൾപ്പെടുന്നു. 50-ലധികം വൈജ്ഞാനിക പങ്കാളികളുടെ പിന്തുണയോടെ നടക്കുന്ന ഈ സെഷനുകളിൽ വ്യാപാരവും നിക്ഷേപവും, സുസ്ഥിരത, ഇൻഡസ്ട്രി 5.0, നൂതനാശയങ്ങൾ , ടെക്നിക്കൽ ടെക്സ്റ്റൈൽസ്, ഫാഷൻ, നയം , ആഗോള ഉറവിടങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. ഈ സെഷനുകൾക്കൊപ്പം, 4,000-ലധികം ക്യൂറേറ്റ് ചെയ്ത ബി2ബി (B2B) യോഗങ്ങൾക്കും 100-ലധികം ബി2ജി (B2G) യോഗങ്ങൾക്കും മേള വേദിയാകും. കൂടാതെ വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, സുസ്ഥിരത, വിപണി ലഭ്യത എന്നിവയിലൂന്നിയുള്ള 30-ലധികം ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുകയും ചെയ്യും. ഇത് ചർച്ചകളെ ആഗോള ടെക്സ്റ്റൈൽ മൂല്യ ശൃംഖലയിലെ യഥാർത്ഥ വാണിജ്യ ഇടപാടുകളാക്കി മാറ്റാൻ സഹായിക്കും.
വിഭവ കാര്യക്ഷമത, ഊർജ്ജവും ഉദ്വമനവും, ചാക്രിക സമ്പദ് വ്യവസ്ഥ, സുസ്ഥിര സാമഗ്രികൾ, സാമൂഹിക പ്രതിജ്ഞാബദ്ധത, ഉത്തരവാദിത്വമുള്ള ബിസിനസ്സ് , വ്യവസായ സഹകരണം എന്നീ ഏഴ് മേഖലകളിലെ ഉത്തരവാദിത്വമുള്ള ബിസിനസ്സ് രീതികളെ അംഗീകരിക്കുന്ന 'സിറ്റി ടെക്സ്റ്റൈൽ സസ്റ്റൈനബിലിറ്റി അവാർഡുകൾ 2026' ഈ ചടങ്ങിൽ സമ്മാനിക്കും.
സുഗമമായ ആശയവിനിമയം സാധ്യമാക്കുന്നതിനായി, ഭാരത് ടെക്സ് 2026 അതിൻ്റെ മൊബൈൽ ആപ്പും പ്രീ-ഫെയർ ഡയറക്ടറിയും സംയോജിത ഡിജിറ്റൽ ബിസിനസ്സ് പ്ലാറ്റ്‌ഫോമുകളായി ഉപയോഗിക്കുന്നുണ്ട്. ഇത് എക്സിബിറ്റർമാരെ കണ്ടെത്തൽ, യോഗങ്ങൾ ക്രമീകരിക്കൽ, ഇവൻ്റ് നാവിഗേഷൻ, ക്യുആർ (QR) അധിഷ്ഠിത ലീഡ് ക്യാപ്ചർ, ഡിജിറ്റൽ ബാഡ്ജ് ആക്സസ്, എഐ സഹായത്തോടെയുള്ള പിന്തുണ, മെച്ചപ്പെട്ട ബയർ-സെല്ലർ കണ്ടെത്തൽ എന്നിവയിലൂടെ കൂടുതൽ കാര്യക്ഷമവും ഡാറ്റാധിഷ്ഠിതവുമായ ബിസിനസ്സ് അനുഭവം ഉറപ്പാക്കുന്നു.
****
(रिलीज़ आईडी: 2284654)
आगंतुक पटल : 6