വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
പ്രത്യേകം അനുവദിച്ച 1600, 140 സീരീസ് നമ്പറുകളുടെ പ്രവർത്തനം സംബന്ധിച്ച് വ്യക്തത വരുത്തി ട്രായ്
പോസ്റ്റഡ് ഓണ്‍:
10 JUL 2026 4:05PM by PIB Thiruvananthpuram
പ്രത്യേകം അനുവദിച്ച 1600, 140 സീരീസ് നമ്പറുകളുടെ പ്രവർത്തനത്തെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന ചില വാർത്തകളും അഭിപ്രായങ്ങളും ഈ നമ്പറുകളുടെ പ്രവർത്തനത്തെക്കുറിച്ച് തെറ്റിദ്ധാരണകൾക്കും തെറ്റായ വ്യാഖ്യാനങ്ങൾക്കും ഇടയാക്കാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ട്രായ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്. ഇതുമായി ബന്ധപ്പെട്ട യഥാർത്ഥ നിയന്ത്രണ ചട്ടങ്ങള്‍ താഴെ:
(i) RBI, SEBI, IRDAI, PFRDA എന്നിവ നിയന്ത്രിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾ അവരുടെ നിലവിലെ ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളും ഇടപാടുകളുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകൾക്കും ഗവണ്മെൻ്റ് സ്ഥാപനങ്ങൾ പൗരന്മാരുമായി നടത്തുന്ന ആശയവിനിമയങ്ങൾക്കും 1600xx സീരീസ് നമ്പറുകൾ ഉപയോഗിക്കുന്നത് ട്രായ് (TRAI) നിർബന്ധമാക്കിയിട്ടുണ്ട്. ഇത്തരം കോളുകൾ ഉപഭോക്താക്കൾക്കും പൗരന്മാർക്കും വിശ്വസനീയമാക്കാനാണ് സുപ്രധാന ആശയവിനിമയങ്ങൾക്ക് പ്രത്യേക സീരീസ് അനുവദിച്ചതിലൂടെ ലക്ഷ്യമിടുന്നത്. ടെലികോം കൊമേഴ്സ്യൽ കമ്മ്യൂണിക്കേഷൻസ് കസ്റ്റമർ പ്രിഫറൻസ് റെഗുലേഷൻ പ്രകാരം 1600 സീരീസ് നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ ടാഗ് ചെയ്യാനോ ബ്ലോക്ക് ചെയ്യാനോ ഫിൽട്ടർ ചെയ്യാനോ ഒരിടത്തും അനുമതിയില്ല.
(ii) ഏത് മേഖലയിലെയും സ്ഥാപനങ്ങളുടെ പ്രൊമോഷണൽ കോളുകൾക്ക് 140xx സീരീസ് നമ്പറുകൾ ഉപയോഗിക്കുന്നത് ട്രായ് നിർബന്ധമാക്കിയിട്ടുണ്ട്. പ്രൊമോഷണൽ കോളുകൾക്ക് 140 സീരീസ് നമ്പർ ആവശ്യമായ സ്ഥാപനങ്ങൾ TCCCPR ചട്ടക്കൂടിന് കീഴിൽ ടെലികോം സേവന ദാതാക്കളുമായി രജിസ്റ്റർ ചെയ്യുകയും ചട്ടങ്ങളിലെ വ്യവസ്ഥകൾ പാലിക്കുകയും വേണം. ഡു നോട്ട് ഡിസ്റ്റർബ് (DND) രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ ഏതെങ്കിലും പ്രത്യേക മേഖലയിലെയോ എല്ലാ മേഖലകളിലെയുമോ 140 സീരീസ് നമ്പറുകളിലെ പ്രൊമോഷണൽ കോളുകൾ സ്വീകരിക്കാനും ബ്ലോക്ക് ചെയ്യാനും ഉപഭോക്താക്കൾക്ക് അവകാശമുണ്ട്. DND രജിസ്ട്രിയിൽ പ്രൊമോഷണൽ കോളുകൾ സ്വീകരിക്കുന്നതിൽ നിന്ന് ഏതെങ്കിലും മേഖലകളെയോ എല്ലാ മേഖലകളെയുമോ ബ്ലോക്ക് ചെയ്ത ഉപഭോക്താവിന് ബ്ലോക്ക് ചെയ്ത മേഖലകളിലെ സ്ഥാപനങ്ങളുടെ140 സീരീസ് കോളുകൾ ലഭിക്കില്ല. ഉപഭോക്താവിന് TRAI DND ആപ്പ് ഉൾപ്പെടെ ഒന്നിലധികം മാർഗങ്ങളിലൂടെ DND സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാം. DND രജിസ്ട്രിയിലെ ബ്ലോക്കിങ് ഒഴികെ 140 സീരീസ് നമ്പറുകളിലെ കോളുകൾ ടാഗ് ചെയ്യാനോ ഫിൽട്ടർ ചെയ്യാനോ പാടില്ല. DND രജിസ്ട്രിയിൽ പ്രത്യേക മേഖലയിലെ കോളുകൾ സ്വീകരിക്കുന്ന ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണിത്.
***
( റിലീസ് ഐ.ഡി: 2283576)
സന്ദര്‍ശക കൗണ്ടര്‍ : 23