യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

ലോസ് ഏഞ്ചല്‍സ് 2028 ഒളിമ്പിക് യോഗ്യതാ മാനദണ്ഡങ്ങളും കായികതാരങ്ങളുടെ തിരഞ്ഞെടുപ്പ് ഘട്ടങ്ങളും ജൂലൈ 15-നകം പ്രസിദ്ധീകരിക്കാൻ അംഗീകൃത ദേശീയ കായിക ഫെഡറേഷനുകൾക്ക് നിർദേശം നല്‍കി കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം

ലോസ് ഏഞ്ചല്‍സ് 2028 ഒളിമ്പിക് ഗെയിംസിന്റെ യോഗ്യതയും തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും സുതാര്യമായി പ്രസിദ്ധീകരിക്കാൻ കായിക മന്ത്രാലയത്തിന്റെ ആഹ്വാനം

प्रविष्टि तिथि: 09 JUL 2026 5:32PM by PIB Thiruvananthpuram

ലോസ് ഏഞ്ചല്‍സ് 2028 ഒളിമ്പിക് ഗെയിംസിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിനായി സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ ഒളിമ്പിക് യോഗ്യതാ-തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ പ്രസിദ്ധീകരിക്കാൻ എല്ലാ അംഗീകൃത ദേശീയ കായിക ഫെഡറേഷനുകൾക്കും  കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം  നിർദേശം നൽകി.

ഒളിമ്പിക്സ്, പാരാലിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, പാരാ ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ കായിക മേളകളുടെ തിരഞ്ഞെടുപ്പ് നയങ്ങളും മാനദണ്ഡങ്ങളും കൃത്യമായി പ്രസിദ്ധീകരിക്കണമെന്നും ബന്ധപ്പെട്ട ദേശീയ കായിക ഫെഡറേഷന്റെ  ഔദ്യോഗിക വെബ്‌സൈറ്റിൽ അതത് കായിക മേളകൾ ആരംഭിക്കുന്നതിന് കുറഞ്ഞത് രണ്ട് വർഷം മുന്‍പെങ്കിലും വിവരങ്ങള്‍ പങ്കിടണമെന്നും  മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.  

തിരഞ്ഞെടുപ്പ് നയവും മാനദണ്ഡങ്ങളും ദേശീയ കായിക ഫെഡറേഷനുകളുടെ  അംഗീകൃത ഘടകങ്ങളുമായും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായും  പങ്കുവെക്കേണ്ടതുണ്ട്.

2028 ജൂലൈ 14 മുതൽ ജൂലൈ 30 വരെയാണ് ലോസ് ഏഞ്ചല്‍സ് 2028 ഒളിമ്പിക് ഗെയിംസ്  നിശ്ചയിച്ചിരിക്കുന്നത്.

ലോസ് ഏഞ്ചല്‍സ് 2028 ഒളിമ്പിക് ഗെയിംസിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ അതത് അന്താരാഷ്ട്ര ഫെഡറേഷനുകൾ പുറത്തുവിട്ടിട്ടുണ്ടെന്നും അവ താഴെ നല്‍കിയിരിക്കുന്ന ലിങ്കിൽ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു: 

https://www.olympics.com/ioc/documents/olympic-games/los-angeles-2028-olympic-games 

ഇതനുസരിച്ച്, ഒളിമ്പിക് ഗെയിംസിലേക്ക് കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നതിന്  സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഉൾപ്പെടെ ഒളിമ്പിക് യോഗ്യതാ-തിരഞ്ഞെടുപ്പ് ഘട്ടങ്ങൾ  2026 ജൂലൈ 15-ന് മുന്‍പായി ഔദ്യോഗിക വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കാൻ എല്ലാ അംഗീകൃത ദേശീയ കായിക ഫെഡറേഷനുകളോടും  മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 

തിരഞ്ഞെടുപ്പ് ഘട്ടങ്ങളുമായി ബന്ധപ്പെട്ട  വിവരങ്ങൾ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എല്ലാ അനുബന്ധ  അസോസിയേഷനുകൾക്കിടയിലും പങ്കിടാനും ദേശീയ കായിക ഫെഡറേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കായിക മേളയുടെ യോഗ്യതാ മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പ് രീതികളും നടപടിക്രമങ്ങളും എല്ലാ ഗുണഭോക്താക്കളുടെയും അറിവിലേക്കായി വളരെ മുൻകൂട്ടിത്തന്നെ പൊതുമധ്യത്തിൽ ലഭ്യമാക്കുന്നുവെന്ന്  ഉറപ്പാക്കാനും അതുവഴി കായികതാരങ്ങളുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ്  നടപടി.

***


(रिलीज़ आईडी: 2283057) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , Marathi , हिन्दी , Gujarati , Telugu , Kannada