ധനകാര്യ മന്ത്രാലയം
ഇന്ത്യ-ഇസ്രായേൽ ഉഭയകക്ഷി നിക്ഷേപ കരാർ (BIA) ഇന്ന് മുതൽ പ്രാബല്യത്തിൽ
प्रविष्टि तिथि:
04 JUL 2026 9:00AM by PIB Thiruvananthpuram
2025 സെപ്റ്റംബർ 8-ന് ന്യൂഡൽഹിയിൽ ഇൻഡ്യാ ഗവണ്മെന്റും ഇസ്രായേൽ ഗവണ്മെന്റും തമ്മിൽ ഒപ്പുവെച്ച ഉഭയകക്ഷി നിക്ഷേപ കരാർ (BIA), ഇന്ന് ( 2026 ജൂലൈ 04) മുതൽ പ്രാബല്യത്തിലായി.
ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സുരക്ഷിതവും പ്രവചനപരവുമായ നിക്ഷേപ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണ് ഈ കരാർ.
നിയമബന്ധിതമായ പൊതുനയ ലക്ഷ്യങ്ങൾക്ക് അനുസൃതമായി നയപരമായി പരമാധികാരസ്വാതന്ത്ര്യം നിലനിർത്താൻ ഈ കരാർ നിക്ഷേപങ്ങൾക്കും നിക്ഷേപകർക്കും ശക്തമായ സംരക്ഷണം ഉറപ്പുനൽകുന്നു. അന്താരാഷ്ട്ര നിക്ഷേപ നിയമത്തിന്റെ ആധുനിക തത്വങ്ങളും വികസിച്ചുകൊണ്ടിരിക്കുന്ന നിയമങ്ങളും പ്രതിഫലിപ്പിക്കുന്നതാണ് ഈ കരാർ.
ഈ ഉഭയകക്ഷി നിക്ഷേപ കരാർ അതിർത്തി കടന്നുള്ള നിക്ഷേപ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനും സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യ-ഇസ്രായേൽ ബി.ഐ.എ 2026, ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്:
https://dea.gov.in/files/bilateral_investment_treaties_document/India-Israel%20BIA%20English%20Version.pdf
****
(रिलीज़ आईडी: 2281016)
आगंतुक पटल : 11