രാജ്യസഭാ സെക്രട്ടറിയേറ്റ്
azadi ka amrit mahotsav

രാജ്യസഭാ ചെയർമാൻ ശ്രീ. സി.പി. രാധാകൃഷ്ണൻ ഇന്ന് രാജ്യസഭാ ചേംബറിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട/ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചൊല്ലിക്കൊടുത്തു

प्रविष्टि तिथि: 29 JUN 2026 1:45PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട രാജ്യസഭ ചെയർമാൻ ശ്രീ. സി.പി. രാധാകൃഷ്ണൻ ഇന്ന് രാജ്യസഭാ ചേംബറിൽ വെച്ച് പുതുതായി തിരഞ്ഞെടുക്കപ്പെട്ട/ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏഴ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ. മാൻസിംഗ് മെറാമാൻ പാർമർ, ശ്രീ. തരുൺ ചുഗ്, ഡോ. അൽക്ക സിങ്, ശ്രീ. ജിതേന്ദ്ര മേഘ്ജിഭായ് കൻസാരിയ, ശ്രീ. രാജേന്ദ്ര ഹിരാലാൽ ജെയിൻ, ശ്രീ. എം. നാഗരാജ, ശ്രീമതി. അധികാരിമയും ശാരദാ ദേവി എന്നിവരാണവർ.

നാല് അംഗങ്ങൾ ഹിന്ദിയിലും ഒരാൾ കന്നഡയിലും ഒരാൾ പഞ്ചാബിയിലും ഒരാൾ മണിപ്പൂരിയിലും സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്തു. രണ്ട് അംഗങ്ങൾ ഗുജറാത്ത് സംസ്ഥാനത്തിൽ നിന്നുള്ളവരും ബാക്കിയുള്ളവർ കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർ വീതവുമാണ്.

രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ. ഹരിവംശ്; രാജ്യസഭയിലെ സഭാ നേതാവും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ, രാസ-വള മന്ത്രിയുമായ ശ്രീ. ജഗത് പ്രകാശ് നദ്ദ; കേന്ദ്ര പാർലമെന്ററി കാര്യ, ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ. കിരൺ റിജിജു; കേന്ദ്ര നിയമ-നീതിന്യായ സഹമന്ത്രി ശ്രീ. അർജുൻ റാം മേഘ്വാൾ; രാജ്യസഭാംഗങ്ങളായ ശ്രീ. ജയറാം രമേശ്, ശ്രീ. പ്രഫുൽ പട്ടേൽ, രാജ്യസഭാ സെക്രട്ടറി ജനറൽ ശ്രീ. പി.സി. മോദി, സെക്രട്ടേറിയറ്റിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
 
SKY
 
*****

(रिलीज़ आईडी: 2279296) आगंतुक पटल : 2
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Gujarati , Tamil , Kannada