ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

സ്വർണക്കടത്ത് സംഘത്തെ പിടികൂടി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ); വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിൽ അനധികൃതമായി രാജ്യത്തേയ്ക്ക് കടത്തിയ 15 കിലോ സ്വർണം പിടികൂടി; 15 പേർ അറസ്റ്റിലായി

प्रविष्टि तिथि: 26 JUN 2026 3:53PM by PIB Thiruvananthpuram

അനധികൃത സ്വർണക്കടത്തിനെതിരായ സുപ്രധാന നടപടിയെന്ന നിലയിൽ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ), മുംബൈ വിമാനത്താവളം വഴി വിദേശ സ്വർണം കടത്തുന്ന ഒരു സംഘടിത ക്രിമിനൽ ശൃംഖലയെ കണ്ടെത്തുകയും തകർക്കുകയും ചെയ്തു. അന്വേഷണത്തിനിടെ, കള്ളക്കടത്ത് സ്വർണം ഉരുക്കുന്ന ഒരു അനധികൃത സ്വർണ ഉരുക്കൽ കേന്ദ്രവും ഡിആർഐ കണ്ടെത്തി.



മുംബൈയിലെ ഉരുക്കൽ കേന്ദ്രത്തിൽ നിന്ന് പിടികൂടിയ സ്വർണം 



കള്ളക്കടത്ത് ശൃംഖലയിലുടനീളം കണ്ണികളായി പ്രവർത്തിച്ച ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. വിമാനത്താവള ജീവനക്കാരി, അവരുടെ സഹായി, മൂന്ന് ഇടനിലക്കാർ, അനധികൃത സ്വർണ്ണം ഉരുക്കൽ കേന്ദ്രം ഓപ്പറേറ്റർ, കള്ളക്കടത്ത് സ്വർണം ഉരുക്കുന്ന മൂന്ന് തൊഴിലാളികൾ എന്നിവരാണ് അറസ്റ്റിലായത്. ഉരുക്കൽ കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയ ഏകദേശം 6 കിലോഗ്രാം വിദേശ സ്വർണം അധികൃതർ പിടിച്ചെടുത്തു.

നൂതനമായ രീതികൾ അവലംബിച്ചാണ് സംഘടിത സ്വർണക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നത്. അധികൃതരുടെ പിടിയിൽപ്പെടാതിരിക്കാൻ അവർ വിമാനത്താവളങ്ങളിൽ ജോലി ചെയ്യുന്ന ആളുകളുടെയും ഇടനിലക്കാരുടെയും സങ്കീർണമായ ഒരു ശൃംഖലയെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തുന്നു. ബെംഗളൂരുവിൽ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) ഒരു അന്താരാഷ്ട്ര യാത്രികൻ്റെ അടിവസ്ത്രത്തിലെ പാളികൾക്കുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച പേസ്റ്റ് രൂപത്തിലുള്ള 1.8 കിലോഗ്രാം 24 കാരറ്റ് സ്വർണം പിടിച്ചെടുത്തു. പ്രസ്തുത യാത്രക്കാരൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ, ഏകദേശം 1.5 കിലോഗ്രാം സ്വർണ്ണാഭരണങ്ങൾ, 45 കിലോഗ്രാം വെള്ളി, ഇന്ത്യൻ-വിദേശ കറൻസികൾ എന്നിവ കണ്ടെത്തിയ ഉദ്യോഗസ്ഥർ അവയെല്ലാം കണ്ടുകെട്ടി. യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

 

ബെംഗളൂരുവിൽ പിടികൂടിയ പേസ്റ്റ് രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച സ്വർണം


ഈ ആഴ്ചയുടെ ആരംഭത്തിൽ, ഹൈദരാബാദ്, രാജ്കോട്ട്, കോഴിക്കോട്, വിശാഖപട്ടണം, ഗുവാഹത്തി, പെട്രാപോൾ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷൻ, ലാൻഡ് കസ്റ്റംസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഡിആർഐ ഒട്ടേറെ റെയ്ഡുകൾ നടത്തി. 6 കിലോ വിദേശ സ്വർണം കൂടി പിടിച്ചെടുത്തു. ഈ ഓപ്പറേഷനുകളിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.
 



വിശാഖപട്ടണത്ത് നിന്ന് പിടികൂടിയ സ്വർണം


സ്വർണക്കടത്ത് സംഘത്തെ തകർത്തോടെ, ഏകദേശം 23 കോടി രൂപ മൂല്യമുള്ള 15 കിലോ സ്വർണവും 45 കിലോ വെള്ളിയും പിടിച്ചെടുക്കാനും 15 പേരെ അറസ്റ്റ് ചെയ്യാനും സാധിച്ചു.

***


(रिलीज़ आईडी: 2278343) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Gujarati , Urdu , हिन्दी , Marathi , Tamil , Telugu