വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

ബിഷ്‌കെക്കിൽ നടന്ന എസ്.സി.ഒ. വനിതാ ഫോറം-2026 ൽ സ്ത്രീകൾ നയിക്കുന്ന വികസനത്തോടുള്ള പ്രതിബദ്ധത ഇന്ത്യ ഊട്ടിയുറപ്പിച്ചു

प्रविष्टि तिथि: 26 JUN 2026 11:02AM by PIB Thiruvananthpuram

ഷാങ്ഹായ് സഹകരണ സംഘടന(എസ്.സി.ഒ)യോടും, അതിൻ്റെ   പരസ്പര ബഹുമാനം, സമത്വം, സമവായം എന്നീ തത്വങ്ങളോടും, പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ പൊതു വികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട്, കിർഗിസ് റിപ്പബ്ലിക്കിലെ ബിഷ്‌കെക്കിൽ ഇന്ന് നടന്ന എസ്.സി.ഒ. വനിതാ ഫോറം 2026-നെ കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി ശ്രീമതി അന്നപൂർണ ദേവി ഒരു വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

സാമ്പത്തിക വികസനത്തിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള പാനൽ സെഷനിൽ ഇന്ത്യയുടെ പ്രാരംഭ പ്രസ്താവനയും പരാമർശങ്ങളും നടത്തിക്കൊണ്ട്, സ്ത്രീകൾ വളർച്ചയുടെ ഗുണഭോക്താക്കൾ മാത്രമല്ല, മറിച്ച് അതിൻ്റെ   ഏറ്റവും ശക്തരായ ചാലകശക്തികളിൽ ഒരു വിഭാഗമാണെന്നും- സ്ത്രീകൾ നയിക്കുന്ന വികസനം എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിൻ്റെ  യും 2047 ഓടെ ഒരു വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിൻ്റെയും സത്തയാണതെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.

ഏകദേശം 100 ദശലക്ഷം സ്ത്രീകൾ 9 ദശലക്ഷത്തിലധികം സ്വയം സഹായ സംഘങ്ങളായി സംഘടിതരായിട്ടുണ്ടെന്നും, അതിൽ 30 ദശലക്ഷത്തിലധികം പേർ ലഖ്പതി ദീദി (ലക്ഷം രൂപ സമ്പാദിക്കുന്ന സ്ത്രീകൾ) കളായി മാറിയിട്ടുണ്ടെന്നും മന്ത്രി എടുത്തുപറഞ്ഞു. സ്ത്രീകളുടെ സുരക്ഷ, പരിചരണം, സാമ്പത്തിക പങ്കാളിത്തം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള തൂണുകളായി ശക്തി ദൗത്യ (മിഷൻ ശക്തി)വും പോഷൺ 2.0 ദൗത്യ(മിഷൻ പോഷൺ 2.0)വും പരാമർശിക്കപ്പെട്ടു.

മേഖലയിലുടനീളം സ്ത്രീകളുടെ സാമ്പത്തിക നേതൃത്വവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് എസ്.സി.ഒ. പങ്കാളികളുമായി അനുഭവങ്ങൾ പങ്കുവെക്കുന്നതിനും, സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള സന്നദ്ധത ഇന്ത്യ ആവർത്തിച്ച് ഉറപ്പിച്ചു.

 

*****

 


(रिलीज़ आईडी: 2278151) आगंतुक पटल : 13
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Tamil , Kannada