സഹകരണ മന്ത്രാലയം
azadi ka amrit mahotsav

നാഫെഡിന്റെ ലേല പോർട്ടലായ ‘NAFEX.in ’കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ ഉദ്ഘാടനം ചെയ്യും

प्रविष्टि तिथि: 22 JUN 2026 2:26PM by PIB Thiruvananthpuram
നാളെ, (2026 ജൂൺ 23-ന്) നാഫെഡിന്റെ ലേല പോർട്ടലായ ‘NAFEX.in’ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിലെ അടൽ അക്ഷയ് ഊർജ്ജ ഭവനിൽ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാനും പരിപാടിയിൽ പങ്കെടുക്കും. നാഫെഡ് ചെയർമാൻ ശ്രീ ജേതാഭായ് അഹിർ, നാഫെഡ് മാനേജിംഗ് ഡയറക്ടർ ശ്രീ ദീപക് അഗർവാൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

പരിപാടിയിൽ, ശ്രീ അമിത് ഷാ നാഫെഡിന്റെ നിരവധി പ്രധാന ഡിജിറ്റൽ, കർഷക കേന്ദ്രീകൃത സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. കർഷകരുടെ കുട്ടികൾക്കുള്ള നാഫെഡ്-കല്യാൺ സ്കോളർഷിപ്പ്, പയർവർഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ആസ്തി വിവര പട്ടിക കൈകാര്യം ചെയ്യുന്നതിനുള്ള  ദൃഷ്ടി പോർട്ടൽ, സംരംഭ വിഭവ ആസൂത്രണം ശക്തിപ്പെടുത്തുന്നതിനുള്ള ഇ.ആർ.പി പോർട്ടൽ, ലേല പോർട്ടൽ NAFEX.in എന്നിവ ഇതിൽ ഉൾപ്പെടുന്നു. പരിപാടിയുടെ ഭാഗമായി ലേല പോർട്ടലിൽ ഒരു തത്സമയ രജിസ്ട്രേഷൻ പ്രദർശനവും ലേല പ്രക്രിയയുടെ ഉദ്ഘാടനവും നടക്കും.

NAFEX.in പോർട്ടലിന്റെ തുടക്കം ലേല പ്രക്രിയയിൽ സുതാര്യത, കാര്യക്ഷമത,സുഗമമായ പ്രവർത്തനം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. കർഷകരുടെയും അംഗ സ്ഥാപനങ്ങളുടെയും പങ്കാളികളുടെയും താൽപ്പര്യാർത്ഥം ലേലവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും നാഫെഡിന്റെ മൊത്തത്തിലുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഈ പോർട്ടൽ ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ചടങ്ങിൽ, കേന്ദ്ര ആഭ്യന്തര- സഹകരണ മന്ത്രി കർഷകരുടെ കുട്ടികൾക്കുള്ള നാഫെഡ്-കല്യാൺ സ്കോളർഷിപ്പ് ചെക്കുകളും വിതരണം ചെയ്യും. കർഷക ക്ഷേമത്തിനും കർഷകരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമുള്ള നാഫെഡിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്.

ഉദ്ഘാടന പരിപാടിക്ക് ശേഷം, ശ്രീ അമിത് ഷാ നാഫെഡിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. യോഗത്തിൽ, നാഫെഡിന്റെ പ്രവർത്തനങ്ങളെയും പുരോഗതിയെയും കുറിച്ച് ഒരു അവതരണം നടത്തും. അതിൽ കേന്ദ്രമന്ത്രിയുടെ മുൻ സന്ദർശന വേളയിൽ നൽകിയ നിർദ്ദേശങ്ങളിന്മേൽ സ്വീകരിച്ച നടപടികളും നാഫെഡിന്റെ ഭാവി രൂപരേഖയും ഉൾപ്പെടുന്നു.

കർഷകരെ പിന്തുണയ്ക്കുന്നതിലും, കാർഷിക വിപണനം, സംഭരണം, സഹകരണാധിഷ്ഠിത കാർഷിക വ്യാപാരം എന്നിവയിലും നാഫെഡ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ "സഹകരണത്തിലൂടെ സമൃദ്ധി" എന്ന ദർശനവുമായും സാങ്കേതികവിദ്യ, സുതാര്യത, കർഷക കേന്ദ്രീകൃത പരിഷ്കാരങ്ങൾ എന്നിവയിലൂടെ സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള സർക്കാരിന്റെ ശ്രമങ്ങളുമായും ഈ ഡിജിറ്റൽ, ക്ഷേമ സംരംഭങ്ങളുടെ സമാരംഭം ചേർന്നു നിൽക്കുന്നു.
 
***

(रिलीज़ आईडी: 2276839) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Bengali-TR , Assamese , Punjabi , Gujarati , Tamil , Telugu , Kannada