ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
പൊതുജന താത്പര്യം മുൻനിർത്തി 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ് ഡി സി) മരുന്നുകളുടെ ഉത്‌പാദനം, വിപണനം, വിതരണം എന്നിവ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിരോധിച്ചു
प्रविष्टि तिथि:
20 JUN 2026 12:42PM by PIB Thiruvananthpuram
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും മരുന്നുകളുടെ ശരിയായ ഉപയോഗം ഉറപ്പാക്കുന്നതിനുമുള്ള ഒരു സുപ്രധാന നീക്കമെന്ന നിലയിൽ, 1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൻ്റെ സെക്ഷൻ 26A പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ച് 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ (എഫ് ഡി സി) മരുന്നുകളുടെ ഉത്‌പാദനം, വിപണനം, വിതരണം എന്നിവ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിരോധിച്ചു. മാനുഷിക ഉപയോഗത്തിനായി ഈ മരുന്നുകൾ നിർമ്മിക്കാനോ വിൽക്കാനോ വിതരണം ചെയ്യാനോ അനുവാദമില്ല. നിരോധനം ഉടനടി പ്രാബല്യത്തിൽ വന്നു.
ഇന്ത്യയിൽ ലഭ്യമായ എല്ലാ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകളുടെയും വിശദമായ പരിശോധനയ്ക്ക് ഉത്തരവിട്ട ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിർദ്ദേശങ്ങളെ തുടർന്നാണ് തീരുമാനം. ഉത്തരവിനെത്തുടർന്ന്, ഈ മരുന്നുകളെക്കുറിച്ച് പഠിക്കാനും അവയുടെ സുരക്ഷിതത്വവും ഉപയോഗവും വിലയിരുത്താനും ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡ് (ഡിടിഎബി) ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ചു. യുക്തിരഹിതമായവ, ചികിത്സാപരമായ ന്യായീകരണമില്ലാത്തവ, മനുഷ്യൻ്റെ ആരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുള്ളവ എന്നീ എഫ് ഡി സി-കൾ കണ്ടെത്തുക എന്നതായിരുന്നു സമിതിയുടെ ഉത്തരവാദിത്തം.
ശാസ്ത്രീയ വിലയിരുത്തലിൻ്റെയും വിദഗ്ദ്ധ സമിതിയുടെ ശുപാർശകളുടെയും അടിസ്ഥാനത്തിൽ, 16 ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ നിരോധിക്കാൻ ഗവണ്മെൻ്റ് തീരുമാനിക്കുകയായിരുന്നു. അവയ്ക്ക് കൃത്യമായ മെഡിക്കൽ ന്യായീകരണമില്ലെന്നും സാധ്യമായ ആരോഗ്യ അപകടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അവയുടെ ഉപയോഗം പ്രയോജനകരമല്ലെന്നും കണ്ടെത്തി. ചർമ്മരോഗ മരുന്നുകൾ, വേദനസംഹാരി, പേശി രോഗാവസ്ഥയ്ക്കുള്ള ആൻ്റിസ്പാസ്മോഡിക് മരുന്നുകൾ, ചില ആൻറിബയോട്ടിക് കോമ്പിനേഷനുകൾ എന്നിങ്ങനെ വ്യത്യസ്ത ചികിത്സാ ഗ്രൂപ്പുകളിൽ പെടുന്നവയാണ് ഈ നിരോധിത മരുന്നുകൾ.
സുരക്ഷിതവും ഫലപ്രദവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ മരുന്നുകൾ മാത്രമേ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നുള്ളൂവെന്ന് ഉറപ്പാക്കാനുള്ള ഗവണ്മെൻ്റിൻ്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. മുൻകാലങ്ങളിൽ, നിരവധി യുക്തിഹീനമായ ഫിക്സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ സൂക്ഷ്മമായ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം നിരോധിച്ചിരുന്നുവെന്നും പരാമർശമുണ്ട്. രോഗികളെ സംരക്ഷിക്കുന്നതിനും ഉറച്ച ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഗവണ്മെൻ്റിൻ്റെ നിരന്തര പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്.
മാനുഷിക ഉപയോഗത്തിനായി തിരിച്ചറിഞ്ഞ 16 ഫിക്സഡ് ഡോസ് കോമ്പിനേഷനുകളുടെ ഉത്‌പാദനം, വിപണനം, വിതരണം എന്നിവ രാജ്യത്തുടനീളം ഉടനടി പ്രാബല്യത്തോടെ നിരോധിച്ചിരിക്കുന്നു.
എല്ലാ സംസ്ഥാന ഡ്രഗ് കൺട്രോളർമാർക്കും, റെഗുലേറ്ററി അതോറിറ്റികൾക്കും, എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികൾക്കും നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ നിർമ്മാതാക്കൾ, ഇറക്കുമതിക്കാർ, വിതരണക്കാർ, ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവരോട് നിയമം പാലിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുസംബന്ധിച്ച ഇ-ഗസറ്റ് https://egazette.gov.in/WriteReadData/2026/273649.pdf എന്ന ലിങ്ക് മുഖേന ലഭ്യമാണ്:
നിരോധിക്കപ്പെട്ട ഫിക്‌സഡ് ഡോസ് കോമ്പിനേഷനുകളുടെ വിശദമായ പട്ടിക ഇനിപ്പറയുന്നു:
|
S.No.
|
Composition of the FDC
|
Recommendations
|
|
1
|
Acetyl Salicylic acid + Ethoheptazine
|
Recommended for prohibition under Section 26A of Drugs & Cosmetics Act, 1940
|
|
2
|
Aloe Extract + Allantoin + Alphatocopherol Acetate +D-Penthenol + Vitamin A
|
|
3
|
Aloe Extract +Vitamin E + Dimethicone + Glycerine
|
|
4
|
Aloe Vera +Jojoba Oil +Vitamin E
|
|
5
|
Aloe vera + Orange oil
|
|
6
|
Aloe vera + Jojoba oil + Wheat germ oil + Tea tree oil
|
|
7
|
Aloe vera + Vitamin E + Herbal
|
|
8
|
Dicyclomine + Paracetamol + Clidinium Bromide
|
|
9
|
Dicyclomine +Paracetamol + Clidinium Bromide + Chlordiazepoxide
|
|
10
|
Gliclazide + Chromium Picolinate
|
|
11
|
Paracetamol + Lignocaine
|
|
12
|
Amoxicillin + Serratiopeptidase+ Lactobacillus Sporogenes
|
|
13
|
Amoxicillin + Cloxacillin + Lactic acid bacillus + Serratiopeptidase
|
|
14
|
Amoxicillin + Serratiopeptidase
|
|
15
|
Cefadroxyl + Probenecid
|
|
16
|
Cefuroxime + Serratiopeptidase
|
*****
***
(रिलीज़ आईडी: 2275625)
आगंतुक पटल : 13