പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സെന്റ് ഗോബെയ്ന്റെ ഇന്ത്യയിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നതു സംബന്ധിച്ച് സിഇഒ ബെനോയിറ്റ് ബാസിനുമായി പ്രധാനമന്ത്രി ചർച്ച നടത്തി

प्रविष्टि तिथि: 18 JUN 2026 6:39PM by PIB Thiruvananthpuram

സെന്റ് ഗോബെയ്ൻ പ്രതിനിധി ബെനോയിറ്റ് ബാസിനുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

അടിസ്ഥാനസൗകര്യ വികസനത്തിലും നഗരവികസനത്തിലും ഇന്ത്യ അഭൂതപൂർവമായ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ സെന്റ് ഗോബെയ്ന്റെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും നൂതനാശയ ഉപജ്ഞാതാക്കൾ, ചാക്രിക സമ്പദ്‌വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ പങ്കാളികളാകുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നതായി ശ്രീ മോദി പറഞ്ഞു.

ഗ്ലോബൽ സൗത്തിന് ആവശ്യമായ നിർമാണ പ്രതിവിധികൾ വികസിപ്പിക്കുന്നതിന് ഇന്ത്യയുടെ വൈവിധ്യവും വ്യാപ്തിയും അനുയോജ്യമായ വേദിയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

എക്സിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“സെന്റ് ഗോബെയ്ൻ പ്രതിനിധി ബെനോയിറ്റ് ബാസിനുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അടിസ്ഥാനസൗകര്യ വികസനത്തിലും നഗരവികസനത്തിലും ഇന്ത്യ അഭൂതപൂർവമായ പരിവർത്തനത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യയിൽ സെന്റ് ഗോബെയ്ന്റെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും നൂതനാശയ ഉപജ്ഞാതാക്കൾ, ചാക്രിക സമ്പദ്‌വ്യവസ്ഥ എന്നിവയിലും മറ്റും പങ്കാളികളാകുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. ഗ്ലോബൽ സൗത്തിന് ആവശ്യമായ നിർമാണ പ്രതിവിധികൾ വികസിപ്പിക്കുന്നതിന് ഇന്ത്യയുടെ വൈവിധ്യവും വ്യാപ്തിയും മാതൃകാപരമായ വേദിയാണ് ഒരുക്കുന്നത്.

@saintgobain”

 

NK

****


(रिलीज़ आईडी: 2274884) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Tamil , Telugu , Kannada