രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ബാങ്കോക്കിൽ നടന്ന പത്താമത് പ്രതിരോധ ചർച്ചയിൽ നിർമ്മാണം, ഗവേഷണം, നൂതനാശയം , ശേഷി വികസനം എന്നിവയിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും തായ്‌ലൻഡും ധാരണയായി

ഇൻഡോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയോടുള്ള പ്രതിജ്ഞാബദ്ധത ഇരുരാജ്യങ്ങളും ആവർത്തിച്ചുറപ്പിച്ചു.

प्रविष्टि तिथि: 17 JUN 2026 10:29AM by PIB Thiruvananthpuram
ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ സർവ മേഖലകളും അവലോകനം ചെയ്യുന്നതിനും , പരസ്പര താല്പര്യമുള്ള പ്രാദേശിക-ആഗോള സുരക്ഷാ പ്രശ്നങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിനും ലക്ഷ്യമിട്ടുള്ള പത്താമത് തായ്‌ലൻഡ്-ഇന്ത്യ പ്രതിരോധ ചർച്ച 2026 ജൂൺ 16-ന് ബാങ്കോക്കിൽ നടന്നു. തായ്‌ലൻഡ് പ്രതിരോധ മന്ത്രാലയം ഡെപ്യൂട്ടി പെർമനന്റ് സെക്രട്ടറി അഡ്മിറൽ നറ്റപോൾ ഡീവാനിച്ച്, ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീ സത്യജിത് മൊഹന്തി എന്നിവർ ചർച്ചയ്ക്ക് സംയുക്തമായി അധ്യക്ഷത വഹിച്ചു.
 
 
ഇൻഡോ-പസഫിക് മേഖലയിൽ നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്യുകയും പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു. മേഖലയിൽ സമാധാനവും സ്ഥിരതയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിന് സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അവർ വീണ്ടും ചൂണ്ടിക്കാട്ടി . കഴിഞ്ഞ ചർച്ചയ്ക്ക് ശേഷം ഉഭയകക്ഷി പ്രതിരോധ സഹകരണത്തിൽ കൈവരിച്ച പുരോഗതി ഇരു പ്രതിനിധിസംഘങ്ങളും അവലോകനം ചെയ്തു. നിലവിലുള്ള സൈനിക തലത്തിലുള്ള ഇടപെടലുകൾ, ശേഷി വികസന സംരംഭങ്ങൾ, പരിശീലനം , സമുദ്ര സുരക്ഷാ സഹകരണം, പരസ്പര താല്പര്യമുള്ള മറ്റ് മേഖലകൾ എന്നിവ ചർച്ചകളിൽ ഉൾപ്പെട്ടു.
 
ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള പ്രതിരോധ വ്യവസായ സഹകരണവും യോഗം വിലയിരുത്തി. പ്രതിരോധ മേഖലകൾ തമ്മിൽ പരസ്പര പ്രയോജനപ്രദമായ പങ്കാളിത്തം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ, പ്രതിരോധ ഉൽപ്പന്ന നിർമ്മാണം, ഗവേഷണം, നൂതനാശയം , ശേഷി വികസനം എന്നിവയിൽ സഹകരണം ആഴത്തിലാക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു.
 
ആസിയാൻ (ASEAN) നേതൃത്വത്തിലുള്ള സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശിക, ബഹുരാഷ്ട്ര പ്രതിരോധ ചട്ടക്കൂടുകൾക്ക് കീഴിലുള്ള സഹകരണത്തെക്കുറിച്ച് പ്രതിനിധിസംഘങ്ങൾ ആശയവിനിമയം നടത്തി. പ്രായോഗിക സഹകരണം ശക്തിപ്പെടുത്തുന്നതിന്ച ർച്ചകളിലൂടെയും കൂട്ടായ്മയിലൂടെയും പൊതുവായ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനുള്ള പ്രതിജ്ഞാബദ്ധത അവർ സ്ഥിരീകരിച്ചു.
 
ഭാവിപരിപാടികളെക്കുറിച്ചും ഉഭയകക്ഷി പ്രതിരോധ സഹകരണത്തിന്റെ അടുത്ത ഘട്ടങ്ങളെക്കുറിച്ചുമുള്ള ചർച്ചകളോടെയാണ് യോഗം സമാപിച്ചത്.
 
2025-ൽ ഇന്ത്യയും തായ്‌ലൻഡും തങ്ങളുടെ ഉഭയകക്ഷി ബന്ധത്തെ ഔദ്യോഗിക 'തന്ത്രപ്രധാന പങ്കാളിത്തം' (Strategic Partnership) എന്ന പദവിയിലേക്ക് ഉയർത്തിയിരുന്നു
 
***

(रिलीज़ आईडी: 2274103) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Punjabi , Gujarati , Tamil