പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാരാഷ്ട്രയിലെ സോലാപൂരിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ പൊലിഞ്ഞതിൽ പ്രധാനമന്ത്രി അനുശോചിച്ചു


പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു

प्रविष्टि तिथि: 14 JUN 2026 11:40PM by PIB Thiruvananthpuram

മഹാരാഷ്ട്രയിലെ സോലാപൂർ റൂറലിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ പൊലിഞ്ഞതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഈ ദുഃഖകരമായ വേളയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി വ്യക്തമാക്കിയ ശ്രീ മോദി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു;

"മഹാരാഷ്ട്രയിലെ സോലാപൂർ റൂറലിലുണ്ടായ ദാരുണമായ അപകടത്തിൽ ജീവൻ പൊലിഞ്ഞതിൽ അഗാധമായ ദുഃഖമുണ്ട്. ഈ ദുഃഖകരമായ വേളയിൽ എന്റെ ചിന്തകൾ മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

അപകടത്തിൽ മരിച്ച ഓരോ വ്യക്തിയുടെയും അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും: പ്രധാനമന്ത്രി @narendramodi"

 

 

***

NK


(रिलीज़ आईडी: 2272825) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Kannada