ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

6 കോടി ലഖ്പതി ദീദിമാരെ സൃഷ്ടിക്കാൻ 700 ഷീ-മാർട്ടുകളും (SHE-MARTs) 1,000 ജില്ലാ ഫുൾഫിൽമെൻ്റ് സെൻ്ററുകളും സ്ഥാപിക്കും

प्रविष्टि तिथि: 14 JUN 2026 8:52PM by PIB Thiruvananthpuram

സംരംഭകത്വ പ്രോത്സാഹനത്തിലൂടെ മെച്ചപ്പെട്ട ഉപജീവന അവസരങ്ങൾ, ഗ്രാമീണ സ്ത്രീകൾക്ക് മികച്ച സാമ്പത്തിക പങ്കാളിത്തം, ശേഷി വികസനം, വിപണന പ്രവർത്തനങ്ങൾ, പരിശീലനം, സ്വയംസഹായ സംഘങ്ങളിലെ (SHG) അംഗങ്ങൾക്ക് പിന്തുണ നൽകൽ എന്നിവയാണ് ആറ് കോടി 'ലഖ്പതി ദീദി'മാരെ സൃഷ്ടിക്കുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള തന്ത്രത്തിൻ്റെ   പ്രധാന ഘടകങ്ങൾ. ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെയും (DAY-NRLM) വിവിധ ഉപപദ്ധതികളുടെയും പുരോഗതി വിലയിരുത്തുന്നതിനായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സെക്രട്ടറി ശ്രീ. രോഹിത് കൻസാലിൻ്റെ   അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. ജോയിൻ്റ്  സെക്രട്ടറിമാരായ ശ്രീമതി സ്വാതി ശർമ്മ, ശ്രീമതി ജയശ്രീ എം.ജി. എന്നിവർക്കൊപ്പംഉപജീവന ഡിവിഷനിലെയും നാഷണൽ മിഷൻ മാനേജ്‌മെൻ്റ്  യൂണിറ്റിലെയും (NMMU) മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ഗ്രാമീണ വനിതാ ഉത്പാദകർക്ക് കേവലം ഒരു വരുമാന മാർഗ്ഗം എന്നതിലുപരിയായി, സംഘടിത വിപണികളിൽ സുസ്ഥിരമായ പ്രവേശനമുള്ള, പ്രൊഫഷണലായി കൈകാര്യം ചെയ്യപ്പെടുന്ന സാമൂഹ്യ ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ ഉടമകളായി മാറാൻ പ്രാപ്തരാക്കുന്ന ശക്തവും സംയോജിതവുമായ ഒരു വിപണന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലായിരുന്നു ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. സമൂഹ ഉടമസ്ഥതയിലുള്ള റീട്ടെയിൽ സംവിധാനങ്ങൾ, ഏകീകൃത ദേശീയ വിപണന സംവിധാനം , ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ, മുൻനിര റീട്ടെയിൽ അടിസ്ഥാന സൗകര്യങ്ങൾ , സ്ഥാപനപരമായ പിന്തുണാ സംവിധാനങ്ങൾ, ഇതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളുടെ പ്രവർത്തന സജ്ജത എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടന്നു.

 

സ്വയംസഹായ സംഘങ്ങളുടെ (SHG) നേതൃത്വത്തിലുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 700 ഷീ-മാർട്ടുകൾ (SHE-MARTs), 1,000 ജില്ലാ ഫുൾഫിൽമെൻ്റ്  സെൻ്ററുകൾ, മികവിൻ്റെ   കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനും സംസ്ഥാന തല ഫെഡറേഷനുകളെ ശക്തിപ്പെടുത്തുന്നതിനും വകുപ്പ് നിർദ്ദേശിച്ചതായി യോഗത്തിൽ അറിയിച്ചു. എസ്.എച്ച്.ജി ഉൽപ്പന്നങ്ങൾക്ക് സുസ്ഥിരമായ വിപണി ലഭ്യത ഉറപ്പാക്കുന്നതിനായി ശക്തമായ വിപണി ബന്ധങ്ങളുള്ള ഉയർന്ന വാണിജ്യ സാധ്യതയുള്ള സ്ഥലങ്ങളിലാണ് ഷീ-മാർട്ടുകൾ സ്ഥാപിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. പദ്ധതികൾ കൂടുതൽ ശക്തമായി നടപ്പിലാക്കുന്നതിനായി, പ്രവർത്തനങ്ങളുടെ സമഗ്രമായ ഒരു വാർഷിക കലണ്ടർ തയ്യാറാക്കാൻ സെക്രട്ടറി നിർദ്ദേശിക്കുകയും കൃത്യസമയത്ത് കാര്യങ്ങൾ പൂർത്തിയാക്കാൻ കർശനമായി ആവശ്യപ്പെടുകയും ചെയ്തു. സ്വയംസഹായ സംഘങ്ങളിലെ അംഗങ്ങളുടെയും കമ്മ്യൂണിറ്റി സ്ഥാപനങ്ങളുടെയും മികച്ച സംഭാവനകളെ വിപുലീകരിച്ച അവാർഡ് സംവിധാനത്തിലൂടെ അംഗീകരിക്കേണ്ടതിൻ്റെ യും ആദരിക്കേണ്ടതിൻ്റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനം, മികച്ച വനിതാ സംരംഭക, മികച്ച ഡിജിറ്റലൈസേഷൻ സംരംഭം, ഉയർന്ന എസ്.എച്ച്.ജി ഫണ്ട് ട്രാൻസ്ഫർ നേട്ടം , ലഖ്പതി ദീദി അവാർഡ് എന്നിവയും ഗ്രാമീണ ഉപജീവന മേഖലയിലെ മികവ് അംഗീകരിക്കുന്ന മറ്റ് വിഭാഗങ്ങളും നിർദ്ദിഷ്ട അവാർഡുകളിൽ ഉൾപ്പെടുന്നു.

കൃഷിയിതര ഉപജീവനമാർഗ്ഗങ്ങളും വിപണന സംരംഭങ്ങളും അവലോകനം ചെയ്ത സെക്രട്ടറി, പരിഷ്കരിച്ച 'സരസ് മേള' (SARAS Mela) മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി പുറപ്പെടുവിക്കാൻ നിർദ്ദേശിച്ചു. കൂടാതെ എസ്.എച്ച്.ജി ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വിപണി വ്യാപ്തിയും വർദ്ധിപ്പിക്കുന്നതിനായി ദേശീയ-സംസ്ഥാന തലങ്ങളിൽ സരസ് മേളകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടു . പ്രൊഡ്യൂസർ ഗ്രൂപ്പ് ആപ്പ് സമാരംഭിക്കുന്നതിനും ജൻ സമർത്ഥ് പോർട്ടൽ വഴി സമർപ്പിച്ച വായ്പ അപേക്ഷകളിലെ കാലതാമസം പരിഹരിക്കുന്നതിനുമുള്ള നിർദ്ദേശങ്ങളും അദ്ദേഹം നൽകി. DAY-NRLM വായ്പ പദ്ധതികളെ കുറിച്ച് ബാങ്കർമാർക്കിടയിൽ അവബോധം വളർത്തേണ്ടതിൻ്റെ   പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

 ബ്രാൻഡിംഗ് സംവിധാനത്തെ ഏകീകൃതവും പ്രീമിയവും സാംസ്കാരിക മൂല്യമുള്ളതുമായ ഒരൊറ്റ ദേശീയ ബ്രാൻഡാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള 'സരസ് ആജീവിക'യുടെ (Saras Aajeevika) നിർദ്ദിഷ്ട ഏകീകൃത ദേശീയ വിപണന സാധ്യതയും യോഗം വിലയിരുത്തി. ഉൽപ്പന്നങ്ങളുടെ മികച്ച സ്ഥാനനിർണ്ണയത്തിലൂടെയും ഉൽപ്പന്നങ്ങൾക്ക് പിന്നിലുള്ള കരകൗശല വിദഗ്ധരെയും കമ്മ്യൂണിറ്റികളെയും എടുത്തുകാണിക്കുന്ന ഗുണനിലവാരമുള്ള പാക്കേജിംഗിലൂടെയും വിപണിയിലെ സാന്നിധ്യം വർദ്ധിപ്പിക്കാൻ ഈ സംരംഭം ലക്ഷ്യമിടുന്നു.

 

പുനർ രൂപകൽപ്പന ചെയ്ത ഇ-സരസ് (e-Saras) പോർട്ടലിൻ്റെ   പുരോഗതിയും യോഗം വിലയിരുത്തി. എസ്.എച്ച്.ജി ഉൽപ്പന്നങ്ങളുടെ ഡിജിറ്റൽ വിപണി വിപുലീകരിക്കുന്നതിനായി ഈ പ്ലാറ്റ്‌ഫോം ഒരൊറ്റ വെണ്ടർ വെബ്‌സൈറ്റിൽ നിന്ന് മൾട്ടി-വെണ്ടർ, ബഹു വിപണി ആയി മാറ്റിക്കൊണ്ടിരിക്കുകയാണ്. കൂടാതെ, ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിലുള്ള മുൻനിര 'സരസ് ഗാലറി' ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച അനുഭവം നൽകുന്ന രീതിയിൽ പുനർവിഭാവനം ചെയ്യുന്നതിനും റീട്ടെയിൽ വില്പന ശക്തമാക്കുന്നതിനുമുള്ള പദ്ധതികളും ചർച്ച ചെയ്തു.

 

ഉൽപ്പന്നങ്ങളുടെ നവീകരണം , ഡിസൈൻ മെച്ചപ്പെടുത്തൽ , പാക്കേജിംഗ് മെച്ചപ്പെടുത്തൽ, ഗുണനിലവാര പാലനം, ശേഷി വികസനം എന്നിവയ്ക്കായി ദേശീയ ഹബ്ബുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശവും പരിഗണിച്ചു. എസ്.എച്ച്.ജി ഉൽപ്പന്നങ്ങളുടെ മത്സരക്ഷമതയും വിപണി സജ്ജതയും മെച്ചപ്പെടുത്തുന്നതിൽ ഈ ഹബ്ബുകൾ നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

ഓരോ സംരംഭത്തിനുമുള്ള വിശദമായ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ അവതരിപ്പിച്ചതായിരുന്നു യോഗത്തിലെ പ്രധാന ഘടകം. ഈ മാർഗ്ഗനിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പൊതുവായ ഒരു ചട്ടക്കൂടും, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (SOP), വ്യക്തമായി നിർവചിക്കപ്പെട്ട പങ്കുo , സമയപരിധികളും നൽകുന്നു. ഇത് പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും ഉദ്ദേശിച്ച ഫലങ്ങൾ സമയബന്ധിതമായി കൈവരിക്കുന്നതിനും ഉറപ്പുനൽകുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതിൻ്റെ   നിർവ്വഹണം ഏറ്റെടുക്കുകയും മന്ത്രാലയം തന്ത്രപരമായ മാർഗ്ഗനിർദ്ദേശങ്ങളും പിന്തുണയും നൽകുകയും ചെയ്യുന്നതോടെ, ഈ ശ്രമങ്ങൾ ഗ്രാമീണ വനിതാ സംരംഭകരുടെ വിപണി സാധ്യതകളെ ഗണ്യമായി ശക്തിപ്പെടുത്തുമെന്നും മുൻനിര ദേശീയ-ആഗോള വിപണികളിൽ എസ്.എച്ച്.ജി ഉൽപ്പന്നങ്ങൾക്ക് മികച്ച വിജയം സമ്മാനിക്കുമെന്നും പ്രതീക്ഷിക്കുന്നു.

*****


(रिलीज़ आईडी: 2272801) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , English