പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ ഭാരതിരാജ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

प्रविष्टि तिथि: 11 JUN 2026 3:18PM by PIB Thiruvananthpuram

ശ്രീ ഭാരതിരാജ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. തമിഴ് സിനിമയെ മാറ്റിമറിച്ച, ചലച്ചിത്ര ലോകത്തെ ഒരു പ്രഗത്ഭ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.

ഗ്രാമീണ ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആവിഷ്കാരങ്ങൾ സവിശേഷമായി ശ്രദ്ധിക്കപ്പെട്ടിരുന്നതായി ശ്രീ മോദി നിരീക്ഷിച്ചു. ഈ ദുഃഖസമയത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി വ്യക്തമാക്കിയ പ്രധാനമന്ത്രി, പരേതന്റെ ആത്മാവിന് നിത്യശാന്തി നേർന്നു.

പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:

"തിരു. ഭാരതിരാജ ജിയുടെ നിര്യാണം ഏറെ സങ്കടകരമാണ്. തമിഴ് സിനിമയെ മാറ്റിമറിച്ച, ചലച്ചിത്ര ലോകത്തെ ഒരു പ്രഗത്ഭ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഗ്രാമീണ ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആവിഷ്കാരങ്ങൾ സവിശേഷമായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ദുഃഖസമയത്ത് എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പമാണ്. ഓം ശാന്തി."

 

-SK-

(रिलीज़ आईडी: 2271919) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Bengali-TR , Assamese , Punjabi , Gujarati , Tamil , Telugu , Kannada