പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കർഷകരുടെ ക്ഷേമം, ആധുനിക കാർഷിക സൗകര്യങ്ങൾ, കാർഷിക മേഖലയുടെ ശാക്തീകരണം എന്നിവയിലുള്ള ​ഗവൺമെന്റിന്റെ പ്രതിബദ്ധത എടുത്തുകാട്ടി പ്രധാനമന്ത്രി

प्रविष्टि तिथि: 11 JUN 2026 4:19PM by PIB Thiruvananthpuram


നമ്മുടെ കർഷക സഹോദരീ സഹോദരന്മാരാണ് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരത്തിന്റെയും സമൃദ്ധിയുടെയും തൂണുകളെന്നും അവരുടെ ജീവിതം സുഗമമാക്കുന്നതിന് ​ഗവൺമെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഊന്നിപ്പറഞ്ഞു. പിഎം-കിസാൻ സമ്മാൻ നിധി, ഫസൽ ബീമ യോജന തുടങ്ങിയ സംരംഭങ്ങൾ അവരുടെ വരുമാനം സുരക്ഷിതമാക്കുകയും കൃഷിയെ ശാക്തീകരിക്കുകയും ചെയ്യുമ്പോൾ, പിഎം-കുസും പദ്ധതി പ്രാപ്യമായ സൗരോർജ്ജം ലഭ്യമാക്കുകയും അതുവഴി കാർഷിക ചെലവുകൾ കുറയ്ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

കർഷകർ, കന്നുകാലി വളർത്തുന്നവർ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് എളുപ്പത്തിലും കുറഞ്ഞ പലിശ നിരക്കിലും വായ്പകൾ നൽകുന്നതിൽ കിസാൻ ക്രെഡിറ്റ് കാർഡ് വളരെയധികം പ്രയോജനകരമാണെന്നും, ഇതോടൊപ്പം 'വിത്ത് മുതൽ വിപണി വരെ' എന്ന സംരംഭം അവരുടെ വിളകൾക്ക് ന്യായമായ വില ഉറപ്പാക്കുന്നുവെന്നും  ശ്രീ മോദി ചൂണ്ടിക്കാട്ടി,

കർഷകരുടെ ക്ഷേമം എന്നത് മുഖ്യ മുൻ‌ഗണനകളിൽ ഒന്നാണെന്നും, അതുകൊണ്ടാണ് അവർക്ക് ആധുനിക കാർഷിക സൗകര്യങ്ങൾ നൽകുന്നതിൽ തുടർച്ചയായ ഊന്നൽ നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡ്രോണുകൾ, മണ്ണ് ആരോഗ്യ കാർഡുകൾ, പ്രകൃതിദത്ത വളങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ കർഷകരെ അവരുടെ വിള ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സജീവമായി സഹായിക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പങ്കുവെച്ച പോസ്റ്റുകൾ ഇതാ:

"നമ്മുടെ കർഷക സഹോദരീ സഹോദരന്മാരാണ് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരത്തിന്റെയും സമൃദ്ധിയുടെയും നെടുംതൂണുകൾ. അവരുടെ ജീവിതം കഴിയുന്നത്ര എളുപ്പമാക്കുന്നതിന് നമ്മുടെ ​ഗവൺമെന്റ് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നു. പിഎം-കിസാൻ സമ്മാൻ നിധി, വിള ഇൻഷുറൻസ് പദ്ധതി തുടങ്ങിയ നിരവധി സംരംഭങ്ങൾ അവരുടെ വരുമാനം സംരക്ഷിക്കുകയും കൃഷിയെ ശാക്തീകരിക്കുകയും ചെയ്യുന്നു. പിഎം-കുസും പദ്ധതി അവർക്ക് കൃഷിക്കായി സൗരോർജ്ജം ലഭ്യമാക്കുകയും അവരുടെ കാർഷിക ചെലവുകൾ കുറയ്ക്കുകയും ചെയ്തു.


#12YearsOfKisanSamriddhi"

 


"കൃഷി ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്കായി കുറഞ്ഞ പലിശ നിരക്കിൽ എളുപ്പത്തിൽ വായ്പ ലഭ്യമാക്കുന്നതിൽ കിസാൻ ക്രെഡിറ്റ് കാർഡ് കർഷകർക്കും കന്നുകാലി വളർത്തുകാർക്കും മത്സ്യത്തൊഴിലാളികൾക്കും ഏറെ ഉപകാരപ്പെടുന്നുണ്ട്. അവരുടെ വിളകൾക്ക് ന്യായമായ വില ഉറപ്പാക്കുന്നതിനായി 'വിത്ത് മുതൽ വിപണി വരെ' എന്ന ഞങ്ങളുടെ പദ്ധതിയും വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിരിക്കുകയാണ്."

#12YearsOfKisanSamriddhi"

"കർഷകരുടെ ക്ഷേമമാണ് ഞങ്ങളുടെ പ്രഥമ പരിഗണന. അതിനാൽ, അവർക്ക് ആധുനിക കാർഷിക സൗകര്യങ്ങൾ നൽകുന്നതിൽ ഞങ്ങൾ നിരന്തരം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഡ്രോണുകൾ, മണ്ണ് ആരോഗ്യ കാർഡുകൾ, പ്രകൃതിദത്ത വളങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രചാരണങ്ങളും കർഷകരെ വിള ഉൽപാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു."


#12YearsOfKisanSamriddhi"

-SK-


(रिलीज़ आईडी: 2271915) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Gujarati , Telugu , Kannada