പ്രധാനമന്ത്രിയുടെ ഓഫീസ്
ഭാരതത്തിൽ ആഴത്തിലുള്ള വിശ്വാസം വളർത്തിയെടുക്കുന്നതിലേക്കുള്ള മാറ്റത്തെയും ഇന്ത്യയുടെ പരിവർത്തന യാത്രയെയും ഉയർത്തിക്കാട്ടി മുൻ രാഷ്ട്രപതി ശ്രീ റാം നാഥ് കോവിന്ദ് എഴുതിയ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
10 JUN 2026 9:52PM by PIB Thiruvananthpuram
മുൻ രാഷ്ട്രപതി ശ്രീ റാം നാഥ് കോവിന്ദ് എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
ഇന്ത്യയെ കണ്ടെത്തുക എന്ന ആശയത്തിൽ നിന്നും ഭാരതത്തിൽ ആഴത്തിലുള്ള വിശ്വാസം കെട്ടിപ്പടുക്കുന്നതിലേക്ക് കഴിഞ്ഞ 12 വർഷങ്ങൾ എങ്ങനെയാണ് നിർണായകമായ മാറ്റം വരുത്തിയതെന്ന് ലേഖനം പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ പരിവർത്തന യാത്രയ്ക്ക് നേതൃത്വം നൽകുമ്പോൾ തന്നെ ജനങ്ങളുമായി ശക്തമായ ഒരു വിശ്വാസ ബന്ധം നിലനിർത്തുന്നതിലാണ് അദ്ദേഹത്തിന്റെ തുടർച്ചയായ ഭരണകാലത്തിന്റെ ശാശ്വതമായ വിജയം നിലകൊള്ളുന്നതെന്നും ഇത് ചൂണ്ടിക്കാണിക്കുന്നു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
"മുൻ രാഷ്ട്രപതി ശ്രീ @ramnathkovind എഴുതിയ ഈ ലേഖനം ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ജനാധിപത്യപരമായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ അഭിനന്ദിക്കുകയും അതോടൊപ്പം കഴിഞ്ഞ 12 വർഷങ്ങൾ ഇന്ത്യയെ കണ്ടെത്തുക എന്ന ആശയത്തിൽ നിന്നും ഭാരതത്തിൽ ആഴത്തിലുള്ള വിശ്വാസം വളർത്തിയെടുക്കുക എന്നതിലേക്ക് നിർണ്ണായകമായ ഒരു മാറ്റം എങ്ങനെയാണ് അടയാളപ്പെടുത്തിയതെന്ന് പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ പരിവർത്തന യാത്രയ്ക്ക് നേതൃത്വം നൽകുമ്പോൾ തന്നെ ജനങ്ങളുമായി ശക്തമായ ഒരു വിശ്വാസ ബന്ധം നിലനിർത്തുന്നതിലാണ് പ്രധാനമന്ത്രി മോദിയുടെ ശാശ്വതമായ വിജയം നിലകൊള്ളുന്നതെന്ന് അദ്ദേഹത്തിന്റെ ഈ ലേഖനം ചൂണ്ടിക്കാട്ടുന്നു."
***
NK
(रिलीज़ आईडी: 2271510)
आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada