പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​ലോകനേതാക്കളുടെയും ജനങ്ങളുടെയും ഊഷ്മളമായ ആശംസകൾക്കു നന്ദി അറിയിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 10 JUN 2026 11:50PM by PIB Thiruvananthpuram

ലോകനേതാക്കളും നാനാതുറകളിലുള്ള ജനങ്ങളും അറിയിച്ച ഊഷ്മളമായ ആശംസകൾക്കും അഭിനന്ദന സന്ദേശങ്ങൾക്കും പ്രധാനമന്ത്രി അഗാധമായ നന്ദി രേഖപ്പെ​ടുത്തി. ആശംസകൾ അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചതായി വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയെ സേവിക്കാനും രാജ്യത്തിന്റെ വികസനയാത്രയിൽ പങ്കാളിയാകാനും സാധിക്കുന്നതു ബഹുമതിയായി കരുതുന്നുവെന്നു വ്യക്തമാക്കി. ജനങ്ങളുടെ വിശ്വാസമാണ് ഏറ്റവും വലിയ ശക്തിയെന്നു പറഞ്ഞ പ്രധാനമന്ത്രി, വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടു യാഥാർഥ്യമാക്കുന്നതിനും 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനും ഇന്ത്യയുടെ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ സമർപ്പണത്തോടെ പ്രവർത്തിക്കാനുള്ള സമ്പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.

എക്സിലെ തുടർച്ചയായ പോസ്റ്റുകളിൽ പ്രധാനമന്ത്രി കുറിച്ചു:

“ഊഷ്മളമായ ആശംസകൾക്കു പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവിനു നന്ദി.

നമ്മുടെ സൗഹൃദത്തെയും ഇന്ത്യയും നൈജീരിയയും തമ്മിലുള്ള കരുത്തുറ്റ പങ്കാളിത്തത്തെയും ഞാൻ ഏറെ വിലമതിക്കുന്നു. നമ്മുടെ ജനങ്ങളുടെ പുരോഗതിക്കും ഐശ്വര്യത്തിനും ഗ്ലോബൽ സൗത്തിന്റെ മുന്നേറ്റത്തിനുമായി നാം തുടർന്നും ഒരുമിച്ചു പ്രവർത്തിക്കും.

@officialABAT”

 

“ഊഷ്മളമായ ആശംസകൾക്കും ആർദ്രമായ വാക്കുകൾക്കും പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനു നന്ദി.

ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ശക്തവും ശാശ്വതവുമായ സൗഹൃദത്തെ ഞാൻ ഏറെ വിലമതിക്കുന്നു; നമ്മുടെ ജനങ്ങളുടെയും മേഖലയുടെയും നന്മയ്ക്കായി നമ്മുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനു താങ്കളോടൊപ്പം ചേർന്നുപ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

@anwaribrahim”

 

“ഊഷ്മളമായ ആശംസകൾക്കു പ്രസിഡന്റ് ദിസനായകെയ്ക്കു നന്ദി.

ശ്രീലങ്കയുമായുള്ള ശാശ്വതമായ സൗഹൃദത്തെ ഇന്ത്യ ഏറെ വിലമതിക്കുന്നു; നമ്മുടെ സവിശേഷവും ബഹുമുഖവുമായ പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രതിജ്ഞാബദ്ധമായി തുടരുകയും ചെയ്യുന്നു.

@anuradisanayake”

 

“ഊഷ്മളമായ ആശംസകൾക്കു പ്രസിഡന്റ് മുയിസ്സുവിനു നന്ദി. നമ്മുടെ ജനങ്ങളുടെ നന്മയ്ക്കായി ഇന്ത്യ-മാലദ്വീപ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള എന്റെ ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ഞാൻ ആവർത്തിച്ചുറപ്പിക്കുന്നു.

@MMuizzu”

 

 

“ഊഷ്മളമായ ആശംസകൾക്കു പ്രസിഡന്റ് വില്യം റൂട്ടോയ്ക്കു നന്ദി. കെനിയയുമായുള്ള ചരിത്രപരമായ ബന്ധത്തെയും ശക്തമായ പങ്കാളിത്തത്തെയും ഇന്ത്യയും ഏറെ വിലമതിക്കുന്നു. നമ്മുടെ രാജ്യങ്ങളുടെയും ജനങ്ങളുടെയും പരസ്പരനന്മയ്ക്കായി താങ്കളോടൊപ്പം ചേർന്നു തുടർന്നും പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

@WilliamsRuto”

 

 

“ഊഷ്മളമായ ആശംസകൾക്കു പ്രസിഡന്റ് കോസ്റ്റയ്ക്കു നന്ദി. യൂറോപ്യൻ യൂണിയനുമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിന് ഇന്ത്യ വലിയ പ്രാധാന്യമാണു നൽകുന്നത്; വരുംകാലങ്ങളിലും നമ്മുടെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിന് ഒന്നിച്ചു പ്രവർത്തിക്കാൻ നാം ആഗ്രഹിക്കുന്നു.

@eucopresident”

 

“ഊഷ്മളമായ ആശംസകൾക്കു പ്രധാനമന്ത്രി മെലോനിക്കു നന്ദി. നമ്മുടെ ഇരുരാജ്യത്തെയും ജനങ്ങളുടെ പരസ്പരനന്മയ്ക്കായി ഇന്ത്യ-ഇറ്റലി സവിശേഷ തന്ത്രപ്രധാന പങ്കാളിത്തത്തിലെ കരുത്തുറ്റ വേഗത നിലനിർത്തി മുന്നോട്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നു.

@GiorgiaMeloni”

 

 

“ഊഷ്മളമായ വാക്കുകൾക്ക് അങ്ങേയ്ക്കു നന്ദി. ഇന്ത്യയും മംഗോളിയയും ആഴത്തിലുള്ളതും സവിശേഷവുമായ ബന്ധമാണു പങ്കിടുന്നത്; നമ്മുടെ തന്ത്രപ്രധാന പങ്കാളിത്തവും ജനങ്ങൾ തമ്മിലുള്ള ശാശ്വതമായ ബന്ധവും കൂടുതൽ ശക്തിപ്പെടുത്താൻ താങ്കളോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

@UKhurelsukh”

 

“ഊഷ്മളമായ വാക്കുകൾക്കു പ്രധാനമന്ത്രി അബി അഹമ്മദ് അലിക്കു നന്ദി.

കഴിഞ്ഞ വർഷം എത്യോപ്യയിൽ നടന്ന നമ്മുടെ കൂടിക്കാഴ്ച ഞാൻ സ്നേഹത്തോടെ ഓർക്കുന്നു; നമ്മുടെ ജനങ്ങളുടെയും ഗ്ലോബൽ സൗത്തിന്റെയും പരസ്പരനന്മയ്ക്കായി നമ്മുടെ അടുത്ത സഹകരണം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.

@AbiyAhmedAli”

 

“ഊഷ്മളമായ വാക്കുകൾക്കു പ്രസിഡന്റ് വോൺ ഡെർ ലെയ്‌നു നന്ദി. വ്യാപാരം, സാങ്കേതികവിദ്യ, സഞ്ചാരക്ഷമത, സുരക്ഷ തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യ-EU പങ്കാളിത്തം കൂടുതൽ കരുത്താർജിച്ചു വളരുകയാണ്.

നമ്മുടെ ജനങ്ങളുടെയും ലോകത്തിന്റെയും നന്മയ്ക്കായി നമ്മുടെ പങ്കാളിത്തം നാം തുടർന്നും കൂടുതൽ ആഴത്തിലാക്കും.

@vonderleyen”

 

“ഊഷ്മളമായ ആശംസകൾക്കു പ്രധാനമന്ത്രി മിത്‌സോതാക്കിസിനു നന്ദി.

ഗ്രീസുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാനവും ബഹുമുഖവുമായ വിലയേറിയ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

@PrimeministerGR”

 

“ഊഷ്മളമായ ആശംസകൾക്കു പ്രസിഡന്റ് ക്രിസ്റ്റോഡൗലിഡസിനു നന്ദി.

അടുത്തിടെ അങ്ങ് ഇന്ത്യയിലേക്കു നടത്തിയ ഔദ്യോഗിക സന്ദർശനം ഞാൻ സ്നേഹത്തോടെ ഓർക്കുന്നു; ഇന്ത്യയും സൈപ്രസും തമ്മിലുള്ള കാലങ്ങൾ നീണ്ട സൗഹൃദവും തന്ത്രപ്രധാന പങ്കാളിത്തവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള അങ്ങയുടെ പ്രതിജ്ഞാബദ്ധതയെ ഞാൻ പൂർണമായും പിന്തുണയ്ക്കുന്നു.

@Christodulides”

 

 

“ഊഷ്മളമായ വാക്കുകൾക്കു ചാൻസലർ മെർസിനു നന്ദി.

ഇന്ത്യ-ജർമനി തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ജനങ്ങളുടെ നന്മയ്ക്കായി പ്രധാന മേഖലകളിലെ സഹകരണം ആഴത്തിലാക്കുന്നതിനും നാം പൂർണമായി പ്രതിജ്ഞാബദ്ധരായി തുടരുന്നു.

@bundeskanzler”

 

“ചാരുതയാർന്ന വാക്കുകൾക്കു പ്രധാനമന്ത്രി കാർണിക്കു നന്ദി.

നമ്മുടെ ജനങ്ങളുടെ നന്മയ്ക്കായി ഇന്ത്യ-ക്യാനഡ പങ്കാളിത്തം തുടർന്നും പുതിയ ഉയരങ്ങൾ താണ്ടുമെന്ന് എനിക്കു പൂർണ വിശ്വാസമുണ്ട്.

@MarkJCarney”

 

 

“ഊഷ്മളമായ ആശംസകൾക്കു പ്രധാനമന്ത്രി ഫ്രെഡറിക്സനു നന്ദി.

മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയിലെ നമ്മുടെ സമീപകാല കൂടിക്കാഴ്ചയുടെ തുടർച്ചയായി, നമ്മുടെ തന്ത്രപ്രധാന ഹരിത പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിൽ ഇന്ത്യ പൂർണമായി പ്രതിജ്ഞാബദ്ധമായി തുടരുന്നു.”

 

 

“माननीय राष्ट्रपति ली जे-म्युंग जी, आपकी शुभकामनाओं के लिए बहुत-बहुत धन्यवाद।

भारत भी दक्षिण कोरिया के साथ अपनी विशेष साझेदारी को अत्यंत महत्व देता है। मुझे विश्वास है कि हम साथ मिलकर अपने सहयोग को नई ऊँचाइयों तक ले जाएंगे।

@Jaemyung_Lee”

 

“ആർദ്രമായ ആശംസകൾക്ക് എന്റെ സുഹൃത്തിനു നന്ദി.

ഞാൻ അങ്ങയോടു പൂർണമായും യോജിക്കുന്നു. വരുംവർഷങ്ങളിൽ ഇന്ത്യ-ഇസ്രയേൽ സൗഹൃദം തുടർന്നും കൂടുതൽ കരുത്താർജിച്ചു വളരും.

@IsraeliPM @netanyahu”

 

“ഇന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുമായി നാനാതുറകളിലുള്ള ജനങ്ങൾ അറിയിച്ച ആശംസകൾ എന്നെ ആഴത്തിൽ സ്പർശിച്ചു. ഓരോ സന്ദേശത്തിനും വ്യക്തിപരമായി മറുപടി നൽകാൻ കഴിഞ്ഞിട്ടുണ്ടാകില്ലെങ്കിലും അറിയിച്ച ഓരോ ആശംസയെയും ഞാൻ ഏറെ വിലമതിക്കുന്നു.

ഇന്ത്യയെ സേവിക്കാനും നമ്മുടെ രാജ്യത്തിന്റെ വികസന യാത്രയിൽ പങ്കാളിയാകാനും അവസരം ലഭിക്കുന്നതു ബഹുമതിയായി ഞാൻ കരുതുന്നു. കഴിഞ്ഞ വർഷങ്ങളിൽ, ഇന്ത്യയിലെ ജനങ്ങൾ സ്ഥിരതയ്ക്കും സദ്ഭരണത്തിനും വികസനത്തിനുമായി ആവർത്തിച്ചു വോട്ടു ചെയ്തിട്ടുണ്ട്. അവരുടെ വിശ്വാസമാണ് എന്റെ ഏറ്റവും വലിയ കരുത്ത്. വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടു യാഥാർഥ്യമാക്കുന്നതിനും 140 കോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനുമായി കൂടുതൽ സമർപ്പണത്തോടെ പ്രവർത്തിക്കാൻ ഞാൻ പൂർണമായി പ്രതിജ്ഞാബദ്ധനാണ്.”

 

 

“ആർദ്രമായ ആശംസകൾക്കു നന്ദി, പ്രിയ സുഹൃത്തേ.

ഇന്ത്യ-ക്യാനഡ ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്.

@stephenharper”

 

“സ്നേഹപൂർവമുള്ള ആശംസകൾക്കു രബി ലാമിഛാനെയ്ക്കു നന്ദി.

നേപ്പാളുമായുള്ള സവിശേഷ പങ്കാളിത്തത്തെ ഞങ്ങൾ ഏറെ വിലമതിക്കുന്നു; നമ്മുടെ ബഹുമുഖ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

@hamrorabi”

 

 

“ഊഷ്മളമായ ആശംസകൾക്ക് ഋഷി സുനകിനു നന്ദി.

നമ്മുടെ ഉഭയകക്ഷിബന്ധം കൂടുതൽ ആഴത്തിലാക്കാൻ UK-യുമായി ചേർന്നു പ്രവർത്തിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

@RishiSunak”

 

“ഊഷ്മളമായ ആശംസകൾക്കു പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സനു നന്ദി.

നമ്മുടെ ബന്ധത്തിനു കൂടുതൽ വേഗത പകർന്ന, അടുത്തിടെ ഞാൻ നടത്തിയ, സ്വീഡൻ സന്ദർശനം ഞാൻ സ്നേഹത്തോടെ ഓർക്കുന്നു. നമ്മുടെ തന്ത്രപ്രധാന പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഇന്ത്യ ആഴത്തിൽ പ്രതിജ്ഞാബദ്ധമായി തുടരുന്നു.

@SwedishPM”

 

“ഊഷ്മളമായ ആശംസകൾക്കു പ്രസിഡന്റ് ട്രംപിനു നന്ദി.

നമ്മുടെ ഇരുരാജ്യങ്ങളുടെയും ലോകത്തിന്റെയും നന്മയ്ക്കായി ഇന്ത്യ-അമേരിക്ക സമഗ്ര ആഗോള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ മുന്നോട്ടു കൊണ്ടുപോകുന്നതിനു താങ്കളോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

@POTUS

@realDonaldTrump”

 

“ഹൃദയംഗമമായ ആശംസകൾക്കു പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗെയ്ക്കു നന്ദി. നമ്മുടെ സൗഹൃദത്തെ ഞാൻ ഏറെ വിലമതിക്കുന്നു; ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സവിശേഷ ബന്ധത്തിനു വലിയ പ്രാധാന്യമാണ് നൽകുന്നത്.

വരുംവർഷങ്ങളിൽ നമ്മുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഒന്നിച്ചു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

@tsheringtobgay”

 

“ഊഷ്മളമായ ആശംസകൾക്കു പ്രധാനമന്ത്രി ലോറൻസ് വോങ്ങിനു നന്ദി. നമ്മുടെ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനും ഇന്ത്യ-സിംഗപ്പൂർ ബന്ധത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനും താങ്കളോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

@LawrenceWongST”

 

 

“ചാരുതയാർന്ന വാക്കുകൾക്കും ഊഷ്മളമായ ആശംസകൾക്കും പ്രസിഡന്റ് ഡോ. ഇർഫാൻ അലിക്കു നന്ദി. ഇന്ത്യയിലെയും ഗയാനയിലെയും ജനങ്ങളുടെ നന്മയ്ക്കായി നമ്മുടെ സഹകരണം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു.

@presidentaligy”

***

NK


(रिलीज़ आईडी: 2271507) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Assamese , Gujarati , Kannada