ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, ഭഗവാൻ ബിർസ മുണ്ടയുടെ ചരമവാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 09 JUN 2026 1:01PM by PIB Thiruvananthpuram

 

ഭഗവാൻ ബിർസ മുണ്ടയുടെ ചരമവാർഷികത്തിൽ കേന്ദ്ര ആഭ്യന്തര,സഹകരണ മന്ത്രി ശ്രീ അമിത് ഷാ ശ്രദ്ധാഞ്ജലി അർപ്പിച്ചു.


X-ലെ ഒരു പോസ്റ്റിൽ ശ്രീ അമിത് ഷാ ഇപ്രകാരം കുറിച്ചു:

"ഗോത്രവർഗ്ഗക്കാരുടെ ആത്മാഭിമാനത്തിന്റെയും രാജ്യസ്‌നേഹത്തിന്റെയും സാംസ്‌കാരിക ബോധത്തിന്റെയും അമര പ്രതീകമായ ഭഗവാൻ ബിർസ മുണ്ട, ഉൽഗുലാൻ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷ് ഭരണത്തിനെതിരെ സ്വാതന്ത്ര്യത്തിന്റെ ശംഖനാദം മുഴക്കി. ആദിവാസി സമൂഹത്തെ അവരുടെ അവകാശങ്ങളും പൈതൃകവും സംരക്ഷിക്കുന്നതിനായി അദ്ദേഹം സംഘടിപ്പിച്ചു, ജലത്തിന്റെയും വനങ്ങളുടെയും ഭൂമിയുടെയും സംരക്ഷണത്തിന് ഒരു ജനകീയ പ്രസ്ഥാനത്തിന്റെ രൂപം നൽകി. മതപരിവർത്തനത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടവും ഗോത്രവർഗ്ഗക്കാരുടെ ഉന്നമനത്തിനായുള്ള സമർപ്പണവും ഇന്നും ദശലക്ഷക്കണക്കിന് രാജ്യവാസികൾക്ക് പ്രചോദനമാണ്. 'ഭൂമിപുത്രനായ' ഭഗവാൻ ബിർസ മുണ്ടയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തിന്  ഞാൻ പ്രണാമം അർപ്പിക്കുന്നു" 

****

(रिलीज़ आईडी: 2270823) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Assamese , Gujarati , Tamil , Kannada