പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്തർ മന്ത്രാലയ വാർത്താസമ്മേളനം

प्रविष्टि तिथि: 08 JUN 2026 7:33PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്കിടയിലും, കൃത്യമായ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് പൗരന്മാരെ  ബോധവത്കരണ ശ്രമങ്ങൾ കേന്ദ്ര ഗവൺമെന്റ് തുടർന്നുപോരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് നാഷണൽ മീഡിയ സെന്ററിൽ ഒരു വാർത്താസമ്മേളനം സംഘടിപ്പിച്ചു. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിലെയും തുറമുഖ-കപ്പൽ ഗതാഗത-ജലപാത മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ഇന്ധന ലഭ്യതയെക്കുറിച്ചും കപ്പൽ ഗതാഗത പ്രവർത്തനങ്ങളെക്കുറിച്ചും പ്രധാന മേഖലകളിൽ സ്ഥിരത നിലനിർത്താൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. രാജ്യത്തെ വളത്തിന്റെ ലഭ്യതയെയും സംഭരണ സ്ഥിതിയെയും കുറിച്ചുള്ള വിവരങ്ങൾ കേന്ദ്ര രാസവസ്തു-വള മന്ത്രാലയവും പങ്കുവെച്ചിട്ടുണ്ട്.

 

**വളത്തിന്റെ സംഭരണസ്ഥിതിയും ലഭ്യതയും**

 * രാജ്യത്തെ വളത്തിന്റെ മൊത്തത്തിലുള്ള സംഭരണ നില തൃപ്തികരമാണ്.

 * 2026-ലെ ഖാരിഫ് സീസണിലേക്ക് കൃഷി  & കർഷക ക്ഷേമ വകുപ്പ് (DA&FW) കണക്കാക്കിയിരിക്കുന്ന ആകെ വളത്തിന്റെ ആവശ്യകത 383.9 ലക്ഷം മെട്രിക് ടൺ ആണ്. ഇതിൽ ഇന്നത്തെ കണക്കനുസരിച്ച് ഏകദേശം 197.56 എൽ.എം.ടി (51 ശതമാനത്തിലധികം) സ്റ്റോക്ക് ലഭ്യമാണ്. ഇത് സാധാരണ ഉണ്ടാകാറുള്ള 33 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. ഗവൺമെന്റിന്റെ മികച്ച ആസൂത്രണം, മുൻകൂട്ടിയുള്ള സംഭരണം , കാര്യക്ഷമമായ ചരക്ക് പരിപാലനം എന്നിവയാണ് ഇത് കാണിക്കുന്നത്.

 * നിലവിലുള്ള 2026-ലെ ഖാരിഫ് സീസണിൽ 07.06.2026 വരെ രാജ്യത്തെ കർഷകർ ആകെ 86.65 എൽ.എം.ടി രാസവളങ്ങൾ വാങ്ങിക്കഴിഞ്ഞു. ഇത് ആകെ ആവശ്യകതയുടെ ഏകദേശം 22.57 ശതമാനമാണ്.

 * പശ്ചിമേഷ്യയിലെ യുദ്ധത്തിന് ശേഷം, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വാങ്ങിയ 3.20 എൽ.എം.ടിയെ അപേക്ഷിച്ച് കർഷകർ 11.17 എൽ.എം.ടി ജൈവവളം (FOM/LFOM/PROM) വാങ്ങിയിട്ടുണ്ട്. (പഞ്ചാബ് 2.83 എൽ.എം.ടി, ഉത്തർപ്രദേശ് 2.71 എൽ.എം.ടി, ഹരിയാന 1.33 എൽ.എം.ടി, മധ്യപ്രദേശ് 1.25 എൽ.എം.ടി, ഗുജറാത്ത് 0.96 എൽ.എം.ടി, മഹാരാഷ്ട്ര 0.84 എൽ.എം.ടി). ഈ വൻ വർദ്ധന, ജൈവവള സ്രോതസ്സുകൾ കൂടുതലായി സ്വീകരിക്കുന്നതിലേക്കുള്ള അനുകൂലമായ പ്രവണതയെ കാണിക്കുന്നു. കൂടാതെ കർഷകർ രാസവളങ്ങളിൽ നിന്ന് ജൈവ ബദലുകളിലേക്ക് ക്രമേണ മാറുന്നതിനെക്കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്.

 * നിലവിൽ, തുടരുന്ന ഖാരിഫ് സീസണിലേക്ക് വളം ലഭ്യമാക്കുന്നതിന് വലിയ വെല്ലുവിളികളൊന്നുമില്ല.

**പ്രതിസന്ധിക്ക് ശേഷമുള്ള ആഭ്യന്തര ഉൽപ്പാദനവും വളത്തിന്റെ ഇറക്കുമതിയും;-(ലക്ഷം ടണ്ണിൽ)

ഉൽപ്പന്നം

പ്രതിസന്ധിക്കുശേഷമുള്ള  ആഭ്യന്തര ഉൽപ്പാദനം

പ്രതിസന്ധിക്കുശേഷം ഇന്ത്യൻ തുറമുഖങ്ങളിലെത്തിയ  ഇറക്കുമതി 

യൂറിയ

69.15

18.35

DAP

9.78

2.53

NPKs

22.13

7.87

SSP

13.14

0

MOP

0

4.45

ആകെ

114.20

33.20

 

പ്രതിസന്ധി ഘട്ടത്തിന് ശേഷം ആഭ്യന്തര ഉൽപ്പാദനത്തിലൂടെയും ഇറക്കുമതിയിലൂടെയും ഏകദേശം 147.40 എൽ.എം.ടി (ലക്ഷം മെട്രിക് ടൺ) വളം ലഭ്യമായ സ്റ്റോക്കിലേക്ക് അധികമായി ചേർത്തിട്ടുണ്ട്.

•നിലവിൽ ജൂൺ മാസത്തിൽ, ഇറക്കുമതിയായി 25 എൽ.എം.ടിയിലധികം യൂറിയ, ഡി.എ.പി (DAP), എൻ.പി.കെ (NPK) വളങ്ങൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

•17 എൽ.എം.ടി യൂറിയ സംഭരിക്കുന്നതിനായി ഇന്ത്യ മറ്റൊരു ആഗോള ടെൻഡർ കൂടി പുറപ്പെടുവിച്ചിട്ടുണ്ട്, ഇതിന്റെ നടപടികൾ പുരോഗമിച്ചുവരികയാണ്.

•വളം ഉൽപ്പാദിപ്പിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ (അതായത് യൂറിയ, പി. ആൻഡ് കെ വളങ്ങൾ) ലഭ്യത വളം മന്ത്രാലയം കൃത്യമായി വിലയിരുത്തുന്നുണ്ട്.

•വളം കമ്പനികൾ സമർപ്പിക്കുന്ന സബ്‌സിഡി ബില്ലുകളെല്ലാം  ആഴ്ചാടിസ്ഥാനത്തിൽ  വളം മന്ത്രാലയം കൃത്യമായി നൽകി വരുന്നുണ്ട്. നിലവിൽ വളം സബ്‌സിഡി നൽകുന്നതിനായി ആവശ്യത്തിന് ബജറ്റ് ലഭ്യമാണ്.

•വളത്തിന്റെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനായി സെക്രട്ടറിമാരുടെ എംപവേർഡ് ഗ്രൂപ്പ് (EGoS) 11 യോഗങ്ങൾ ഇതുവരെ ചേർന്നിട്ടുണ്ട്. വളം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ഭൂരിഭാഗം വെല്ലുവിളികളും EGoS പരിഹരിച്ചിട്ടുണ്ട്.

•പ്രധാനപ്പെട്ട എല്ലാ വളങ്ങളുടെയും ലഭ്യത ആവശ്യകതയേക്കാൾ വളരെ കൂടുതലായതിനാൽ, ഇന്ത്യയുടെ വളം ലഭ്യതയും സംഭരണവും ശക്തവും സുസ്ഥിരവും മികച്ച രീതിയിൽ നിയന്ത്രിക്കപ്പെടുന്നതുമായി തുടരുന്നു.

 

" കേന്ദ്ര ഗവൺമെന്റിന്റെ ഫലപ്രദമായ ഇടപെടലുകൾ കാരണം രാജ്യത്തെ ആഭ്യന്തര ഉൽപ്പാദനത്തിൽ തുടർച്ചയായ വർദ്ധനവുണ്ടാകുന്നുണ്ട്. രാജ്യത്ത് ആവശ്യത്തിന് വളം ലഭ്യമാണ്; ഇത് കർഷകരുടെ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പാക്കുന്നതോടൊപ്പം അവർക്ക് താങ്ങാനാവുന്ന നിരക്കിൽ വളം എളുപ്പത്തിൽ ലഭ്യമാക്കുകയും ചെയ്യുന്നു.

 

ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും:

പശ്ചിമേഷ്യയിലെ മാറുന്ന സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എൽപിജിയുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ചിരിക്കുന്ന നടപടികളെക്കുറിച്ച് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം പുതിയ വിവരങ്ങൾ നൽകി. അതിൽ ഇപ്രകാരം അറിയിച്ചു :

 

 പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും പൗര അവബോധവും -

•പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ 

ഗവണ്‍മെന്റ്‌ എല്ലാ ശ്രമങ്ങളും നടത്തുന്നതിനാൽ,   ഇവയുടെ ലഭ്യത സംബന്ധിച്ച് പരിഭ്രാന്തി ഒഴിവാക്കണമെന്ന്  പൗരന്മാരെ  അറിയിക്കുന്നു .

 

•കിംവദന്തികൾ സൂക്ഷിക്കുക, ശരിയായ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കുക.

 

•പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ പോലുള്ള ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.

 

• ഗണ്യമായ അളവിൽ വാങ്ങുന്നവരും, വ്യാവസായിക ഉപഭോക്താക്കളും അംഗീകൃത സംഭരണ ചാനലുകളിൽ നിന്ന് ഡീസൽ വാങ്ങാൻ അഭ്യർത്ഥിക്കുന്നു.

 •നിലവിലെ സാഹചര്യത്തിൽ ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം സംരക്ഷിക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ  നടത്തണമെന്ന് എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.

 

ഗവൺമെന്റ് തയ്യാറെടുപ്പും വിതരണ പരിപാലന നടപടികളും:

 •നിലവിലെ ഭൗമ രാഷ്ട്രീയ സാഹചര്യം പ്രതിസന്ധി നേരിടുന്നെങ്കിലും , ഗാർഹിക എൽപിജി, ഗാർഹിക പിഎൻജി, സിഎൻജി (ഗതാഗതം) എന്നിവയുടെ 100% വിതരണം ഉറപ്പാക്കാൻ ഗവൺമെന്റ് ശ്രമിച്ചു വരുന്നു .

 

•വാണിജ്യ എൽപിജി വിതരണത്തിൽ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഫാർമ, സ്റ്റീൽ, ഓട്ടോമൊബൈൽ, വിത്ത്, കൃഷി മുതലായ മേഖലകൾക്കും മുൻഗണന നൽകിയിട്ടുണ്ട്. കൂടാതെ , 2026 മാർച്ച് 2, 3 തീയതികളിലെ ശരാശരി ദൈനംദിന വിതരണത്തെ അടിസ്ഥാനമാക്കി കുടിയേറ്റ തൊഴിലാളികൾക്കുള്ള 5 കിലോഗ്രാം എഫ്‌ടിഎൽ വിതരണം ഇരട്ടിയാക്കിയിട്ടുണ്ട് 

 

•എണ്ണ സംസ്കരണ ശാലകളിലെ ഉൽപ്പാദനം വർദ്ധിപ്പിക്കുക, നഗരപ്രദേശങ്ങളിൽ ബുക്കിംഗ് ഇടവേള 21 ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി നിർദിഷ്ട മേഖലകൾക്ക് മുൻഗണന നൽകുക എന്നിവയുൾപ്പെടെ വിതരണത്തിന്റെയും ആവശ്യകതയുടെയും കാര്യത്തിൽ ഗവൺമെന്റ് ഇതിനകം നിരവധി യുക്തിസഹ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

 

സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, സ്ഥാപന സംവിധാനങ്ങൾ എന്നിവയുമായി നടത്തുന്ന ഏകോപിത ശ്രമങ്ങൾ:

 •1955 ലെ അവശ്യവസ്തു നിയമവും 2000 ലെ എൽപിജി നിയന്ത്രണ ഉത്തരവും പ്രകാരം വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കാനും സംസ്ഥാന ഗവൺമെന്റുകൾക്ക് അധികാരം നൽകിയിട്ടുണ്ട് 

 

•പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സ്ഥിതി നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവൺമെന്റുകൾ പ്രാഥമിക പങ്ക് വഹിക്കേണ്ടതുണ്ട്. എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളോടും ഇത് സംബന്ധിച്ച് കത്തുകളിലൂടെയും വീഡിയോ സന്ദേശങ്ങളിലൂടെയും ഇന്ത്യാ ഗവൺമെന്റ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

 

 •പൗരന്മാർക്ക് ആവശ്യത്തിനുള്ള ഇന്ധന ലഭ്യത സംബന്ധിച്ച് ഉറപ്പുനൽകുന്നതിന് മുൻകൂട്ടി പൊതുജനങ്ങളെ അറിയിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്ര ഗവൺമെന്റ് നിരവധി കത്തുകളിലൂടെയും വീഡിയോ സന്ദേശങ്ങളിലൂടെയും ഊന്നിപ്പറഞ്ഞിട്ടുണ്ട്. 

 

•വ്യവസായ-വാണിജ്യ ഉപഭോക്താക്കൾ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ (പെട്രോൾ പമ്പുകൾ) വഴി അനധികൃതമായി എച്ച്.എസ്.ഡി (ഹൈ സ്പീഡ് ഡീസൽ) വാങ്ങുന്നത് തടയുന്നതിനായി,  ഇന്ത്യാ ഗവൺമെന്റ് 26.05.2026 തീയതിയിലെ കത്തിലൂടെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിരിക്കുന്നു.

ഓരോ ജില്ലയിലെയും എച്ച്.എസ്.ഡി (HSD)/എം.എസ് (MS - മോട്ടോർ സ്പിരിറ്റ്/പെട്രോൾ) വിതരണ രീതികൾ നിരീക്ഷിക്കാനും വിലയിരുത്താനും, ഒപ്പം അനധികൃത വില്പനയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലും പ്രധാന ഗതാഗത/വ്യവസായ ഇടനാഴികളിലും പരിശോധനകളും നിയമപാലന നടപടികളും ശക്തമാക്കാനും സംസ്ഥാന/ജില്ലാ അധികാരികൾക്ക് ഉചിതമായ നിർദ്ദേശങ്ങൾ നൽകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. കൂടാതെ, നിയമലംഘകർക്കെതിരെ ഉടനടി കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

 

പരിശോധനയും നിരീക്ഷണ നടപടികളും :

* പെട്രോൾ, ഡീസൽ, എൽ.പി.ജി (LPG) എന്നിവ പൂഴ്ത്തിവെക്കുന്നതും കരിഞ്ചന്തയിൽ വിൽക്കുന്നതും തടയുന്നതിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രാജ്യത്തുടനീളം ശക്തമായ നിയമപാലന നടപടികൾ തുടർന്നുപോരുന്നു.

 * എൽ.പി.ജി സംബന്ധിച്ച നടപടികൾ: എൽ.പി.ജി സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി കഴിഞ്ഞ 4 ദിവസത്തിനിടെ 7 എഫ്.ഐ.ആറുകൾ (FIR) രജിസ്റ്റർ ചെയ്യുകയും 2 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

 * പെട്രോൾ, ഡീസൽ സംബന്ധിച്ച നടപടികൾ: കഴിഞ്ഞ 4 ദിവസത്തിനിടെ രാജ്യത്തുടനീളം 1800-ലധികം റെയ്ഡുകൾ നടത്തി.

*സമാനമായി പൊതുമേഖലാ എണ്ണക്കമ്പനികളിലെ (PSU OMCs) ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള മിന്നൽ പരിശോധനകളും തുടരുകയാണ്

 * എൽ.പി.ജി വിതരണകേന്ദ്രങ്ങൾ (Distributorships): കഴിഞ്ഞ 4 ദിവസത്തിനിടെ ഏകദേശം 890 എൽ.പി.ജി വിതരണകേന്ദ്രങ്ങളിൽ പരിശോധന നടത്തി. കൂടാതെ, ചട്ടലംഘനം നടത്തിയ 105 എൽ.പി.ജി വിതരണകേന്ദ്രങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു.

 * റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ - കഴിഞ്ഞ 4 ദിവസത്തിനിടെ 2400-ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ പരിശോധന നടത്തി. ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്ന് 22 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾക്ക് പിഴ ചുമത്തുകയും 554 റീട്ടെയിൽ ഔട്ട്‌ലെറ്റുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 

എൽ‌പി‌ജി വിതരണം:

ആഭ്യന്തര എൽ‌പി‌ജി വിതരണ നില:

 

•നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം എൽ‌പി‌ജി വിതരണത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു.

• വീടുകളിലേക്കുള്ള എൽപിജി വിതരണത്തിന് മുൻഗണന നൽകിയിട്ടുണ്ട്.

•എൽപിജി വിതരണ കേന്ദ്രങ്ങൾ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല.

 

• വ്യവസായ അടിസ്ഥാനത്തിലുള്ള ഓൺലൈൻ എൽപിജി ബുക്കിംഗുകൾ ഇന്നലെ 99% ആയി വർദ്ധിച്ചു.

 

•വഴിതിരിച്ചുവിടൽ തടയുന്നതിനായി ഡെലിവറി ഓതന്റിക്കേഷൻ കോഡ് (ഡിഎസി) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 96% ആയി വർദ്ധിച്ചു.

ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഡിഎസി ലഭിക്കും.

 

• കഴിഞ്ഞ നാല് ദിവസങ്ങളിലായി ഏകദേശം 1.67 കോടി എൽപിജി സിലിണ്ടറുകൾ ബുക്കിംഗ് നടത്തിയതിൽ ഏകദേശം 1.77 കോടി എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു.

 

വാണിജ്യ എൽ.പി.ജി വിതരണവും വിഹിതം അനുവദിക്കലും:

* പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന അളവിന്റെ 70% വാണിജ്യ എൽ.പി.ജി വിഹിതമായി അനുവദിക്കാൻ കേന്ദ്ര ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിൽ പരിഷ്‌കരണങ്ങളുടെ അടിസ്ഥാനത്തിലുള്ള 10% വിഹിതവും ഉൾപ്പെടുന്നു).

 * കഴിഞ്ഞ 4 ദിവസത്തിനിടെ ഏകദേശം 1.89 ലക്ഷം എണ്ണം 5 കിലോഗ്രാമിന്റെ എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിച്ചു.

 * കഴിഞ്ഞ 4 ദിവസത്തിനിടെ ഏകദേശം 878 ക്യാമ്പുകളിലൂടെ 9800-ലധികം 5 കിലോഗ്രാമിന്റെ എഫ്.ടി.എൽ (FTL) സിലിണ്ടറുകൾ വിൽക്കുകയുണ്ടായി.

 * കഴിഞ്ഞ 4 ദിവസത്തിനിടെ ആകെ 22,811 മെട്രിക് ടൺ (MT) വാണിജ്യ എൽ.പി.ജി വിറ്റഴിച്ചിട്ടുണ്ട്.

 * കഴിഞ്ഞ 4 ദിവസത്തിനിടെ പൊതുമേഖലാ എണ്ണക്കമ്പനികൾ വഴി ഏകദേശം 748 മെട്രിക് ടൺ (MT) ഓട്ടോ എൽ.പി.ജി വിറ്റഴിച്ചിട്ടുണ്ട്.

 

പ്രകൃതിവാതക വിതരണവും PNG വിപുലീകരണ സംരംഭങ്ങളും

 

•ഉപഭോക്താക്കൾക്ക്,ഡി-പിഎൻജി, സിഎൻജി-ഗതാഗതം എന്നിവയുടെ 100% വിതരണത്തിലും മുൻഗണന നൽകിയിട്ടുണ്ട്.

 

· പ്രവർത്തനക്ഷമമായ യൂറിയ പ്ലാന്റുകളിലേക്കുള്ള വാതക വിതരണം നിലവിൽ അവയുടെ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിന്റെ 98 ശതമാനമാണ്. 

 

 

കൂടാതെ, സിജിഡി ശൃംഖല വഴിയുള്ള വിതരണങ്ങൾ ഉൾപ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലേക്കുള്ള വാതക വിതരണം 80% വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.

 

· വാണിജ്യ എൽപിജി ലഭ്യതയുമായി ബന്ധപ്പെട്ട് ആശങ്കകൾ പരിഹരിക്കുന്നതിന് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാന്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് PNG കണക്ഷനുകൾക്ക് മുൻഗണന നൽകാൻ CGD സ്ഥാപനങ്ങൾക്ക് കേന്ദ്ര ഗവൺമെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

· CGD ശൃംഖലകളുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതി വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

 

 · എൽ‌പി‌ജിയിൽ നിന്ന് പി‌എൻ‌ജിയിലേക്ക് ദീർഘകാലാടിസ്ഥാനത്തിൽ മാറാൻ സഹായിക്കുമെങ്കിൽ, എല്ലാ സംസ്ഥാനങ്ങൾക്കും / യു‌ടികൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 10% അധികമായി അനുവദിക്കുമെന്ന് 18.03.2026 ലെ കത്തിലൂടെ കേന്ദ്ര ഗവൺമെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.പി‌എൻ‌ജി വിപുലീകരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട അധിക വാണിജ്യ എൽ‌പി‌ജി വിഹിതം 22 സംസ്ഥാനങ്ങൾക്കും / കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇതിനകം ലഭിക്കുന്നുണ്ട്.

 

 

 •1955 ലെ അവശ്യവസ്തു നിയമപ്രകാരം, പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം (പൈപ്പ്‌ലൈനുകൾ സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം എന്നിവയിലൂടെയും മറ്റ് സൗകര്യങ്ങളിലൂടെയും) ഉത്തരവ് 2026, ഇന്ത്യാ ഗവൺമെന്റ് 2026 മാർച്ച് 24 ലെ ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു കാര്യക്ഷമവും സമയബന്ധിതവുമായ ചട്ടക്കൂട് ഈ ഉത്തരവ് നൽകുന്നു . അനുമതി, ഭൂമിലഭ്യത എന്നിവയിലേക്കുള്ള കാലതാമസം പരിഹരിക്കുന്നതിനും, ജനവാസ മേഖലകളിലുൾപ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം സാധ്യമാക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത് PNG ശൃംഖലയുടെ വളർച്ച ത്വരിതപ്പെടുത്തുകയും, എല്ലായിടത്തും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും, ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും. കൂടാതെ അതുവഴി ഊർജ്ജ സുരക്ഷയെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

 

•ഡി-പിഎൻജി കണക്ഷനുകൾ വേഗത്തിലാക്കാൻ സിജിഡി സ്ഥാപനങ്ങൾക്ക് പിഎൻജിആർബി നിർദ്ദേശം നൽകി.PNG വിപുലീകരണത്തിന്റെ ആക്കം നിലനിർത്താൻ ദേശീയ പിഎൻജി യജ്ഞം 2.0 (1.1.26-31.3.26), PNGRB, 2026 ജൂൺ 30 വരെ നീട്ടി.

 

 · കൂടുതൽ ശുദ്ധവും കൂടുതൽ സുരക്ഷിതവും സ്വാശ്രയവുമായ ഊർജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യാ ഗവൺമെന്റ്, സംസ്ഥാന സിബിജി കരട് മാതൃകാനയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി സംസ്ഥാനങ്ങൾക്ക് നിക്ഷേപക സൗഹൃദപരവും നിർവഹണ -അധിഷ്ഠിതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ പ്രാപ്തമാക്കുന്നതിന് സമഗ്രമായ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി പ്രവർത്തിക്കുക എന്നതാണ് ഈ മാതൃകാ നയത്തിന്റെ ലക്ഷ്യം. ഇത് തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക് അടുത്ത ഘട്ടത്തിൽ വാണിജ്യ എൽപിജിയുടെ അധിക വിഹിതം നൽകുന്നതിന് മുൻഗണന നൽകും.

 

 •2026 മാർച്ചിന് ശേഷം, ഏകദേശം 9.16 ലക്ഷം പി.എൻ.ജി കണക്ഷനുകളിൽ ഗ്യാസ് വിതരണം ആരംഭിക്കുകയും , അർഹരായ ഉപഭോക്താക്കൾക്കായി അധികമായി 3.05 ലക്ഷം കണക്ഷനുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. ഇതോടെ ആകെ കണക്ഷനുകളുടെ എണ്ണം 12.21 ലക്ഷമായി ഉയർന്നു. കൂടാതെ, പുതിയ കണക്ഷനുകൾക്കായി ഏകദേശം 9.24 ലക്ഷം ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

•07.06.2026 വരെ, ഏകദേശം 82,000 പി.എൻ.ജി (PNG) ഉപഭോക്താക്കൾ MYPNGD.in എന്ന വെബ്‌സൈറ്റ് വഴി എൽ.പി.ജി (LPG) കണക്ഷനുകൾ റദ്ദ് ചെയ്തിട്ടുണ്ട്.

 

ക്രൂഡ് ഓയിൽ സ്ഥിതിയും റിഫൈനറി പ്രവർത്തനങ്ങളും

• എല്ലാ റിഫൈനറികളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു, ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരം നിലവിലുണ്ട്. കൂടാതെ, പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ ശേഖരവും രാജ്യം നിലനിർത്തുന്നുണ്ട്.

• ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചു.

• ആഭ്യന്തര വിപണിയിൽ പെട്രോകെമിക്കൽ ഫീഡ്‌സ്റ്റോക്ക്  ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു അന്തർ-മന്ത്രാലയതല ജോയിൻ്റ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇതിൻ്റെ തുടർച്ചയായി, സെൻ്റർ ഫോർ ഹൈ ടെക്നോളജി നിശ്ചയിക്കുന്നതനുസരിച്ച്, നിർണ്ണായക മേഖലകൾക്കായി നിശ്ചിത അളവിൽ C3, C4 സ്ട്രീമുകൾ ലഭ്യമാക്കാൻ പെട്രോകെമിക്കൽ കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് 2026 ഏപ്രിൽ ഒന്നിലെ ഉത്തരവിലൂടെ ഭാരത സർക്കാർ അനുമതി നല്കി.

• ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, കെമിക്കൽസ് ആൻഡ് പെട്രോ കെമിക്കൽസ് വകുപ്പ് (DCPC), വ്യവസായ- ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്  (DPIIT) എന്നിവയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, ഫാർമ-കെമിക്കൽ- പെയ്ൻ്റ്  മേഖലയിലെ കമ്പനികൾക്കായി എൽപിജി പൂളിൽ നിന്ന് പ്രതിദിനം 1120 മെട്രിക് ടൺ സി3-സി4 മോളിക്യൂളുകൾ നല്കുന്നതിനുള്ള വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്.

• 2026 ജൂൺ ഒന്ന് മുതൽ  മുംബൈ, കൊച്ചി, വിശാഖപട്ടണം, ചെന്നൈ, മഥുര, ഗുജറാത്ത് റിഫൈനറികളിൽ നിന്നായി 2760 മെട്രിക് ടണ്ണിലധികം സി3-സി4 മോളിക്യൂളുകളും (പ്രൊപ്പിലീനും ബ്യൂട്ടിലീനും ഉൾപ്പെടെ) 1660 മെട്രിക് ടണ്ണിലധികം ബ്യൂട്ടൈൽ അക്രിലേറ്റും കെമിക്കൽ, ഫാർമ, പെയിൻ്റ്   വ്യവസായ മേഖലകൾക്കായി വിറ്റഴിച്ചിട്ടുണ്ട്.

ചില്ലറ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും

•  രാജ്യത്തുടനീളമുള്ള  എല്ലാ ചില്ലറ വില്പനശാലകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.

•  മിഡിൽ ഈസ്റ്റ് പ്രതിസന്ധി അസംസ്‌കൃത എണ്ണയുടെ വിലയിൽ അസാധാരണമായ വർദ്ധനവിന്  കാരണമായിട്ടുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഭാരത സർക്കാർ പെട്രോളിൻ്റേയും ഡീസലിൻ്റേയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.

• 31.05.2026-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഭാരത സർക്കാർ പെട്രോളിൻ്റെ  കയറ്റുമതി തീരുവ ലിറ്ററിന്  3 രൂപയിൽ നിന്ന് 1.5 രൂപയായും, ഡീസലിൻ്റേത് ലിറ്ററിന് 16.50 രൂപയിൽ നിന്ന് 13.50 രൂപയായും, വിമാന ഇന്ധനത്തിൻ്റേത് ലിറ്ററിന് 16 രൂപയിൽ നിന്ന് 9.5 രൂപയായും കുറച്ചിട്ടുണ്ട്.

•  രാജ്യത്തുടനീളമുള്ള എല്ലാ പെട്രോൾ പമ്പുകളും പെട്രോളിൻ്റേയും ഡീസലിൻ്റേയും മതിയായ ശേഖരം നിലനിർത്തുന്നുണ്ട്.


ഫ്ലെക്സ് ഇന്ധനങ്ങൾ

ഫ്ലെക്സ് ഇന്ധന വാഹനങ്ങൾ  പുറത്തിറക്കി


•   റോഡ് ഗതാഗത, ഹൈവേ മന്ത്രിയും പെട്രോളിയം, പ്രകൃതിവാതക മന്ത്രിയും ചേർന്ന് 2026 ജൂൺ 3-ന് ഹീറോ മോട്ടോകോർപ്പിൻ്റെ  2 ഫ്ലെക്സ്-ഇന്ധന മോട്ടോർസൈക്കിളുകളും 2026 ജൂൺ 4-ന്  മാരുതി സുസുക്കിയുടെ ഫ്ലെക്സ്-ഇന്ധന വാഗൺആർ കാറും പുറത്തിറക്കി.


ഇ-85 ഇന്ധനം

• പെട്രോളിയം, പ്രകൃതിവാതക മന്ത്രി 2026 ജൂൺ 5-ന് ഇ-85 ഇന്ധനം പുറത്തിറക്കി

• BIS 16634:2023 മാനദണ്ഡങ്ങൾക്ക് അനുസൃതമായി, ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങളിൽ ഉപയോഗിക്കുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത, 80-85 ശതമാനം എഥനോളും 14-19 ശതമാനം പെട്രോളും അടങ്ങുന്ന ഉയർന്ന അളവിൽ എഥനോൾ ചേർത്ത ഒരു മിശ്രിത ഇന്ധനമാണ് ഇ-85.

• ഇ-85 ഇന്ധനം പ്രത്യേകം രൂപകൽപ്പന ചെയ്ത ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്ക് മാത്രമുള്ളതാണ്, സാധാരണ പെട്രോൾ വാഹനങ്ങളിൽ ഇത് ഉപയോഗിക്കാൻ കഴിയില്ല

• ഇ-85 ഇന്ധനത്തിന് പരമ്പരാഗത ഇ-20 പെട്രോളിനേക്കാൾ ലിറ്ററിന് ഏകദേശം 20 രൂപ വില കുറവാണ്.

• ഇ-85 ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങൾക്ക്, പരമ്പരാഗത പെട്രോൾ വാഹനങ്ങളെ അപേക്ഷിച്ച് അവയുടെ ജീവിതചക്രാടിസ്ഥാനത്തിലുള്ള ഹരിതഗൃഹ വാതക ഉദ്‌വമനം ഏകദേശം 61 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും.

• ഏകദേശം 108 റിസർച്ച് ഒക്ടേൻ നമ്പർ ഉള്ളതിനാൽ, എഥനോൾ മികച്ച നോക്ക് റെസിസ്റ്റൻസ് നൽകുന്നു. ഇത് ഉയർന്ന കംപ്രഷൻ അനുപാതത്തിലും ഒപ്റ്റിമൈസ് ചെയ്ത ഇഗ്നിഷൻ ടൈമിംഗിലും പ്രവർത്തിക്കാൻ എഞ്ചിനുകളെ സഹായിക്കുന്നു.

 

• ഗതാഗത രംഗത്ത് എഫ്‌എഫ്‌വി-കൾ, ഇവി-കൾ, എഫ്‌സിഇവി-കൾ, ഹൈഡ്രജൻ, എൽഎൻജി തുടങ്ങിയവയാണ് ഭാവിയിലേക്കുള്ള വഴി. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ഇ-85 ഇന്ധനം കാർബൺ ഉദ്‌വമനം കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം കാർഷിക സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്തുണയേകുകയും ചെയ്യുന്നു.


സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും

പേർഷ്യൻ ഗൾഫിലെ നിലവിലെ സമുദ്രസാഹചര്യങ്ങളെക്കുറിച്ചും മേഖലയിലെ ഇന്ത്യൻ കപ്പലുകളുടേയും അതിലെ  ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് തുറമുഖ, ഷിപ്പിംഗ്‌, ജലപാതാ മന്ത്രാലയം പുതിയ വിവരങ്ങൾ പങ്കുവെച്ചു. അതിൽ വ്യക്തമാക്കിയ കാര്യങ്ങൾ താഴെ പറയുന്നവയാണ്:

• ഒമാൻ തീരത്ത് ഏകദേശം 13.30 മണിക്ക്  എംടി മാരിവെക്സ് എന്ന കപ്പലിൽ ഇന്ന് തീപിടുത്തമുണ്ടായതായി റിപ്പോർട്ട് ചെയ്തു. ഈ കപ്പലിൽ 24 ഇന്ത്യൻ നാവികരുണ്ട്, എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് വഴി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയും, ഇന്ത്യൻ നാവികർക്ക് ആവശ്യമായ സഹായം നൽകുന്നതിനായി വിദേശകാര്യ മന്ത്രാലയം, മേഖലയിലെ ഇന്ത്യൻ മിഷനുകൾ, ഇന്ത്യൻ നാവികസേന എന്നിവയുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്.

•  ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം വിവരങ്ങൾ: കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ 12,020 കോളുകളും 26,832-ലധികം ഇമെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 96 മണിക്കൂറിനിടെ  നാവികരിൽ നിന്നും അവരുടെ കുടുംബാംഗങ്ങളിൽ നിന്നും സമുദ്രമേഖലയിലെ പങ്കാളികളിൽ നിന്നുമായി ആകെ 390 കോളുകളും 968 ഇമെയിലുകളും ലഭിച്ചു.

• ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) മുഖേന ഇതുവരെ 3,506-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മന്ത്രാലയം സൗകര്യമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ 96 മണിക്കൂറിനിടെ  ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി നാട്ടിൽ തിരിച്ചെത്തിച്ച 32 പേരും ഇതിൽ ഉൾപ്പെടുന്നു.

•  ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്, തുറമുഖങ്ങളിൽ തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.

 

***


(रिलीज़ आईडी: 2270499) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Gujarati , Kannada