ആഭ്യന്തരകാര്യ മന്ത്രാലയം
പാവപ്പെട്ടവരുടെ ക്ഷേമം മോദി സർക്കാരിന്റെ പരമ പ്രധാന ലക്ഷ്യം : കേന്ദ്ര ആഭ്യന്തര,സഹകരണ മന്ത്രി അമിത് ഷാ
प्रविष्टि तिथि:
08 JUN 2026 12:55PM by PIB Thiruvananthpuram
ഗരീബ് കല്യാൺ അഥവാ പാവപ്പെട്ടവരുടെ ക്ഷേമമാണ് നരേന്ദ്രമോദി സർക്കാരിന്റെ മുൻഗണനകളിൽ ഏറ്റവും പ്രധാനമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പ്രസ്താവിച്ചു. കഴിഞ്ഞ 12 വർഷത്തെ ഗരീബ് കല്യാൺ പ്രവർത്തനങ്ങളിലൂടെ കോടിക്കണക്കിന് പൗരന്മാരെ വിവിധ ക്ഷേമപദ്ധതികളുമായി ബന്ധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. സൗജന്യ ഭക്ഷ്യധാന്യ പദ്ധതി, പി.എം ആവാസ് യോജന, ജൻ-ധൻ അക്കൗണ്ടുകൾ തുടങ്ങിയ ജനക്ഷേമ പദ്ധതികളിലൂടെ രാജ്യത്തെ സാധാരണക്കാർക്ക് ബാങ്കിംഗ് സൗകര്യങ്ങൾ, സാമ്പത്തിക സുരക്ഷിതത്വം, സ്വയംതൊഴിൽ അവസരങ്ങൾ എന്നിവ ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
"മോദി സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണന ഗരീബ് കല്യാൺ ആണ്. കഴിഞ്ഞ 12 വർഷത്തെ ഗരീബ് കല്യാൺ പ്രവർത്തനങ്ങളിലൂടെ അന്നയോജന, പി.എം ആവാസ്, ജൻ-ധൻ, മുദ്ര ലോൺ, പി.എം സ്വനിധി തുടങ്ങിയ ക്ഷേമപദ്ധതികൾ വഴി കോടിക്കണക്കിന് പൗരന്മാരെ ബാങ്കിംഗ് സൗകര്യങ്ങൾ, സാമ്പത്തിക സുരക്ഷിതത്വം, സ്വയംതൊഴിൽ അവസരങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കാൻ സർക്കാരിന് സാധിച്ചു. അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക സുരക്ഷ, മെച്ചപ്പെട്ട ജീവിതനിലവാരം എന്നിവയിലൂടെ രാജ്യത്തെ പാവപ്പെട്ടവരെ സാമ്പത്തിക മുഖ്യധാരയിലേക്ക് കൊണ്ടുവരുക വഴി 'വികസിത ഭാരത'ത്തിനായുള്ള ശക്തമായ അടിത്തറയാണ് ഇവിടെ നിർമ്മിക്കപ്പെടുന്നത്." കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ എക്സിൽ കുറിച്ചു.
******
(रिलीज़ आईडी: 2270222)
आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada