പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുരുഷ അണ്ടർ18 ഏഷ്യ കപ്പ് ഹോക്കി 2026 കിരീടം നേടിയ ഇന്ത്യൻ ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

प्रविष्टि तिथि: 06 JUN 2026 6:18PM by PIB Thiruvananthpuram

ഇന്ത്യയുടെ യുവ ഹോക്കി താരങ്ങളുടെ ഉജ്ജ്വലമായ നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. പുരുഷ അണ്ടർ18 ഏഷ്യ കപ്പ് 2026 കിരീടം നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ടൂർണമെന്റിലുടനീളം ടീം അസാധാരണമായ വൈദഗ്ധ്യവും ഒത്തൊരുമയും പ്രകടിപ്പിച്ചതായും, ഇത് ഫൈനലിൽ അവിസ്മരണീയമായ വിജയത്തിൽ കലാശിച്ചതായും ശ്രീ മോദി പറഞ്ഞു. ഈ വിജയം യുവാക്കൾക്കിടയിൽ ഹോക്കിക്കുള്ള വർദ്ധിച്ചുവരുന്ന ജനപ്രീതിയെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് നിരീക്ഷിച്ച പ്രധാനമന്ത്രി, ടീമിന്റെ ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

"നമ്മുടെ യുവ ഹോക്കി താരങ്ങളുടെ ഉജ്ജ്വലമായ നേട്ടം!
പുരുഷ അണ്ടർ18 ഏഷ്യ കപ്പ് 2026- കിരീടം നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ടൂർണമെന്റിലുടനീളം ടീം അസാധാരണമായ വൈദഗ്ധ്യവും ഒത്തൊരുമയും പ്രകടിപ്പിച്ചു, ഇത് ഫൈനലിൽ അവിസ്മരണീയമായ വിജയത്തിൽ കലാശിച്ചു. ഈ വിജയം നമ്മുടെ യുവാക്കൾക്കിടയിൽ ഹോക്കിക്കുള്ള വർദ്ധിച്ചുവരുന്ന ജനപ്രീതിയെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. ടീമിന്റെ ഭാവി പരിശ്രമങ്ങൾക്ക് എന്റെ ആശംസകൾ."

-NK-

(रिलीज़ आईडी: 2269889) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , Marathi , हिन्दी , Manipuri , Assamese , Gujarati , Telugu , Kannada