വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

സെക്ഷൻ 301 നടപടികളിൽ യു.എസുമായുള്ള ചർച്ചകൾ ഇന്ത്യ തുടരുന്നു; ചട്ടക്കൂട് കരാറിന് അന്തിമരൂപം നൽകാനും നീക്കം

प्रविष्टि तिथि: 03 JUN 2026 12:22PM by PIB Thiruvananthpuram
ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിനായി ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങൾ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള അന്വേഷണം യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റപ്രസെന്റേറ്റീവ് (USTR) പൂർത്തിയാക്കി. ഇതിന്റെ ഫലമായി, 1974-ലെ യു.എസ് ട്രേഡ് നിയമത്തിന്റെ വകുപ്പ് 301 പ്രകാരം ഈ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ (Tariff) ചുമത്താൻ യു.എസ്.ടി.ആർ നിർദ്ദേശിച്ചിട്ടുണ്ട്. 232ആം വകുപ്പിലെ തീരുവയ്ക്ക് കീഴിൽ വരുന്ന ഉൽപ്പന്നങ്ങളെയും മറ്റ് ചില പ്രത്യേക ഉൽപ്പന്നങ്ങളെയും ഈ തീരുവ നിർദ്ദേശങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തുണിതരങ്ങൾ ,വസ്ത്രം എന്നീ ഉൽപ്പന്നങ്ങൾക്കായി ഒരു പ്രത്യേക സംവിധാനവും നിർദ്ദേശിച്ചിട്ടുണ്ട്; ഇത് കുറഞ്ഞ തീരുവയിൽ, തിരഞ്ഞെടുത്ത സമ്പദ്‌വ്യവസ്ഥകളിൽ നിന്നുള്ള നിശ്ചിത അളവിലുള്ള ഇറക്കുമതി യു.എസിലേക്ക്  അനുവദിച്ചേക്കാം.
 
റിപ്പോർട്ട് അനുസരിച്ച്, നിർദ്ദിഷ്ട തീരുവകൾ ഇതുവരെ അന്തിമമാക്കിയിട്ടില്ല. താൽപ്പര്യമുള്ള കക്ഷികൾക്ക് പൊതു വാദം കേൾക്കലിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ 2026 ജൂൺ 22-നകം സമർപ്പിക്കാവുന്നതാണ്. രേഖാമൂലമുള്ള അഭിപ്രായങ്ങൾ 2026 ജൂലൈ 6 വരെ സമർപ്പിക്കാം. പൊതു വാദം കേൾക്കൽ 2026 ജൂലൈ 7-ന് നടക്കും. നിർദ്ദിഷ്ട നടപടികളിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് ലഭിച്ച അഭിപ്രായങ്ങളും സാക്ഷ്യപത്രങ്ങളും യു.എസ്.ടി.ആർ പരിഗണിക്കും.
 
വകുപ്പ് 301 ലെ നടപടികളുടെ ഭാഗമായി ഇന്ത്യ ഈ വിഷയത്തിൽ യു.എസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇതിന് പുറമെ, 2026 ഫെബ്രുവരി 2-ന് പ്രഖ്യാപിച്ചതും 2026 ഫെബ്രുവരി 7-ന് പുറത്തിറക്കിയതുമായ സംയുക്ത പ്രസ്താവനയ്ക്ക് അനുസൃതവുമായുള്ള ഒരു ചട്ടക്കൂടിന് അന്തിമരൂപം നൽകുന്നതിനായി ഇന്ത്യ, യു.എസുമായി സമാന്തരമായി ചർച്ചകൾ നടത്തിവരികയാണ്.
 
****

(रिलीज़ आईडी: 2268294) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Gujarati , Tamil , Telugu