പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെക്കുറിച്ചും (CEPA) അതിന്റെ നേട്ടങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ലേഖനം പങ്കുവച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 01 JUN 2026 12:52PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ശ്രീ പീയൂഷ് ഗോയൽ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.

ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഇന്ത്യൻ കയറ്റുമതിക്കാർക്ക് വിപണികൾ വൈവിധ്യവൽക്കരിക്കാനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനും ഇരുരാജ്യങ്ങളുടെയും പൊതുവായ സമൃദ്ധി വളർത്താനും എങ്ങനെ അവസരമൊരുക്കുന്നു എന്ന് ലേഖനത്തിൽ എടുത്തുപറയുന്നു. വികസിത രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കാൻ ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങൾ ഓരോ ഇന്ത്യക്കാരന്റെയും ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അത് കൂടുതൽ വ്യക്തമാക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്സിൽ കുറിച്ചതിങ്ങനെ:

”കേന്ദ്രമന്ത്രി ശ്രീ പീയൂഷ് ഗോയൽ എഴുതിയ ഈ ലേഖനത്തിൽ, ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഇന്ത്യൻ കയറ്റുമതിക്കാർക്ക് വിപണികൾ വൈവിധ്യവൽക്കരിക്കാനും തൊഴിലവസരങ്ങൾ വർധിപ്പിക്കാനും കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനും ഇരുരാജ്യങ്ങളുടെയും പൊതുവായ  സമൃദ്ധി വളർത്താനും എങ്ങനെ അവസരമൊരുക്കുന്നു എന്ന് എടുത്തുപറയുന്നു.

വികസിത രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കാൻ ഗവണ്മെന്റ് നടത്തുന്ന ശ്രമങ്ങൾ ഓരോ ഇന്ത്യക്കാരന്റെയും ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.”

***

NK


( റിലീസ് ഐ.ഡി: 2267441) സന്ദര്‍ശക കൗണ്ടര്‍ : 13