ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ 2026 ജൂൺ ഒന്ന് മുതൽ ഒക്ടോബർ 31 വരെ താൽക്കാലികമായി ഒഴിവാക്കാൻ സർക്കാർ തീരുമാനം

തീരുമാനം കർഷകരുടേയും വസ്ത്രവ്യവസായ മേഖലയുടേയും താല്പര്യങ്ങൾ ഒരുപോലെ പരിഗണിച്ച്

പോസ്റ്റഡ് ഓണ്‍: 30 MAY 2026 5:28PM by PIB Thiruvananthpuram

പരുത്തി കർഷകരുടേയും പരുത്തി അധിഷ്ഠിത വ്യവസായ ശൃംഖലയുടേയും താല്പര്യങ്ങൾക്ക് മുൻഗണന നല്കിക്കൊണ്ട്, 2026 ജൂൺ ഒന്ന് മുതൽ ഒക്ടോബർ 31 വരെ പരുത്തി ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ താൽക്കാലികമായി ഒഴിവാക്കിക്കൊണ്ട് ഇന്ത്യാ ഗവണ്മെൻ്റ്  ദീർഘവീക്ഷണത്തോടെയുള്ളതും സന്തുലിതവുമായ ഒരു സമീപനം സ്വീകരിച്ചു.

പരുത്തിക്ഷാമം നേരിടുന്ന ഈ സമയത്ത് സർക്കാർ സ്വീകരിച്ച നടപടി, വസ്ത്രവ്യവസായ മേഖലയ്ക്ക് ആവശ്യമായ പരുത്തിയുടെ ലഭ്യത ഉറപ്പാക്കുകയും, എംഎസ്എംഇ-കളെ പിന്തുണയ്ക്കുകയും, ഉത്പാദനച്ചെലവ് കുറയ്ക്കുകയും, ആഗോള വിപണിയിൽ ഇന്ത്യൻ തുണിത്തരങ്ങളുടെ മത്സരശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം, കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയും വിപണിയിലെ സ്ഥിരത ഉറപ്പാക്കുകയും ചെയ്യും.

 

***


( റിലീസ് ഐ.ഡി: 2267056) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Marathi , हिन्दी , Gujarati