യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

നാഷണൽ സ്പോർട്സ് ഗവേണൻസ് ബോർഡ് ചട്ടങ്ങളും നാഷണൽ സ്പോർട്സ് ട്രൈബ്യൂണൽ ചട്ടങ്ങളും (2026) കേന്ദ്ര ഗവണ്മെന്റ് വിജ്ഞാപനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 26 MAY 2026 8:01AM by PIB Thiruvananthpuram
നാഷണൽ സ്പോർട്സ് ഗവേണൻസ് (ദേശീയ കായിക ഭരണം) നിയമം, 2025-ലെ വ്യവസ്ഥകൾ പ്രകാരം, നാഷണൽ സ്പോർട്സ് ഗവേണൻസ്  (നാഷണൽ സ്പോർട്സ് ബോർഡ്) ചട്ടങ്ങൾ 2026, നാഷണൽ സ്പോർട്സ് ഗവേണൻസ് (നാഷണൽ സ്പോർട്സ് ട്രൈബ്യൂണൽ) ചട്ടങ്ങൾ 2026 എന്നിവ കേന്ദ്ര ഗവണ്മെന്റ് വിജ്ഞാപനം ചെയ്തു.

നാഷണൽ സ്പോർട്സ് ഗവേണൻസ് (ദേശീയ കായിക ബോർഡ്) ചട്ടങ്ങൾ, 2026 പ്രകാരം ബോർഡിന്റെ ഘടന, ചെയർപേഴ്സന്റെയും അംഗങ്ങളുടെയും കാലാവധി, ശമ്പളം, അലവൻസുകൾ, മറ്റ് സേവന വ്യവസ്ഥകൾ എന്നിവയോടൊപ്പം ബോർഡിന്റെ അധികാരങ്ങളും ചുമതലകളും നിഷ്കർഷിക്കുന്നുണ്ട്.

ഈ ചട്ടങ്ങൾ അനുസരിച്ച്, ദേശീയ കായിക ബോർഡ് (സെർച്ച് കം സെലക്ഷൻ കമ്മിറ്റി) ചട്ടങ്ങൾ, 2026 പ്രകാരം രൂപീകരിക്കുന്ന സെർച്ച്-കം-സെലക്ഷൻ കമ്മിറ്റി ഒരു പാനൽ ശുപാർശ ചെയ്യും. ഈ പാനലിൽ നിന്ന് കേന്ദ്ര ഗവൺമെന്റ് നിശ്ചയിച്ച് നിയമിക്കുന്ന ഒരു ചെയർപേഴ്സണും രണ്ട് അംഗങ്ങളും അടങ്ങുന്നതായിരിക്കും ദേശീയ കായിക ബോർഡ്.
ദേശീയ കായിക സംഘടനകൾക്ക് അംഗീകാരം നൽകുന്നതിനും കായിക മേഖലയിലെ ഭരണം, സാമ്പത്തിക കാര്യങ്ങൾ , ധാർമ്മിക മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള കേന്ദ്ര അതോറിറ്റിയായി ദേശീയ കായിക ബോർഡ് പ്രവർത്തിക്കും.

ദേശീയ കായിക ഭരണം (ദേശീയ കായിക ട്രൈബ്യൂണൽ) ചട്ടങ്ങൾ, 2026 പ്രകാരം ട്രൈബ്യൂണൽ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും കാലാവധി, അവരുടെ നിയമന-പുനർനിയമന പ്രക്രിയകൾ, ശമ്പളവും അലവൻസുകളും, സേവന വ്യവസ്ഥകൾ, ട്രൈബ്യൂണലിന്റെ അധികാരങ്ങൾ എന്നിവ വ്യക്തമാക്കുന്നു.

ഡിജിറ്റൽ നടത്തിപ്പിനായുള്ള സാങ്കേതിക-നിയമപര നടപടികളും ഈ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തർക്കങ്ങൾ, നോട്ടീസുകൾ, മറുപടികൾ, രേഖകൾ, വിശദീകരണങ്ങൾ എന്നിവ സമർപ്പിക്കുന്നതിനും, ട്രൈബ്യൂണലിൽ നിന്നുള്ള ആശയവിനിമയങ്ങൾക്കും, ഉത്തരവുകൾ പ്രസിദ്ധീകരിക്കുന്നതിനും, വിർച്വൽ രീതിയിൽ വാദം കേൾക്കുന്നതിനും , കേസുകളുമായി ബന്ധപ്പെട്ട രേഖകളും ഉത്തരവുകളും സൂക്ഷിക്കുന്നതിനുമായി കേന്ദ്ര ഗവണ്മെന്റ് ഒരു പ്രത്യേക പോർട്ടൽ സജ്ജമാക്കും.

രാജ്യത്തെ കായിക സംബന്ധമായ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു പ്രത്യേക നീതിന്യായ സംവിധാനമായി ദേശീയ കായിക ട്രൈബ്യൂണൽ പ്രവർത്തിക്കും. സിവിൽ കോടതികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കായിക ഭരണവും പരിപാലനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ സ്വതന്ത്രവും വേഗതയേറിയതും ഫലപ്രദവും ചിലവ് കുറഞ്ഞതുമായ രീതിയിൽ പരിഹരിക്കാനുമാണ് ഇത് വഴി ലക്ഷ്യമിടുന്നത്.

വ്യവഹാരങ്ങളുടെ ആവർത്തനം കുറയ്ക്കാനും കായിക മേഖലയിലെ തർക്കങ്ങൾ വേഗത്തിലും ലളിതമായും സുതാര്യമായും പരിഹരിക്കുന്നതിന് ഒരു ഏകജാലക സംവിധാനം ഒരുക്കാനും ട്രൈബ്യൂണലിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിജ്ഞാപനം ചെയ്ത ദേശീയ കായിക ട്രൈബ്യൂണൽ ചട്ടങ്ങൾ 2026-ന്റെ വിശദാംശങ്ങൾ ഇവിടെ വായിക്കാം:
https://egazette.gov.in/WriteReadData/2026/272847.pdf
ദേശീയ കായിക ബോർഡ് 2026-ന്റെ വിജ്ഞാപനം ചെയ്ത ചട്ടങ്ങളുടെ വിശദാംശങ്ങൾ ഇവിടെ വായിക്കാം:
https://egazette.gov.in/WriteReadData/2026/272844.pdf
 
*****

( റിലീസ് ഐ.ഡി: 2265318) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Manipuri , Gujarati , Kannada