പ്രധാനമന്ത്രിയുടെ ഓഫീസ്
കർണാടകയിലെ കാർവാറിലെ അപകടത്തിലുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
പിഎംഎൻആർഎഫിൽ നിന്നുള്ള ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു
പോസ്റ്റഡ് ഓണ്‍:
24 MAY 2026 6:51PM by PIB Thiruvananthpuram
കർണാടകയിലെ കാർവാർ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ കുടുംബങ്ങളെ അദ്ദേഹം ഹൃദഭേദകമായ അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
അപകടത്തിൽ മരണമടഞ്ഞ ഓരോ വ്യക്തിയുടെയും ആശ്രിതർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (PMNRF) നിന്ന് 2 ലക്ഷം രൂപ വീതം അടിയന്തിര ധനസഹായം അദ്ദേഹം പ്രഖ്യാപിച്ചു. സംഭവത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും ശ്രീ മോദി അറിയിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു :
"കർണാടകയിലെ കാർവാർ ജില്ലയിലുണ്ടായ അപകടവാർത്തയറിഞ്ഞതിൽ അങ്ങേയറ്റം വേദനിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
മരണപ്പെട്ട ഓരോ വ്യക്തിയുടെയും ആശ്രിതർക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും: പ്രധാനമന്ത്രി @narendramodi"
-NK-
( റിലീസ് ഐ.ഡി: 2264826)
സന്ദര്‍ശക കൗണ്ടര്‍ : 12