ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

ജഡ്ജിമാരുടെ അന്വേഷണ സമിതി റിപ്പോർട്ട് ലോക്സഭാ സ്പീക്കർക്ക് സമർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 18 MAY 2026 9:31PM by PIB Thiruvananthpuram
ജസ്റ്റിസ് ശ്രീ യശ്വന്ത് വർമ്മയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കുന്ന ജഡ്ജിമാരുടെ അന്വേഷണ സമിതി, അവരുടെ റിപ്പോർട്ട്  ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർളയ്ക്ക് ഇന്ന് പാർലമെന്റ് മന്ദിരത്തിൽ  സമർപ്പിച്ചു. ജഡ്ജസ് (അന്വേഷണം) ആക്റ്റ്, 1968-പ്രകാരം നിയമപരമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ ഈ റിപ്പോർട്ട് യഥാസമയം പാർലമെന്റിന്റെ ഇരുസഭകളുടെയും മുമ്പാകെ സമർപ്പിക്കുന്നതാണ്.
 
ജഡ്ജിമാരുടെ അന്വേഷണ സമിതിയുടെ അധ്യക്ഷനും സുപ്രീം കോടതി ജഡ്ജിയുമായ  ജസ്റ്റിസ് അരവിന്ദ് കുമാർ, ബോംബെ ഹൈക്കോടതി ചീഫ്  ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, കർണാടക ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ശ്രീ ബി.വി. ആചാര്യ എന്നിവർ ചേർന്ന് 2026 മേയ് 18-ന് പാർലമെന്റ് മന്ദിരത്തിൽ വെച്ച്   റിപ്പോർട്ട്  ലോക്സഭാ സ്പീക്കർക്ക് കൈമാറി.
 
2025 ഓഗസ്റ്റ് 12-നാണ്  ലോക്സഭാ സ്പീക്കർ, ഈ സമിതിക്ക് രൂപം നൽകിയത്.
 
***

( റിലീസ് ഐ.ഡി: 2262692) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Punjabi , Gujarati , Tamil , Telugu , Kannada