ആയുഷ്
ബഹുഭാഷാ ആയുഷ് ഡിജിറ്റൽ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആയുഷ് മന്ത്രാലയം, ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു
പോസ്റ്റഡ് ഓണ്‍:
14 MAY 2026 5:53PM by PIB Thiruvananthpuram
ആയുഷ് മന്ത്രാലയവും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷനും (DIBD) തമ്മിൽ ഇന്ന് ധാരണാപത്രത്തിൽ ഒപ്പുവച്ചു. നൂതന AI- അധിഷ്ഠിത ഭാഷാ സാങ്കേതികവിദ്യയിലൂടെ ആയുഷ് വിജ്ഞാന സംവിധാനങ്ങൾ വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് വേഗത്തിൽ പകർത്താനും വിവർത്തനം ചെയ്യാനും ഇത് സഹായിക്കും.
"ഭാഷിണി രാജ്യം - ഭാഷിണി സഹയോഗി പ്രോഗ്രാം" എന്ന പേരിലുള്ള സംരംഭത്തിന് കീഴിൽ, ഇന്ത്യയുടെ ദേശീയ ഭാഷാ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യമായ ഭാഷിണി പ്ലാറ്റ്‌ഫോമിനെ ആയുഷ് മന്ത്രാലയത്തിന്റെ വിവിധ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും സേവനങ്ങളുമായി സംയോജിപ്പിക്കുക എന്നതാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം.

ആരോഗ്യ സംരക്ഷണം, ശേഷി വികസനം, ഗവേഷണം, ഔഷധ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ , അനുബന്ധ മേഖലകൾ എന്നിവ ഉൾപ്പെട്ട ആയുഷ് ഗ്രിഡ് സംരംഭത്തിലൂടെ ആയുഷ് മന്ത്രാലയം പ്രവർത്തിക്കുന്നു. ആയുഷ് ഗ്രിഡിന് കീഴിൽ വികസിപ്പിച്ചെടുത്ത നിരവധി പോർട്ടലുകൾ, ആപ്ലിക്കേഷനുകൾ, AI- അധിഷ്ഠിത പരിഹാരങ്ങൾ എന്നിവയുടെ പ്രവേശനക്ഷമതയും വ്യാപനവും ഉറപ്പാക്കുന്നതിന് ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിന് കീഴിൽ അംഗീകരിക്കപ്പെട്ട 22 ഭാഷകളിലും ലഭ്യമാക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്.
ആയുഷ് ഗ്രിഡ് പോർട്ടലുകൾ, ആപ്ലിക്കേഷനുകൾ, AI സംവിധാനങ്ങൾ എന്നിവയുൾപ്പെടെ ആയുഷ് ഡിജിറ്റൽ മേഖലകളിലുടനീളം ഡിജിറ്റൽ ഇന്ത്യ ഭാഷിണി സാങ്കേതികവിദ്യകളെ സംയോജിപ്പിക്കുന്നതിലൂടെ, ബഹുഭാഷാ പ്രവേശനക്ഷമത ശക്തിപ്പെടുത്തുന്നതിനും രാജ്യത്തുടനീളം ഡിജിറ്റൽ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ സഹകരണം സഹായിക്കും. ഡൊമെയ്ൻ-നിർദ്ദിഷ്ട ബഹുഭാഷാ പദാവലി സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും, ആയുഷ് ഭാഷാ ഡാറ്റാസെറ്റുകൾ ശക്തിപ്പെടുത്തുന്നതിനും ഇതിലൂടെ പ്രവർത്തിക്കും. കൂടാതെ, ആയുർവേദം, യുനാനി, സിദ്ധ, യോഗ & പ്രകൃതിചികിത്സ, സോവ-റിഗ്പ, ഹോമിയോപ്പതി എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണത്തിനും ആശയവിനിമയത്തിനുമായി സന്ദർഭോചിതമായ AI മാതൃകകൾ നിർമ്മിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കും.
ആയുഷ് മന്ത്രാലയം ഡയറക്ടർ ഡോ. സുബോധ് കുമാറും ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ശ്രീ അമിതാഭ് നാഗും ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പുവച്ചു. ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച, ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ. കവിത ജെയിൻ എന്നിവരും സന്നിഹിതരായിരുന്നു.

"ആയുഷ് വൈദ്യശാസ്ത്ര സമ്പ്രദായങ്ങൾ നാഗരികതയുടെയും സാംസ്കാരികതയുടെയും മൂല്യങ്ങൾ ഉൾക്കൊള്ളുന്നു. എല്ലാ ഇന്ത്യൻ ഭാഷകളിലും ഈ അറിവ് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സമഗ്ര ആരോഗ്യ സംരക്ഷണത്തിനും പൊതുജന സമ്പർക്കത്തിനും അത്യന്താപേക്ഷിതമാണ്. ഭാഷിണിയുമായുള്ള ഈ സഹകരണത്തിലൂടെ, ആയുഷ് ആവാസവ്യവസ്ഥയിലുടനീളം ബഹുഭാഷാ ശേഷി ശക്തിപ്പെടുത്തുക, ശക്തമായ ഡൊമെയ്ൻ-നിർദ്ദിഷ്ട പദാവലികൾ വികസിപ്പിക്കുക, ഭാഷാ അതിരുകൾക്കപ്പുറം പൗരന്മാരെ സുഗമമായി പിന്തുണയ്ക്കാൻ കഴിയുന്ന ഭാവിസജ്ജമായ AI സംവിധാനങ്ങൾ നിർമ്മിക്കുക എന്നിവയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്," എന്ന് ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ച പറഞ്ഞു.
താഴെത്തട്ടിൽ ആരോഗ്യ സംരക്ഷണ ലഭ്യത മെച്ചപ്പെടുത്തുന്നതിൽ ബഹുഭാഷാ AI സാങ്കേതികവിദ്യകളുടെ പരിവർത്തന സാധ്യതകളെ ഊന്നിപ്പറഞ്ഞുകൊണ്ട്, ആയുഷ് മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഡോ. കവിതാ ജെയിൻ ഇങ്ങനെ പറഞ്ഞു: “ പ്രവേശനക്ഷമതയും സേവന വിതരണവും മെച്ചപ്പെടുത്തുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിൽ ആയുഷ് മന്ത്രാലയം നിരന്തരം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. വിവിധ ഭാഷകളിൽ ഉള്ള പ്രതിവിധികൾ, പ്രത്യേകിച്ച് മരുന്ന് കുറിപ്പടികൾ സൃഷ്ടിക്കാൻ കഴിവുള്ള ഡോക്ടർ-രോഗി ആശയവിനിമയ സംവിധാനങ്ങൾ- താഴെത്തട്ടിൽ ആരോഗ്യ സംരക്ഷണ ലഭ്യത ശക്തിപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെ പരിവർത്തന സാധ്യതകളെ പ്രതിഫലിപ്പിക്കുന്നു. കൂടുതൽ ഉൾക്കൊള്ളുന്നതും പൗര കേന്ദ്രീകൃതവുമായ ഡിജിറ്റൽ ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥകളിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പിനെ ഈ സഹകരണം പ്രതിനിധീകരിക്കുന്നു .”

വിവിധ ഭാഷകളിലുള്ള AI സംവിധാനങ്ങൾ, ഡിജിറ്റൽ പൊതു സേവനങ്ങളിലേക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കുന്നതിന് നിർണായകമാണ്. ആയുഷ് മന്ത്രാലയവുമായുള്ള ഈ സഹകരണത്തിലൂടെ, ഇന്ത്യയുടെ വിശാലമായ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം പൗരന്മാരെ അവർക്ക് താല്പര്യമുള്ള ഭാഷകളിൽ പിന്തുണയ്ക്കാൻ സഹായിക്കുന്ന ബഹുഭാഷാ, ശബ്ദ-അധിഷ്ഠിത ആരോഗ്യ സംരക്ഷണ ആവാസവ്യവസ്ഥകൾ നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.” ഡിജിറ്റൽ ഇന്ത്യ ഭാഷണി ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ അമിതാഭ് നാഗ് പറഞ്ഞു.
യോഗ പോർട്ടലും ആയുഷ് ഗ്രിഡ് മാസ്റ്റർ പോർട്ടലായ MAISP-ഉം ഇതിനകം തന്നെ ഭാഷിണി പ്ലഗിൻ സംവിധാനത്തിന്റെ ഒരു പതിപ്പിൽ സംയോജിപ്പിച്ചിട്ടുണ്ടെന്നും രാജ്യത്തുടനീളമുള്ള ഉപയോക്താക്കളിൽ നിന്ന് അവരുടെ പ്രാദേശിക ഭാഷകളിൽ പ്രോത്സാഹജനകമായ നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ആയുഷ് ഗ്രിഡ് ഒഎസ്ഡി ശ്രീ. നമൻ ഗോയൽ പറഞ്ഞു. ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെത്തുടർന്ന്, ആയുഷ് ഗ്രിഡ് സംവിധാനത്തിന് കീഴിലുള്ള എല്ലാ പോർട്ടലുകളും ഭാഷിണിയിൽ ഉൾപ്പെടുത്തുമെന്നും, ഭാഷാ തടസ്സങ്ങൾ മറികടന്ന് രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള ജനങ്ങളിലേക്ക് ആയുഷ് സേവനങ്ങൾ എത്തിച്ചേരാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ വിവിധ ഭാഷകളുടെ ഉൾപ്പെടുത്തലും വിവിധ പ്രദേശങ്ങളിലെ പൗര ഇടപെടലും മെച്ചപ്പെടുത്തുന്നതിനായി ആയുഷ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് ഭാഷിണി വിവർത്തന API-കൾ, സംഭാഷണം, ശബ്ദ സാങ്കേതികവിദ്യകൾ എന്നിവ സംയോജിപ്പിക്കുന്നതിന് ഈ സംരംഭം സഹായിക്കും. ആരോഗ്യ സംരക്ഷണ മേഖലയ്‌ക്കായി പദാവലി നിർമ്മാണത്തിനും, ഭാവിയിലെ ബഹുഭാഷാ AI മാതൃക വികസനത്തിനുമായി,ഇന്ത്യയുടെ ഏകീകൃത ആയുഷ് പദസഞ്ചയ ഡിജിറ്റൽ ശേഖരമായ 'നമസ്‌തെ' പോർട്ടലിനെ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരങ്ങളും ചർച്ച ചെയ്തു .
ആശയവിനിമയത്തിനിടെ, ഡിജിറ്റൽ ഉൾപ്പെടുത്തൽ മെച്ചപ്പെടുത്തുന്നതിനായി ലക്ഷ്യമിട്ടുള്ള നിരവധി പൗര കേന്ദ്രീകൃത ആശയങ്ങൾ ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ പ്രദർശിപ്പിച്ചു. ബഹുഭാഷാ സ്പീച്ച് ഇന്റർഫേസുകൾ ഉപയോഗിച്ചുള്ള AI- അധിഷ്ഠിത ഡോക്ടർ-രോഗി ആശയവിനിമയവും മരുന്നു കുറിപ്പ് സൃഷ്ടിക്കലും, 'ശ്രുത്‌ലെഖി'ലൂടെ യോഗങ്ങളുടെ തത്സമയ രേഖപ്പെടുത്തലും മിനിറ്റ്സ് തയ്യാറാക്കലും, , ബ്ലൂ കോളർ തൊഴിൽ പിന്തുണയ്ക്കുള്ള ശബ്ദ അധിഷ്ഠിത സിവി നിർമ്മാണം, ഇന്ത്യയുടെ പുരാതന കൈയെഴുത്തുപ്രതി പൈതൃകത്തിന്റെ ഡിജിറ്റൈസേഷനും സംരക്ഷണത്തിനും സഹായിക്കുന്ന ഭാഷാ സാങ്കേതിക സംവിധാനങ്ങൾ എന്നിവ പ്രദർശിപ്പിച്ചു.

രാജ്യത്തുടനീളമായി സമഗ്രവും പ്രവേശനക്ഷമവും, പൗര കേന്ദ്രീകൃതവുമായ ഒരു ആയുഷ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് നൂതനഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ആയുഷ് മന്ത്രാലയത്തിന്റെ തുടർച്ചയായ പ്രതിജ്ഞാബദ്ധതയെ ഈ സഹകരണം പ്രതിഫലിപ്പിക്കുന്നു.
****
( റിലീസ് ഐ.ഡി: 2261258)
സന്ദര്‍ശക കൗണ്ടര്‍ : 7