പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ ജീവഹാനിയിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
12 MAY 2026 11:30PM by PIB Thiruvananthpuram
മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി. ഈ ദാരുണമായ സംഭവത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനമറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്തു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
“മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ മതിൽ ഇടിഞ്ഞുവീണുണ്ടായ ജീവഹാനിയിൽ ഞാൻ അതീവ ദുഃഖിതനാണ്. ഈ ദരുണമായ നിമിഷത്തിൽ ദുഃഖാർത്തരായ കുടുംബങ്ങളെ എന്റെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി @narendramodi”
“महाराष्ट्रातील सांगली येथे भिंत कोसळून झालेल्या जीवितहानी बद्दल ऐकून अत्यंत दुःख झाले. या दुःखद प्रसंगी माझ्या संवेदना शोकाकुल कुटुंबीयांसोबत आहेत. जखमी लवकरात लवकर बरे व्हावेत, ही प्रार्थना: पंतप्रधान @narendramodi”
***
SK
(रिलीज़ आईडी: 2260486)
आगंतुक पटल : 29
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada