ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ബാബാ ബന്ദാ സിംഗ് ബഹദൂർ ജിയുടെ സിർഹിന്ദ് വിജയദിനത്തിൽ ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ

പോസ്റ്റഡ് ഓണ്‍: 12 MAY 2026 11:07AM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ, ബാബാ ബന്ദാ സിംഗ് ബഹദൂർ ജിയുടെ സിർഹിന്ദ് വിജയദിനത്തിൽ (സിർഹിന്ദ് ഫത്തേ ദിവസ്) ഹൃദയംഗമമായ ആശംസകൾ നേർന്നു.

'X'-ലെ ഒരു പോസ്റ്റിൽ ശ്രീ അമിത് ഷാ ഇപ്രകാരം കുറിച്ചു : "സ്വധർമത്തോടുള്ള അചഞ്ചല ഭക്തി, മാതൃഭൂമിയോടുള്ള പരിപൂർണ്ണ അർപ്പണബോധം, അനീതിക്കെതിരായ അസാധാരണ ധീരത എന്നിവയുടെ പ്രതീകമായ ബാബാ ബന്ദാ സിംഗ് ബഹദൂർ ജിയുടെ 'സിർഹിന്ദ് ഫത്തേ ദിവസ്' വേളയിൽ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

ബാബാ ബന്ദാ സിംഗ് ബഹദൂർ മനസ്സുകൊണ്ട് സന്ന്യാസിയായിരിക്കുമ്പോൾ തന്നെ ധർമ്മസംരക്ഷണത്തിനായി പോരാടിയ അജയ്യവീരനുമായിരുന്നു. അദ്ദേഹം കർഷകരെ സംഘടിപ്പിക്കുകയും അനീതിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകുകയും ചെയ്തു. മുഗളന്മാരെ പരാജയപ്പെടുത്തിയ അദ്ദേഹം ആത്മാഭിമാനത്തിൻ്റെയും ധീരതയുടെയും വിശ്വാസ സംരക്ഷണത്തിൻ്റെയും അനശ്വരമായ സന്ദേശം നൽകി. എണ്ണമറ്റ ക്രൂരതകൾ അനുഭവിച്ചിട്ടും മതപരിവർത്തനത്തിന് തയ്യാറാകാത്ത അദ്ദേഹത്തിൻ്റെ  ജീവിതം രാഷ്ട്രത്തിൻ്റെയും വിശ്വാസത്തിൻ്റെയും സംരക്ഷണത്തിനുള്ള പ്രചോദനമായി എന്നെന്നും നിലകൊള്ളും."

*****

 

( റിലീസ് ഐ.ഡി: 2260182) സന്ദര്‍ശക കൗണ്ടര്‍ : 7