രാജ്യരക്ഷാ മന്ത്രാലയം
പശ്ചിമേഷ്യൻ വിഷയത്തിൽ രാജ്യരക്ഷാമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അഞ്ചാമത് മന്ത്രിതല യോഗത്തിന്റെ പ്രധാന തീരുമാനങ്ങൾ
പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ക്ഷാമമില്ല: ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ, 60 ദിവസത്തേക്കുള്ള പ്രകൃതിവാതകം, 45 ദിവസത്തേക്കുള്ള എൽപിജി എന്നിവയുടെ റോളിംഗ് സംഭരണമുണ്ട്
പോസ്റ്റഡ് ഓണ്‍:
11 MAY 2026 4:06PM by PIB Thiruvananthpuram
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 2026 മെയ് 11 ന് ന്യൂഡൽഹിയിലെ കർത്തവ്യ ഭവൻ -2 ൽ മന്ത്രിമാരുടെ അനൗപചാരിക സംഘത്തിന്റെ (ഐജിഎം) അഞ്ചാമത് യോഗത്തിൽ രക്ഷാ മന്ത്രി ശ്രീ. രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിച്ചു. മേഖലയിലെ സംഘർഷത്തിൽ ഏറ്റവും പുതിയ സംഭവവികാസങ്ങൾ യോഗം വിലയിരുത്തുകയും അതിന്റെ ആഘാതം ജനങ്ങളെ ഏറ്റവും കുറഞ്ഞ തോതിൽ മാത്രമേ ബാധിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ രാജ്യത്തിന്റെ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു. കേന്ദ്ര രാസ - വളം വകുപ്പ് മന്ത്രി ശ്രീ .ജഗത് പ്രകാശ് നദ്ദ; പെട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ. ഹർദീപ് സിംഗ് പുരി; റെയിൽവേ, വാർത്താ വിതരണ പ്രക്ഷേപണം, ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവ്; പാർലമെന്ററി കാര്യ മന്ത്രി ശ്രീ. കിരൺ റിജിജു; സിവിൽ വ്യോമയാന വകുപ്പ് മന്ത്രി ശ്രീ. കിഞ്ചരപു റാംമോഹൻ നായിഡു, തുറമുഖങ്ങൾ, ഷിപ്പിംഗ് & ജലപാത മന്ത്രി ശ്രീ. സർബാനന്ദ സോനോവാൾ; ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ (സ്വതന്ത്ര ചുമതല) സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

രാജ്യം സുരക്ഷിതമാണെന്നും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഒരു ക്ഷാമവും ഇല്ലെന്നും മന്ത്രിമാരുടെ സംഘത്തെ അറിയിച്ചു.മറ്റ് മിക്ക രാജ്യങ്ങളും ആഭ്യന്തര ഉപഭോഗം ഗണ്യമായി കുറയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ 60 ദിവസത്തെ അസംസ്കൃത എണ്ണയും 60 ദിവസത്തെ പ്രകൃതിവാതകവും 45 ദിവസത്തെ എൽപിജിയും റോളിംഗ് സംഭരണമായി ഉണ്ട്. വിദേശനാണ്യ കരുതൽ ശേഖരം 703 ബില്യൺ ഡോളറാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ശുദ്ധീകരണ രാജ്യവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ നാലാമത്തെ വലിയ കയറ്റുമതി രാജ്യവുമാണ് ഇന്ത്യ. ഇവിടെ നിന്നും 150-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. കൂടാതെ ആഭ്യന്തര ആവശ്യം പൂർണ്ണമായും നിറവേറ്റുന്നുണ്ട് . എന്നാൽ അന്താരാഷ്ട്ര തലത്തിൽ അസംസ്കൃത എണ്ണ വില വളരെ ഉയർന്ന നിരക്കിൽ തുടരുന്നതിനാൽ രാജ്യം വലിയ ചിലവ് വഹിക്കേണ്ടിവരുന്നു . ഇന്ധന സംരക്ഷണം ഈ ഭാരം ലഘൂകരിക്കും. ആഗോള സാമ്പത്തിക തടസ്സങ്ങൾ, വിതരണ ശൃംഖലയിലെ വെല്ലുവിളികൾ, അന്താരാഷ്ട്ര സംഘർഷങ്ങൾ മൂലമുണ്ടാകുന്ന വിലക്കയറ്റം എന്നിവ നേരിടാൻ രാജ്യത്തെ സഹായിക്കുന്നതിന് കൂട്ടായ പ്രവർത്തനം നടത്താൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥന നടത്തിയിട്ടുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനാവശ്യ ഉപഭോഗം കുറയ്ക്കുന്നതിലും അവയുടെ ഉപയോഗത്തിൽ വിവേകം പുലർത്തുന്നതിലും ഊന്നൽ നൽകിയിട്ടുണ്ട്. അങ്ങനെ,നിലവിലും ഭാവിയിലും രാജ്യത്തിന് മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കാനാകും.
സംഘർഷം ആരംഭിച്ച് 70 ദിവസത്തിലേറെയായിട്ടും ആഗോള അസ്ഥിരതയുടെ ഈ കാലഘട്ടത്തിൽ പെട്രോളിയം വില സ്ഥിരമായി നിലനിർത്തിയ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. പല രാജ്യങ്ങളിലും വില 30 മുതൽ 70 ശതമാനം വരെ വർദ്ധിച്ചു. 2026 ലെ ഒന്നാം പാദത്തിൽ ഏകദേശം 2 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.എന്നാൽ ഇന്ത്യയിലെ എണ്ണ വിപണന കമ്പനികൾ പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടം വഹിക്കുന്നത് ഏറ്റെടുത്തിട്ടുള്ളതിനാൽ ആഗോളതലത്തിൽ ഭീമമായ വില വർധനയുടെ ഭാരം ഇന്ത്യയിലെ പൗരന്മാരിലേക്ക് കൈമാറുന്നില്ല.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല.ഇന്ധന ചില്ലറ വിൽപ്പനശാലകളിൽ തിരക്കുകൂട്ടേണ്ട സാഹചര്യവും നിലവിലില്ലെന്ന് അറിയിച്ചു .

ജനങ്ങൾക്ക് മതിയായ അളവിൽ കൂടുതൽ അവശ്യവസ്തുക്കളുടെ സംഭരണമുണ്ട്. പ്രതിസന്ധി നീണ്ടുനിന്നാൽ ദീർഘകാലത്തേക്കുള്ള വിഭവ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഇപ്പോഴത്തെ കരുതൽ സംരക്ഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രിമാരെ അറിയിച്ചു. ഉല്പന്നങ്ങളുടെ വിതരണം മികച്ച രീതിയിൽ നടക്കുന്നു. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകുകയോ ഇന്ധനവും മറ്റ് ഉൽപ്പന്നങ്ങളും അമിതമായി വാങ്ങുകയോ ചെയ്യേണ്ടതില്ല.
പ്രധാനമന്ത്രിയുടെ അഭ്യർത്ഥന താഴെത്തട്ടിൽ നടപ്പിലാക്കുന്നതിന് കൃത്യമായ നടപടികൾ സ്വീകരിക്കാൻ രക്ഷാ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രധാനമന്ത്രി 2026 മെയ് 10 ന്, മെട്രോകളും പൊതുഗതാഗതവും കാർ പൂളിoഗ് പോലുള്ള സൗകര്യങ്ങൾ ഉപയോഗിക്കാനും പെട്രോൾ, ഡീസൽ എന്നിവയുടെ ഉപഭോഗം കുറയ്ക്കാനും ജനങ്ങളോട് ആഹ്വാനം ചെയ്തു. അനാവശ്യ വിദേശ യാത്രകൾ ഒഴിവാക്കി വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കാനും, ആഭ്യന്തര വിനോദസഞ്ചാരവും ഇന്ത്യയ്ക്കുള്ളിലെ ആഘോഷങ്ങളും തിരഞ്ഞെടുക്കാനും, ഒരു വർഷത്തേക്ക് അത്യാവശ്യമല്ലെങ്കിൽ സ്വർണം വാങ്ങലുകൾ ഒഴിവാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. രാസവള ഉപയോഗം 50 ശതമാനം കുറയ്ക്കാനും, പ്രകൃതിദത്ത കൃഷി രീതികൾ സ്വീകരിക്കാനും, മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാനും ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും, കൃഷിയിൽ ഡീസൽ പമ്പുകൾക്ക് പകരം സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ജലസേചന പമ്പുകൾ ഉപയോഗിക്കാനും അദ്ദേഹം കർഷകരോട് അഭ്യർത്ഥിച്ചു. "ഇന്ധനക്ഷമത, പൊതു അവബോധം, ഉത്തരവാദിത്വമുള്ള ഉപഭോഗ രീതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും ഏകോപനത്തോടെ കണ്ടെത്തണം ," ശ്രീ രാജ്‌നാഥ് സിംഗ് പറഞ്ഞു.
യോഗത്തിനുശേഷം എല്ലാ അവശ്യവസ്തുക്കളുടെയും വിതരണം ഉറപ്പാക്കുന്നതിന് ഗവൺമെൻറ് നടത്തുന്ന പ്രവർത്തനങ്ങളെ ശ്രീ രാജ്‌നാഥ് സിംഗ് 'എക്‌സി'ൽ അഭിനന്ദിച്ചു. വിതരണ ശൃംഖലകളിൽ ക്ഷാമമോ തടസ്സങ്ങളോ ഉണ്ടാകാതിരിക്കാൻ എല്ലാ നടപടികളും കൃത്യമായി സ്വീകരിച്ചിരിക്കുന്നതിനാൽ, ശാന്തത പാലിക്കാനും ഏതെങ്കിലും തരത്തിലുള്ള പരിഭ്രാന്തി ഒഴിവാക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഊർജ്ജ ലഭ്യത തടസ്സമില്ലാതെ തുടരുക, സാമ്പത്തിക സ്ഥിരത നിലനിർത്തുക, സമുദ്ര വ്യാപാര മാർഗങ്ങൾ സുരക്ഷിതമായി തുടരുക എന്നിവ ഉറപ്പാക്കുന്നതിലാണ് നിലവിലെ ഘട്ടത്തിൽ ഇന്ത്യ പ്രാഥമികമായി ഊന്നൽ നൽകുന്നതെന്ന് രക്ഷാ മന്ത്രി പറഞ്ഞു . എല്ലാ സാഹചര്യങ്ങളെയും നേരിടാൻ എല്ലാ കക്ഷികളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ഇന്ത്യയുടെ ഇന്ധന മിശ്രിത പരിവർത്തന പ്രക്രിയ ത്വരിതപ്പെടുത്തുക, പുനരുപയോഗിക്കാവുന്ന ബദൽ ഊർജ്ജ സ്രോതസ്സുകൾ വേഗത്തിൽ വികസിപ്പിക്കുക, കൂടുതൽ വിശ്വസനീയവും വൈവിധ്യപൂർണ്ണവുമായ ഊർജ്ജ വിതരണ മാർഗങ്ങൾ തിരിച്ചറിയുക, ഊർജ്ജ കാര്യക്ഷമത സാങ്കേതികവിദ്യകളിൽ നിക്ഷേപം വർദ്ധിപ്പിക്കുക എന്നിവ അടിയന്തിര അനിവാര്യതയാണെന്ന് ശ്രീ രാജ്‌നാഥ് സിംഗ് എടുത്തു പറഞ്ഞു . ഭാവിയിലെ ഊർജ്ജ സുരക്ഷ പരിഗണിച്ചുകൊണ്ട് , വിതരണ ശൃംഖലയിലെ തടസ്സങ്ങളിൽ നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തന്ത്രപരമായ കരുതൽ രീതികൾ പ്രയോഗത്തിൽ വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പരസ്പരബന്ധിതമായ ഇന്നത്തെ ആഗോള പരിതസ്ഥിതിയിൽ ഏതെങ്കിലും തരത്തിലുള്ള അന്താരാഷ്ട്ര പ്രതിസന്ധി എല്ലാ രാജ്യങ്ങളെയും നേരിട്ടോ അല്ലാതെയോ ബാധിക്കുമെന്നതിനാൽ പശ്ചിമേഷ്യൻ സാഹചര്യത്തെ ഒറ്റപ്പെട്ട സംഭവമായി മാത്രം കാണരുതെന്ന് രക്ഷാ മന്ത്രി ഉറപ്പിച്ചു പറഞ്ഞു. പ്രതിസന്ധിയെ തന്ത്രപരമായി മുൻകൂട്ടി കണ്ടു വിലയിരുത്തൽ, സാഹചര്യ ആസൂത്രണം, ഗവണ്മെന്റിന്റെ തയ്യാറെടുപ്പ് സമയബന്ധിതമായി നടപ്പാക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
എം.എസ്.എം.ഇകൾ ഉൾപ്പെടെയുള്ള വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനായി പ്രത്യേകമായി സ്വീകരിച്ച സമീപകാല നയ നടപടികളെക്കുറിച്ച് ഐ.ജി.ഒ.എമ്മിനെ അറിയിച്ചു. എംഎസ്‌എംഇകൾ ഉൾപ്പെടെയുള്ള വ്യവസായത്തിന് ലിക്വിഡിറ്റി പിന്തുണ നൽകുന്നതിനായി, 2026 മെയ് 05 ന് കേന്ദ്ര മന്ത്രിസഭാ യോഗം 'എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി' പദ്ധതി 5.0 അംഗീകരിച്ചു. മൊത്തം 2,55,000 കോടി രൂപയുടെ അധിക വായ്പ പ്രവാഹമെന്ന ലക്ഷ്യത്തോടെയാണിത് വിഭാവനം ചെയ്തത്. എംഎസ്‌എംഇകൾക്ക് 100% വായ്പ ഗ്യാരണ്ടി പരിരക്ഷ നൽകുന്നതിനും വിമാന മേഖലയ്ക്കും എംഎസ്‌എംഇ ഇതര മേഖലയ്ക്കും 90% വായ്പ ഗ്യാരണ്ടി നൽകുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നത്.
കൂടാതെ, പൊതു സംഭരണ കരാറുകളിലെ 'ഫോഴ്‌സ്-മജ്യൂർ' (അപ്രതീക്ഷിത സംഭവങ്ങൾ) പോലുള്ള അപകടസാധ്യതകളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശം നൽകണമെന്ന വ്യവസായത്തിന്റെ ആവശ്യം കണക്കിലെടുത്ത്, ധനകാര്യ മന്ത്രാലയം, നിലവിലുള്ള പ്രതിസന്ധിയെ 'ഫോഴ്‌സ് മജ്യൂറിന്റെ' പരിഗണനയിൽ യുദ്ധമായി കണക്കാക്കണമെന്ന് നിർദേശം നൽകി. ഇതിൽ ധനകാര്യ ചെലവ് വകുപ്പിന്റെ സർക്കുലർ ഉൾപ്പെടെ, ഫോഴ്‌സ് മജ്യൂറുമായി ബന്ധപ്പെട്ട ആശ്വാസ നടപടികളും പ്രാപ്തമാക്കിയിട്ടുണ്ട്. 2026 ഫെബ്രുവരി 28 മുതൽ പ്രവർത്തന സമയപരിധി 2-4 മാസത്തേക്ക് നീട്ടാനും ധാരണയായി.
വള ലഭ്യത കൃത്യമായി തുടരുന്നുവെന്നും ആവശ്യകതകൾക്ക് അനുസരിച്ച് വിതരണങ്ങൾ നടക്കുന്നതായും ഐജിഒഎമ്മിനെ അറിയിച്ചു. രാജ്യത്തെ വളങ്ങളുടെ മൊത്തത്തിലുള്ള സംഭരണ സ്ഥിതി ഇപ്രകാരമാണ് (ലക്ഷം ടൺ):
|
Product
|
Stock As
on 11.05.2026
|
Stock As
on 11.05.2025
|
|
Urea
|
76.65
|
75.48
|
|
DAP
|
22.52
|
14.87
|
|
NPKs
|
60.42
|
48.32
|
|
SSP
|
26.99
|
26.92
|
|
MOP
|
13.07
|
12.99
|
|
Total
|
199.65
|
178.58
|
2026 ലെ ഖാരിഫ് കാലയളവിൽ വളത്തിന്റെ ആവശ്യകത ഡിഎ & എഫ്ഡബ്ല്യു 390.54 എൽഎംടി ആയി വിലയിരുത്തിയിട്ടുണ്ട്. ഇന്നത്തെ സംഭരണം ഏകദേശം 199.65 എൽഎംടി (51% ൽ കൂടുതൽ)ആണ്. സാധാരണ സംഭരണ നിലയായ ഏകദേശം 33% എന്നതിനേക്കാൾ വളരെ കൂടുതലാണിത്. ഇത് മെച്ചപ്പെട്ട ആസൂത്രണം, മുൻകൂർ സംഭരണം, ഗവൺമെന്റിന്റെ കാര്യക്ഷമമായ ലോജിസ്റ്റിക്സ് പരിപാലനം എന്നിവയെ പ്രതിഫലിപ്പിക്കുന്നു.
പ്രതിസന്ധിക്കുശേഷം ആഭ്യന്തരമായി ഉൽപ്പാദനവും വളങ്ങളുടെ ഇറക്കുമതിയും (ലക്ഷം ടൺ):
|
Product
|
Domestic production after crisis (01.03.2026 to 10.05.26)
|
Domestic production (01.03.2025 to 10.05.25)
|
|
Urea
|
46.28
|
54.98
|
|
DAP
|
6.20
|
5.56
|
|
NPKs
|
15.57
|
22.03
|
|
SSP
|
8.73
|
9.44
|
|
Total
|
76.78
|
92.01
|
Sale of Fertilizers (Lakh Tons):
|
Product
|
Sale 01.03.26 to 10.05.26
|
Sale 01.03.25 to
10.05.25
|
|
Urea
|
38.94
|
34.60
|
|
DAP
|
9.40
|
6.17
|
|
NPKs
|
14.25
|
11.71
|
|
SSP
|
5.52
|
4.28
|
|
MOP
|
3.08
|
2.89
|
|
Total
|
71.19
|
59.65
|
*****
( റിലീസ് ഐ.ഡി: 2260180)
സന്ദര്‍ശക കൗണ്ടര്‍ : 14