പഞ്ചായത്തീരാജ് മന്ത്രാലയം
2025-ലെ ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ശ്രദ്ധേയനേട്ടം കൈവരിച്ച് 17 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
42 പഞ്ചായത്തുകളെ ആദരിക്കും; ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങളിൽ കർണാടകയ്ക്ക് 6 അവാർഡുകൾ, ആന്ധ്രാപ്രദേശും ഒഡിഷയും 5 പുരസ്കാരങ്ങൾ വീതം നേടി
മികച്ച ജില്ലാ പഞ്ചായത്തുകൾക്ക് 5 കോടി രൂപ വരെ പുരസ്കാരം ലഭിക്കും; മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്തുകൾക്കുള്ള ഒന്നാം സമ്മാനം 1 കോടി രൂപ
പോസ്റ്റഡ് ഓണ്‍:
09 MAY 2026 3:53PM by PIB Thiruvananthpuram
പഞ്ചായത്തീരാജ് മന്ത്രാലയം (MoPR) 2025-ലെ ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങൾ (NPA-2025) പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള 42 പഞ്ചായത്തുകളാണ് വിവിധ വിഭാഗങ്ങളിലായി പുരസ്കാരത്തിന് അർഹമായത്. അവാർഡ് വിതരണ ചടങ്ങ് 2026 ജൂൺ 3-ന് ന്യൂഡൽഹിയിൽ നടക്കും.
ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങൾ പ്രധാനമായും രണ്ട് വിഭാഗങ്ങളിലായാണ് നൽകപ്പെടുന്നത്. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണവുമായി (LSDGs) ബന്ധപ്പെട്ട 9 പ്രമേയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്തുകളെ ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സതത് വികാസ് പുരസ്കാർ (DDUPSVP) നൽകി ആദരിക്കും. 9 വികസന പ്രമേയങ്ങളിൽ ഓരോ പ്രമേയത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് പുരസ്കാരം നൽകുന്നു. ദാരിദ്ര്യരഹിതവും മെച്ചപ്പെട്ട ഉപജീവനവുമുള്ള പഞ്ചായത്ത്, ആരോഗ്യമുള്ള പഞ്ചായത്ത്, ശിശുസൗഹൃദ പഞ്ചായത്ത്, ജലസമൃദ്ധമായ പഞ്ചായത്ത്,
വൃത്തിയുള്ളതും ഹരിതാഭവുമായ പഞ്ചായത്ത്,
സ്വയംപര്യാപ്തമായ അടിസ്ഥാനസൗകര്യങ്ങളുള്ള പഞ്ചായത്ത്,
സാമൂഹ്യനീതിയും സാമൂഹ്യസുരക്ഷയുമുള്ള പഞ്ചായത്ത്, മികച്ച ഭരണനിർവഹണമുള്ള പഞ്ചായത്ത്, സ്ത്രീസൗഹൃദ പഞ്ചായത്ത് എന്നിങ്ങനെയാണ് പുരസ്കാരങ്ങൾ നൽകുന്നത്. NPA-2025 പ്രകാരം, 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 34 ഗ്രാമപഞ്ചായത്തുകളെയാണ് ഈ വിഭാഗത്തിൽ തിരഞ്ഞെടുത്തത് (ഇതിൽ സംയുക്ത വിജയികളും ഉൾപ്പെടുന്നു). പഞ്ചായത്ത് അഡ്വാൻസ്മെന്റ് ഇൻഡക്സ് (PAI) 2.0 സ്കോറുകളുടെ അടിസ്ഥാനത്തിലാണ് ഈ പ്രമേയാധിഷ്ഠിത അവാർഡുകൾ നിശ്ചയിച്ചിരിക്കുന്നത്. നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്കാർ (NDSPSVP) ആണ് രണ്ടാം വിഭാഗം. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിൽ മൊത്തത്തിലുള്ള മികച്ച പ്രകടനം കണക്കിലെടുത്താണ് ഈ പുരസ്കാരം നൽകുന്നത്. NPA-2025-ൽ ആകെ 8 പഞ്ചായത്തുകളെയാണ് ഈ വിഭാഗത്തിൽ തിരഞ്ഞെടുത്തത്. മികച്ച ജില്ലാ പഞ്ചായത്ത് 3 എണ്ണം, മികച്ച ബ്ലോക്ക് പഞ്ചായത്ത് 2 എണ്ണം,
മികച്ച ഗ്രാമപഞ്ചായത്ത് 3 എണ്ണം എന്നിങ്ങനെയാണ് പുരസ്കാരങ്ങൾ.
ദേശീയ ഗ്രാമ സ്വരാജ് അഭിയാൻ (RGSA) എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയുടെ ഭാഗമായ 'ഇൻസെന്റീവൈസേഷൻ ഓഫ് പഞ്ചായത്ത്‌സ്' (IoP) സ്കീമിന് കീഴിലാണ് ഈ പുരസ്കാരങ്ങൾ നൽകുന്നത്. അവാർഡ് ലഭിക്കുന്ന പഞ്ചായത്തുകൾക്ക് അവയുടെ വിഭാഗവും തലവും അനുസരിച്ച് 50 ലക്ഷം രൂപ മുതൽ 5 കോടി രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും. 2025 ഏപ്രിലിൽ നടന്ന ദേശീയ പഞ്ചായത്തീരാജ് ദിനാഘോഷ വേളയിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി താഴെ പറയുന്ന പ്രത്യേക വിഭാഗങ്ങളിലുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തിരുന്നു:
- ക്ലൈമറ്റ് ആക്ഷൻ സ്പെഷ്യൽ പഞ്ചായത്ത് അവാർഡ് (CASPA)
- ആത്മനിർഭർ പഞ്ചായത്ത് സ്പെഷ്യൽ അവാർഡ് (ANPSA)
- പഞ്ചായത്ത് ക്ഷമതാ നിർമാണ സർവോത്തം സംസ്ഥാൻ പുരസ്കാർ (PKNSSP)
ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങൾ 2025
|
ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സതത് വികാസ് പുരസ്കാർ–2025
|
|
ക്രമ നമ്പർ
|
പുരസ്കാരം പ്രമേയം/വിഭാഗം
|
സംസ്ഥാനം/കേന്ദ്ര ഭരണ പ്രദേശം
|
റാങ്ക്
|
അവാർഡ് നേടിയ ഗ്രാമ പഞ്ചായത്ത് (ബ്ലോക്ക്, ജില്ല)
|
സമ്മാന തുക (₹ കോടിയിൽ)
|
|
1
|
ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനമുള്ളതുമായ പഞ്ചായത്ത്
|
കർണാടക
|
1
|
മുദ്രദി (ഹെബ്രി, ഉഡുപ്പി)
|
1.00
|
|
2
|
ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനമുള്ളതുമായ പഞ്ചായത്ത്
|
ആന്ധ്ര പ്രദേശ്
|
2
|
ചെമ്മുള്ളപ്പള്ളി (ഖാജിപ്പെട്ട്, Y.S.R.)
|
0.75
|
|
3
|
ദാരിദ്ര്യമുക്തവും മെച്ചപ്പെട്ട ഉപജീവനമുള്ളതുമായ പഞ്ചായത്ത്
|
സിക്കിം
|
3
|
ഗ്യാൽഷിങ് ഒംചുങ് (ഗ്യാൽഷിങ്)
|
0.50
|
|
4
|
ആരോഗ്യമുള്ള പഞ്ചായത്ത്
|
ത്രിപുര
|
1
|
കഞ്ചൻബാരി (കുമാർഘാട്ട്, ഉനാകോടി)
|
1.00
|
|
5
|
ആരോഗ്യമുള്ള പഞ്ചായത്ത്
|
കർണാടക
|
2
|
വന്ദ്സെ (കുന്ദാപുര, ഉഡുപ്പി)
|
0.75
|
|
6
|
ആരോഗ്യമുള്ള പഞ്ചായത്ത്
|
കേരളം
|
3
|
നിരണം (പുളിക്കീഴ്, പത്തനംതിട്ട)
|
0.25
|
|
7
|
ആരോഗ്യമുള്ള പഞ്ചായത്ത്
|
ഒഡിഷ
|
3
|
പൊട്ടലംപുർ (ഛത്രപുർ, ഗഞ്ജം)
|
0.25
|
|
8
|
ശിശുസൗഹൃദ പഞ്ചായത്ത്
|
മഹാരാഷ്ട്ര
|
1
|
ഈറ്റ്ഗാവ് (പു) (ഭണ്ഡാര, ഭണ്ഡാര)
|
1.00
|
|
9
|
ശിശുസൗഹൃദ പഞ്ചായത്ത്
|
കർണാടക
|
2
|
ഹലനായകനഹള്ളി (ബംഗളൂരു ഈസ്റ്റ്, ബംഗളൂരു അർബൻ)
|
0.75
|
|
10
|
ശിശുസൗഹൃദ പഞ്ചായത്ത്
|
കേരളം
|
3
|
ഒറ്റൂർ (വർക്കല, തിരുവനന്തപുരം)
|
0.50
|
|
11
|
ജലസമൃദ്ധമായ പഞ്ചായത്ത്
|
മഹാരാഷ്ട്ര
|
1
|
ഖാരിവാലി (ഖലാപുർ, റായ്ഗഢ്)
|
1.00
|
|
12
|
ജലസമൃദ്ധമായ പഞ്ചായത്ത്
|
കർണാടക
|
2
|
മദമക്കി (ഹെബ്രി, ഉഡുപ്പി)
|
0.75
|
|
13
|
ജലസമൃദ്ധമായ പഞ്ചായത്ത്
|
ഒഡിഷ
|
3
|
പഡുവ (ചമ്പുവ, കെന്ദുഝാർ)
|
0.50
|
|
14
|
സംശുദ്ധ - ഹരിത പഞ്ചായത്ത്
|
മിസോറം
|
1
|
കാവർത്താഹ് നോർത്ത്
|
1.00
|
|
15
|
സംശുദ്ധ - ഹരിത പഞ്ചായത്ത്
|
അസം
|
2
|
ജുമർമുർ (കഠിയാടോലി, നാഗാവ്)
|
0.375
|
|
16
|
സംശുദ്ധ - ഹരിത പഞ്ചായത്ത്
|
ഒഡിഷ
|
2
|
ഹാഥീബന്ധ (ലാഠീകട, സുന്ദർഗഢ്)
|
0.375
|
|
17
|
സംശുദ്ധ - ഹരിത പഞ്ചായത്ത്
|
ഛത്തീസ്ഗഢ്
|
3
|
സർദിഹ് (ബാഗിച, ജഷ്‌പുർ)
|
0.25
|
|
18
|
സംശുദ്ധ - ഹരിത പഞ്ചായത്ത്
|
ഹിമാചൽ പ്രദേശ്
|
3
|
ലോഹാർദി (ബൽഹ്, മണ്ഡി)
|
0.25
|
|
19
|
പഞ്ചായത്തിലെ സ്വയംപര്യാപ്ത അടിസ്ഥാനസൗകര്യങ്ങൾ
|
കേരളം
|
1
|
മേലുകാവ് (ഈരാറ്റുപേട്ട, കോട്ടയം)
|
1.00
|
|
20
|
പഞ്ചായത്തിലെ സ്വയംപര്യാപ്ത അടിസ്ഥാനസൗകര്യങ്ങൾ
|
അസം
|
2
|
ഹുഗ്രീജൻ (തേംഗാഘാട്ട്, ഡിബ്രൂഗഢ്)
|
0.75
|
|
21
|
പഞ്ചായത്തിലെ സ്വയംപര്യാപ്ത അടിസ്ഥാനസൗകര്യങ്ങൾ
|
ആന്ധ്ര പ്രദേശ്
|
3
|
ഗുണ്ഡാമാല (കോഠാ പട്ടണം, പ്രകാശം)
|
0.25
|
|
22
|
പഞ്ചായത്തിലെ സ്വയംപര്യാപ്ത അടിസ്ഥാനസൗകര്യങ്ങൾ
|
കർണാടക
|
3
|
സാനൂർ (കരകൽ, ഉഡുപ്പി)
|
0.25
|
|
23
|
സാമൂഹ്യനീതിയും സാമൂഹ്യ സുരക്ഷയുമുള്ള പഞ്ചായത്ത്
|
ഹിമാചൽ പ്രദേശ്
|
1
|
ഷാംഷാ (ലാഹോൽ, ലാഹോൽ & സ്പീതി)
|
1.00
|
|
24
|
സാമൂഹ്യനീതിയും സാമൂഹ്യ സുരക്ഷയുമുള്ള പഞ്ചായത്ത്
|
മഹാരാഷ്ട്ര
|
2
|
ചംഭരലി (ഖലാപുർ, റായ്ഗഢ്)
|
0.375
|
|
25
|
സാമൂഹ്യനീതിയും സാമൂഹ്യ സുരക്ഷയുമുള്ള പഞ്ചായത്ത്
|
ഒഡിഷ
|
2
|
മന്ദാർ (പോലോസാര, ഗഞ്ജാം)
|
0.375
|
|
26
|
സാമൂഹ്യനീതിയും സാമൂഹ്യ സുരക്ഷയുമുള്ള പഞ്ചായത്ത്
|
ജമ്മു കശ്മീർ
|
3
|
വാഗൂറ (B.K. പൊര, ബുഡ്‌ഗാം)
|
0.25
|
|
27
|
സാമൂഹ്യനീതിയും സാമൂഹ്യ സുരക്ഷയുമുള്ള പഞ്ചായത്ത്
|
കർണാടക
|
3
|
ഹകലാഡി (കുന്ദാപുര, ഉഡുപ്പി)
|
0.25
|
|
28
|
മികച്ച ഭരണ നിർവഹണമുള്ള പഞ്ചായത്ത്
|
ആന്ധ്ര പ്രദേശ്
|
1
|
ശൃംഗവരം (നാഥാവരം, വിശാഖപട്ടണം)
|
1.00
|
|
29
|
മികച്ച ഭരണ നിർവഹണമുള്ള പഞ്ചായത്ത്
|
മഹാരാഷ്ട്ര
|
2
|
നിംബാലേ ( ചാന്ദ്‌വഡ്, നാസിക്)
|
0.75
|
|
30
|
മികച്ച ഭരണ നിർവഹണമുള്ള പഞ്ചായത്ത്
|
തെലങ്കാന
|
3
|
മൊതുകുപ്പല്ലേ (കോട്ടേപ്പള്ളി, വികാരാബാദ്)
|
0.50
|
|
31
|
സ്ത്രീസൗഹൃദ പഞ്ചായത്ത്
|
ആന്ധ്ര പ്രദേശ്
|
1
|
ബൊക്കാസം പാലം (ശ്രീകാലാ ഹസ്തി, തിരുപ്പതി)
|
1.00
|
|
32
|
സ്ത്രീസൗഹൃദ പഞ്ചായത്ത്
|
ഝാർഖണ്ഡ്
|
2
|
കിഴക്കൻ ഝികർഹാട്ടി ( പാക്കുർ, പാക്കുർ)
|
0.75
|
|
33
|
സ്ത്രീസൗഹൃദ പഞ്ചായത്ത്
|
തെലങ്കാന
|
3
|
ഫസൽവാഡി (സാംഗാറെഡ്ഡി, സാംഗാറെഡ്ഡി)
|
0.25
|
|
34
|
സ്ത്രീസൗഹൃദ പഞ്ചായത്ത്
|
ത്രിപുര
|
3
|
ബൈകുണ്ഠപുർ (ഹെസാമാര, പശ്ചിമ ത്രിപുര)
|
0.25
|
|
നാനാജി ദേശ്മുഖ് സർവോത്തം പഞ്ചായത്ത് സതത് വികാസ് പുരസ്കാർ–2025
|
|
Sl. No.
|
പുരസ്കാരം പ്രമേയം/വിഭാഗം
|
സംസ്ഥാനം/കേന്ദ്ര ഭരണ പ്രദേശം
|
റാങ്ക്
|
പുരസ്കാരം നേടിയ പഞ്ചായത്ത്
|
സമ്മാന തുക (₹ കോടിയിൽ)
|
|
35
|
മികച്ച ജില്ലാ പഞ്ചായത്ത്
|
ത്രിപുര
|
1
|
സെപാജിഹാല
|
5.00
|
|
36
|
മികച്ച ജില്ലാ പഞ്ചായത്ത്
|
ഒഡിഷ
|
2
|
ഗഞ്ജം
|
3.00
|
|
37
|
മികച്ച ജില്ലാ പഞ്ചായത്ത്
|
തമിഴ്‌നാട്
|
3
|
കോയമ്പത്തൂർ
|
2.00
|
|
38
|
മികച്ച ബ്ലോക്ക് പഞ്ചായത്ത്
|
കേരളം
|
1
|
ഹരിപ്പാട് (ആലപ്പുഴ)
|
2.00
|
|
39
|
മികച്ച ബ്ലോക്ക് പഞ്ചായത്ത്
|
ആന്ധ്ര പ്രദേശ്
|
3
|
കുപ്പം (ചിത്തൂർ)
|
1.50
|
|
40
|
മികച്ച ഗ്രാമ പഞ്ചായത്ത്
|
അസം
|
1
|
ന്യൂ നാപം (ഗഭോരു, സോനിത്പുർ)
|
1.50
|
|
41
|
മികച്ച ഗ്രാമ പഞ്ചായത്ത്
|
ബിഹാർ
|
2
|
ടെൽക്കപ്പ് (റോഹ്താസ്, റോഹ്താസ്)
|
1.25
|
|
42
|
മികച്ച ഗ്രാമ പഞ്ചായത്ത്
|
ഉത്തർ പ്രദേശ്
|
3
|
ബിർഹാരൂ (സൈയാൻ, ആഗ്ര)
|
1.00
|
ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങളെക്കുറിച്ച്
ഗ്രാമീണ ഇന്ത്യയിൽ ഏവരെയും ഉൾക്കൊള്ളുന്നതും പങ്കാളിത്തത്തോടു കൂടിയതും സുസ്ഥിരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി, മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പഞ്ചായത്തുകളെ ആദരിക്കുന്നതിനും അവർക്ക് പ്രോത്സാഹനം നൽകുന്നതിനുമായാണ് പഞ്ചായത്തീരാജ് മന്ത്രാലയം വർഷം തോറും ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങൾ നൽകുന്നത്. പുതുക്കിയ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ (RGSA) പദ്ധതിയുടെ 'ഇൻസെന്റീവൈസേഷൻ ഓഫ് പഞ്ചായത്ത്‌സ്' എന്ന ഘടകത്തിന് കീഴിലാണ് ഈ പുരസ്കാരങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. പ്രാദേശിക ഭരണം മെച്ചപ്പെടുത്തുന്നതിനും സേവന വിതരണം കാര്യക്ഷമമാക്കുന്നതിനും സമൂഹത്തിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പഞ്ചായത്തുകളെ ഈ അവാർഡുകൾ പ്രേരിപ്പിക്കുന്നു. 2023-ൽ പുരസ്കാരങ്ങളുടെ ചട്ടക്കൂട് പരിഷ്കരിക്കുകയും സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവൽക്കരണവുമായി (Localization of SDGs - LSDGs) ബന്ധപ്പെട്ട 9 പ്രമേയങ്ങളുമായി ഇതിനെ ബന്ധിപ്പിക്കുകയും ചെയ്തു. ഡേറ്റയുടെ അടിസ്ഥാനത്തിലുള്ള സുതാര്യമായ വിലയിരുത്തലിലൂടെ ഓരോ പഞ്ചായത്തിന്റെയും പ്രവർത്തനങ്ങൾ കൂടുതൽ കൃത്യമായി വിശകലനം ചെയ്യുന്നു. ദേശീയ മുൻഗണനകളെ താഴെത്തട്ടിൽ ഫലപ്രദമായ പ്രവർത്തനങ്ങളാക്കി മാറ്റുന്നതിൽ പഞ്ചായത്തുകൾക്കുള്ള പങ്ക് ഈ പുരസ്കാരങ്ങൾ ശക്തിപ്പെടുത്തുന്നു. 2047-ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഗ്രാമപഞ്ചായത്തുകളുടെ കരുത്ത് വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
-NK-
( റിലീസ് ഐ.ഡി: 2259492)
സന്ദര്‍ശക കൗണ്ടര്‍ : 6