പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ പൊചീഷേ ബോയ്ശാഖ് വേളയിൽ അദ്ദേഹത്തിന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 09 MAY 2026 9:10AM by PIB Thiruvananthpuram

പൊചീഷേ ബോയ്ശാഖിന്റെ വിശേഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന് ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു.

അസാമാന്യ പ്രതിഭയുള്ള എഴുത്തുകാരനും ചിന്തകനും കവിയുമായിരുന്നു ഗുരുദേവ് ടാഗോറെന്നും, അതോടൊപ്പം തന്നെ മികച്ച ദാർശനികൻ, വിദ്യാഭ്യാസ വിചക്ഷണൻ, കലാകാരൻ, ഭാരതീയ നാഗരികതയുടെ കാലാതീതമായ ശബ്ദം എന്നീ നിലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

മാനവികതയുടെ ആഴമേറിയ വികാരങ്ങൾക്കും ഇന്ത്യൻ സംസ്കാരത്തിന്റെ ഉദാത്തമായ ആശയങ്ങൾക്കും ഗുരുദേവ് ടാഗോർ ആവിഷ്കാരം നൽകിയതായി പ്രധാനമന്ത്രി പറഞ്ഞു. പുതിയ ചിന്തകൾ, സർഗ്ഗാത്മക ഊർജ്ജം, സാംസ്കാരിക ആത്മവിശ്വാസം എന്നിവയിലൂടെ ഗുരുദേവ് സമൂഹത്തെ സമ്പന്നമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഴമേറിയ ബഹുമാനത്തോടും നന്ദിയോടും കൂടിയാണ് രാജ്യം ഗുരുദേവ് ടാഗോറിനെ സ്മരിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ഗുരുദേവിന്റെ ചിന്തകൾ മനസ്സുകളെ പ്രകാശിപ്പിക്കുന്നത് തുടരുമെന്നും ജനങ്ങളുടെ പരിശ്രമങ്ങളിൽ അവർക്ക് വഴികാട്ടിയാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

"ഇന്ന് പൊചീഷേ ബോയ്ശാഖിന്റെ സവിശേഷ വേളയിൽ, ഗുരുദേവ് ടാഗോറിന് ഞങ്ങൾ ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.

അസാമാന്യ പ്രതിഭയുള്ള എഴുത്തുകാരനും ചിന്തകനും കവിയുമായിരുന്നു ഗുരുദേവ് ടാഗോർ. മികച്ച ദാർശനികൻ, വിദ്യാഭ്യാസ വിചക്ഷണൻ, കലാകാരൻ, ഭാരതീയ നാഗരികതയുടെ ആത്മാവിന്റെ കാലാതീതമായ ശബ്ദം എന്നീ നിലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. മാനവികതയുടെ ആഴമേറിയ വികാരങ്ങൾക്കും നമ്മുടെ സംസ്കാരത്തിന്റെ ഉദാത്തമായ ആശയങ്ങൾക്കും അദ്ദേഹം ആവിഷ്കാരം നൽകി. പുതിയ ചിന്തകൾ, സർഗ്ഗാത്മക ഊർജ്ജം, സാംസ്കാരിക ആത്മവിശ്വാസം എന്നിവയിലൂടെ അദ്ദേഹം നമ്മുടെ സമൂഹത്തെ സമ്പന്നമാക്കി.

ആഴമേറിയ ബഹുമാനത്തോടും നന്ദിയോടും കൂടി ഞങ്ങൾ അദ്ദേഹത്തെ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ ചിന്തകൾ മനസ്സുകളെ പ്രകാശിപ്പിക്കുന്നത് തുടരുകയും നമ്മുടെ പരിശ്രമങ്ങളിൽ നമുക്ക് വഴികാട്ടിയാവുകയും ചെയ്യട്ടെ."

-NK-

( റിലീസ് ഐ.ഡി: 2259297) സന്ദര്‍ശക കൗണ്ടര്‍ : 6