തെരഞ്ഞെടുപ്പ് കമ്മീഷന്‍
നിയമസഭകളിലേക്ക് നടന്ന പൊതുതെരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പും 2026
പോസ്റ്റഡ് ഓണ്‍:
08 MAY 2026 1:24PM by PIB Thiruvananthpuram
1.2026 മെയ് 6 ന് അവസാനിച്ച നിയമസഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുകളുടെയും ഉപതെരഞ്ഞെടുപ്പുകളുടെയും ഇൻഡെക്സ് കാർഡുകളും സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടുകളും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. വോട്ടെടുപ്പ് നടന്ന 830 മണ്ഡലങ്ങളുടെയും ഇൻഡെക്സ് കാർഡുകളും സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടുകളുമാണ്പ്രസിദ്ധീകരിച്ചത് . പശ്ചിമ ബംഗാളിലെ 144-ഫാൾട്ട മണ്ഡലത്തിൽ 2026 മെയ് 21 ന് റീപോളിംഗ് ക്രമീകരിച്ചിട്ടുണ്ട്
2 തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ 72 മണിക്കൂറിനുള്ളിലെന്ന റെക്കോർഡ് സമയത്തിൽ നിയമസഭ അസംബ്ലികളിലേക്കും ഉപതിരഞ്ഞെടുപ്പുകളിലേക്കുമുള്ള ഇൻഡെക്സ് കാർഡുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഇൻഡെക്സ് കാർഡുകളുടെയും സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടുകളുടെയും ഡിജിറ്റൽ പരിഷകരണവും ദ്രുത ഗതിയിലുള്ള പ്രസിദ്ധീകരണവും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കമ്മീഷൻ സ്വീകരിച്ച 30-ലധികം സംരംഭങ്ങളിൽ ഒന്നാണ് . ഫീൽഡ് ഉദ്യോഗസ്ഥർ ഈ വിവരങ്ങൾ സ്വമേധയാ പൂരിപ്പിക്കേണ്ടതായതിനാൽ ECINET അവതരിപ്പിക്കുന്നതിന് മുമ്പ്, ഈ പ്രക്രിയയ്ക്ക് നിരവധി ആഴ്ചകൾ മുതൽ മാസങ്ങൾ വരെ വേണ്ടിവന്നിരുന്നു .
3. ഇൻഡെക്സ് കാർഡുകളിൽ സ്ഥാനാർത്ഥികൾ, വോട്ടർമാർ , പോൾ ചെയ്ത വോട്ടുകൾ, എണ്ണിയ വോട്ടുകൾ, ഓരോ പാർട്ടിയ്ക്കും ഓരോ സ്ഥാനാർത്ഥിയ്ക്കും ലഭിച്ച വോട്ടുകൾ എന്നിങ്ങനെ ബഹുതലത്തിലുള്ള ഡാറ്റ അടങ്ങിയിരിക്കുന്നു. ഈ ഇൻഡെക്സ് കാർഡുകൾ രണ്ട് പ്ലാറ്റ്‌ഫോമുകളിൽ നിന്നും -അതായത് ECINET ആപ്പ് (About Elections tab → Current Elections → Index Cards), അല്ലെങ്കിൽ https://www.eci.gov.in/statistical-reports എന്ന ഔദ്യോഗിക ECI വെബ്‌സൈറ്റ് എന്നിവയിൽ നിന്നും ലഭിക്കും .
4.പൊതുതെരഞ്ഞെടുപ്പുകൾക്കായുള്ള 14 സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടുകളും ECI ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രഖ്യാപിച്ച് 72 മണിക്കൂറിനുള്ളിൽ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത് ഇതാദ്യമാണ്.
5.സംസ്ഥാന തലത്തിലും എസി തിരിച്ചുമുള്ള വോട്ടർമാരുടെ വിശദാംശങ്ങൾ, പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം, സംസ്ഥാന/നിയോജകമണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ എണ്ണം, ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള വോട്ടർ പങ്കാളിത്തം, പാർട്ടി തിരിച്ചുള്ള വോട്ട് വിഹിതം, നിയോജകമണ്ഡല ഡാറ്റ സംഗ്രഹ റിപ്പോർട്ട്, നിയോജകമണ്ഡലം തിരിച്ചുള്ള വിശദമായ ഫലങ്ങൾ തുടങ്ങിയ വിവരങ്ങൾ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടുകൾ ഉൾക്കൊള്ളുന്നു.
6.അക്കാദമിക സമൂഹം, ഗവേഷകർ, പൊതുജനങ്ങൾ എന്നിവരുൾപ്പെടെ എല്ലാ പങ്കാളികൾക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡാറ്റ ലഭ്യമാക്കുന്നതിനും അവയുടെ സുതാര്യതയും പ്രവേശനക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇസിഐ സ്വമേധയാ ആരംഭിച്ച ഒരു സംരംഭമാണ് സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ടുകളുടെ പ്രസിദ്ധീകരണം. ഇൻഡെക്സ് കാർഡുകളിൽ പൂരിപ്പിച്ച ദ്വിതീയ ഡാറ്റയിൽ നിന്നാണ് ഇവ തയ്യാറാക്കുന്നത്.
7.പ്രാഥമിക ഡാറ്റ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർ പരിപാലിക്കുന്ന സ്റ്റ്യാറ്റൂട്ടറി ഫോമുകളിലാണ്. സ്റ്റ്യാറ്റൂട്ടറി ഫോമുകളിൽ സൂക്ഷിക്കുന്ന ഡാറ്റ അന്തിമമായിരിക്കും
****
( റിലീസ് ഐ.ഡി: 2259027)
സന്ദര്‍ശക കൗണ്ടര്‍ : 18
ഈ റിലീസ് വായിക്കുക:
Gujarati
,
Bengali
,
Bengali-TR
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Tamil
,
Telugu