പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നിസ്വാർത്ഥ സേവനത്തിന്റെയും അനുകമ്പയുടെയും ചെെതന്യം ഉയർത്തിക്കാട്ടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 06 MAY 2026 9:12AM by PIB Thiruvananthpuram

നിസ്വാർത്ഥ മനോഭാവത്തോടെ ചെയ്യുന്ന പ്രവൃത്തിയാണ് മനുഷ്യത്വത്തിന്റെ യഥാർത്ഥ രൂപമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ആന്തരിക സന്തോഷം മാത്രമല്ല, സാമൂഹ്യക്ഷേമത്തിന് സംഭാവന നൽകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു-

“अद्रोहः सर्वभूतेषु कर्मणा मनसा गिरा।
अनुग्रहश्च दानं च शीलमेतत्प्रशस्यते॥”

ഏതൊരു ജീവജാലത്തോടും മനസ്സുകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വിദ്വേഷം പുലർത്താതിരിക്കുക, എല്ലാവരോടും അനുകമ്പയോടെ പ്രവർത്തിക്കുക, ഉദാരമായി നൽകുക എന്നിവയാണ് ഏറ്റവും ഉദാത്ത പെരുമാറ്റമായി കണക്കാക്കുന്നതെന്ന് ഈ സുഭാഷിതം അ‍ർത്ഥമാക്കുന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“निस्वार्थ भाव से किया गया कर्म ही सच्ची मानवता है। इससे आत्मिक खुशी तो मिलती ही है, समाज का भी कल्याण होता है। 

अद्रोहः सर्वभूतेषु कर्मणा मनसा गिरा।

अनुग्रहश्च दानं च शीलमेतत्प्रशस्यते॥”

***

NK


( റിലീസ് ഐ.ഡി: 2258269) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Gujarati