മന്ത്രിസഭ
azadi ka amrit mahotsav

തുടർച്ചയായ സമുദ്ര ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന് 12,980 കോടി രൂപയുടെ സോവറിൻ ഗ്യാരണ്ടിയോടെ 'ഭാരത് മാരിടൈം ഇൻഷുറൻസ് പൂൾ' (BMI പൂൾ) സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി


ആഗോള പ്രക്ഷുബ്ധത, ഭൗമരാഷ്ട്രീയ അസ്ഥിരത എന്നിവ കൈകാര്യം ചെയ്യുന്ന ആഭ്യന്തര ഇൻഷുറൻസ് പൂൾ ഇന്ത്യൻ കപ്പലുകളുടെ ബാഹ്യ ഇൻഷുറൻസ് ആശ്രിതത്വം കുറയ്ക്കുന്നു

ഹൾ ആൻഡ് മെഷിനറി, കാർഗോ, പി & ഐ, യുദ്ധ അപകടസാധ്യത തുടങ്ങിയ എല്ലാ സമുദ്ര അപകടസാധ്യതകളും ഈ പൂൾ ഉൾക്കൊള്ളുന്നു, ഏത് അന്താരാഷ്ട്ര ഉത്ഭവ ത്തിൽ നിന്നും ഇന്ത്യൻ തുറമുഖങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകുന്ന കപ്പലുകൾക്കും അസ്ഥിരമായ സമുദ്ര ഇടനാഴികളിലൂടെ കടന്നുപോകുമ്പോഴും തിരിച്ചും ഇത് പരിരക്ഷിക്കുന്നു

പോസ്റ്റഡ് ഓണ്‍: 18 APR 2026 3:10PM by PIB Thiruvananthpuram

തുടർച്ചയായ സമുദ്ര ഇൻഷുറൻസ് പരിരക്ഷ സുഗമമാക്കുന്നതിന് 12,980 കോടി രൂപയുടെ സോവറിൻ ഗ്യാരണ്ടിയോടെ 'ഭാരത് മാരിടൈം ഇൻഷുറൻസ് പൂൾ' (ബിഎംഐ പൂൾ) എന്ന പേരിൽ ഒരു ആഭ്യന്തര ഇൻഷുറൻസ് പൂൾ സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നൽകി. ഇന്ത്യൻ വ്യാപാരത്തിൽ ഏത് അന്താരാഷ്ട്ര ഇടങ്ങളിൽ നിന്നും ഇന്ത്യൻ തുറമുഖങ്ങളിലേക്കും തിരിച്ചും ചരക്ക് കൊണ്ടുപോകുന്ന കപ്പലുകൾക്ക് അസ്ഥിരമായ സമുദ്ര ഇടനാഴികളിലൂടെ സഞ്ചരിക്കുമ്പോൾ പോലും താങ്ങാനാവുന്ന തുടർച്ചയായ ഇൻഷുറൻസ് ലഭ്യമാകുന്നത് ഉറപ്പാക്കുന്നു, 

വർധിച്ചുവരുന്ന ആഗോള പ്രക്ഷുബ്ധ സാഹചര്യങ്ങളും ഭൗമരാഷ്ട്രീയ അസ്ഥിരതയും സമുദ്ര വ്യാപാരത്തെ ബാധിച്ചിട്ടുണ്ട്. ഇത് ചരക്കുകളുടെയും കപ്പലുകളുടെയും നഷ്ട സാധ്യത വർദ്ധിപ്പിക്കുകയും ഇൻഷുറൻസ് ചെലവുകൾ വർദ്ധിക്കുകയും ഇൻഷുറൻസിന്റെ തുടർച്ചയായ ലഭ്യതയിൽ അനിശ്ചിതത്വം ഉണ്ടാകുകയും ചെയ്തു. കൂടാതെ എണ്ണ മലിനീകരണ ബാധ്യത, അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ, ചരക്ക് നാശനഷ്ടം, ക്രൂവിന്റെ പരിക്ക്, സ്വദേശത്തേക്ക് കൊണ്ടുപോകൽ, കൂട്ടിയിടി ബാധ്യതകൾ തുടങ്ങിയ മൂന്നാം കക്ഷി ബാധ്യതകൾ ഉൾക്കൊള്ളുന്ന പി & ഐ ഇൻഷുറൻസിനായി ഇന്ത്യൻ കപ്പലുകൾ ഇന്റർനാഷണൽ ഗ്രൂപ്പ് ഓഫ് പ്രൊട്ടക്ഷൻ ആൻഡ് ഇൻഡെംനിറ്റി (ഐജിപി & ഐ) ക്ലബ്ബിനെ വളരെയധികം ആശ്രയിക്കുന്നു. അതനുസരിച്ച് ഉപരോധങ്ങൾ മൂലമോ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ മൂലമോ കവറേജ് പിൻവലിക്കേണ്ടിവന്നാലും വ്യാപാരത്തിന്റെ പരമാധികാരവും തുടർച്ചയും നിലനിർത്തുന്നതിന് ഒരു ആഭ്യന്തര സമുദ്ര റിസ്ക് കവറിം​ഗ് പൂളിന്റെ ആവശ്യകത ഉണ്ടായിരുന്നു.

മുകളിൽ പറഞ്ഞ പശ്ചാത്തലത്തിൽ സോവറിൻ ഗ്യാരണ്ടിയുടെ പിന്തുണയോടെ, ഇന്ത്യൻ ഫ്ലാഗ് ചെയ്തതോ നിയന്ത്രിതമോ ആയ കപ്പലുകൾക്കോ ​​ഇന്ത്യയിലേക്ക് പോകുന്നതോ അവിടെ നിന്ന് പുറപ്പെടുന്നതോ ആയ കപ്പലുകൾക്കോ ​​'ഭാരത് മാരിടൈം ഇൻഷുറൻസ് പൂൾ' (ബിഎംഐ പൂൾ) രൂപീകരിക്കുന്നതിന് ​ഗവൺമെന്റ് അംഗീകാരം നൽകി. ഹൾ ആൻഡ് മെഷിനറി, കാർഗോ, പി & ഐ, യുദ്ധ അപകടസാധ്യത തുടങ്ങിയ എല്ലാ സമുദ്ര അപകടസാധ്യതകളും പൂൾ ഉൾക്കൊള്ളുന്നു. പൂളിന്റെ സംയോജിത അണ്ടർറൈറ്റിംഗ് ശേഷി ഉപയോഗിച്ച് പൂൾ അംഗങ്ങളായ ഇൻഷുറർമാർ പോളിസികൾ നൽകും, ഇത് ഏകദേശം 950 കോടി രൂപ വരും. ഇന്ത്യൻ ഷിപ്പിംഗ് സാഹചര്യങ്ങൾക്കും നിയന്ത്രണ ആവശ്യകതകൾക്കും അനുസൃതമായി ബാധ്യതാ ഇൻഷുറൻസ് പ്രാദേശികമായി കൈകാര്യം ചെയ്യാനും, പ്രത്യേക മറൈൻ അണ്ടർറൈറ്റിംഗ്, ക്ലെയിം മാനേജ്മെന്റ്, ഇന്ത്യയ്ക്കുള്ളിൽ നിയമ വൈദഗ്ദ്ധ്യം എന്നിവ വികസിപ്പിക്കാനും പൂൾ സഹായിക്കും.

കൂടാതെ ഈ പൂളിനായി രൂപീകരിച്ച ഒരു ഭരണസമിതി പൂളിന്റെ രൂപീകരണത്തിനും പ്രവർത്തനത്തിനും മേൽനോട്ടം വഹിക്കും. നിർദ്ദിഷ്ട ആഭ്യന്തര ഇൻഷുറൻസ് സ്ഥാപനത്തിന് ഒരു സോവറിൻ ഗ്യാരണ്ടി നൽകുന്നതിനുള്ള യുക്തി - സ്വാശ്രയത്വം ശക്തിപ്പെടുത്തുക, ഉപരോധങ്ങളെ അതിജീവിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുക, കൂടുതൽ പരമാധികാര നിയന്ത്രണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളിൽ അധിഷ്ഠിതമാണ്.

 

-SK-


( റിലീസ് ഐ.ഡി: 2253719) സന്ദര്‍ശക കൗണ്ടര്‍ : 10